ചിരിക്കാനറിയാതെ ....വിതുമ്പനറിയാതെ ....
എന്റെ നൊമ്പരമത്രയും കാറ്റുകൊണ്ട്പോവാതെ
നേര്‍ത്തു നേര്‍ത്തു പെയ്യുകയാണ് ഞാന്‍ .........

Tuesday, 20 December 2011

പ്രതിഷേധം

നിന്റെ ഉടല്‍
പൂ മെത്ത ആണെന്നവന്‍.
അനാഥത്വത്തിന്റെ
ബാഹ്യമുഖമെന്ന് ചിലര്‍.
വിശപ്പിന്റെ
വികൃതമുഖമെന്ന് മറ്റു ചിലര്‍.
ഇത്,
നാവരിയപ്പെട്ടവളുടെ
കണ്ണ് ചൂഴ്ന്നെടുതവര്‍ക്കുള്ള
ചെവിയടച്ചുള്ള
പ്രതിഷേധമെന്നവള്‍.
ഇനിയുള്ളത്
വിധി പറയലാണ് ...

Thursday, 15 December 2011

നിലവിളി

സയനൈഡ് പുരട്ടിയ ചുംബനങ്ങളില്‍
ഉണരാത്ത ഉറക്കത്തിലെക്കാണ്ട് പോകുമ്പോള്‍
വെന്ത വെന്നീറിന്റെ ചൂടില്‍
വേര്‍പിരിഞ്ഞകന്ന ആത്മാക്കള്‍
നിദ്രയുടെ വാതയനങ്ങല്‍ക്കപുറത്ത്
രാക്കിളികളുടെ സംഗീതത്തിനു മേല്‍
ഇരുള്‍ തീര്‍ത്തു.
നിര്‍ത്താതെയുള്ള നീണ്ട
ചൂളം വിളികള്‍ക്കിടയില്‍
അറിയാതെ പോയ നിലവിളികള്‍.
അകലെ
പോസ്റ്റ്‌മോര്‍ട മേശയില്‍
പുഴുവരിച്ച രാത്രിയില്‍
ചിറകറ്റു വീണ കിനാശലഭങ്ങള്‍
മരവിച്ചുറങ്ങുകയാണ്‌.
കൊത്തിവലിക്കാന്‍
കയ്യില്ലാതവനെ തേടി
തിരികെ വരുമെന്ന് പറഞ്ഞ്‌
ബലികാക്കകള്‍ വറ്റു കൊത്താതെ പോയി.
പിടഞ്ഞ്ഒഴുകിയ രക്തത്തിന്റെ
നിലവിളികള്‍.
ഒരു വിരല്‍ ദൂരത്തില്‍
പിച്ചിചീന്തിയ ശരീരസമസ്യകള്‍.
ചിതയെരിഞ്ഞ മണ്ണില്‍
അപായചങ്ങലയില്ലാതോടുന്ന യാഥാര്‍ത്ഥ്യം.
ഓര്‍മകളുടെ മുറ്റത്ത്‌
ചില്ല്കൊട്ടാരത്തിനുള്ളില്‍
അവളുറങ്ങുമ്പോള്‍
അവിടെ ,നിലാവ്
രക്തം കട്ട പിടിച്ച രാത്രിയില്‍
നീണ്ടു പോകുന്ന റയില്‍പാളങ്ങളില്‍
ഒറ്റകയ്യനെ തിരഞ്ഞുകൊണ്ടിരുന്നു ....
 

Thursday, 8 December 2011

പുതപ്പ്‌

എപ്പോഴും ഉണ്ടായിരുന്നു നീ.
യാത്ര കഴിഞ്ഞ്
ക്ഷീണിച്ചെത്തുമ്പോള്‍.
തണുപ്പിന്റെ 
തൂമഞ്ഞു കുളിര്‍ വന്നു പുല്‍കുമ്പോള്‍.
പനിചൂടെടുത്ത്
ചുരുണ്ട് കൂടുമ്പോള്‍.
സ്വപ്നങ്ങളുടെ നിലാമഴയില്‍ 
കവിതയായ് വന്ന്‌
ആരോ ചുംബിക്കുമ്പോള്‍.
വാക്കുകളുടെ അസ്ത്രമുനകളില്‍ പെട്ട് 
നെഞ്ചിന്‍കൂട് പിളരുമ്പോള്‍.
എപ്പൊഴുമുണ്ടായിരുന്നു നീ.
വിയര്‍പ്പിന്റെ ഗന്ധമറിഞ്ഞു
കലങ്ങിയ കണ്ണിന്റെ നനവറിഞ്ഞു 
കണ്മഷിക്കറയറിഞ്
ഉള്‍ചൂടറിഞ്ഞ്
ഉള്‍തുടിപ്പിന്റെ
നേര്‍ത്ത നിശ്വാസമേറ്ററിഞ്ഞ്
എന്നിലലിഞ്ഞു ചേര്‍ന്ന്........

Saturday, 24 September 2011

                                ഓര്‍മകളുടെ മഴക്കാടുകളില്‍ പ്രണയം പൂത്ത് നില്‍ക്കുന്നു.മാറോടടക്കിപ്പിടിച്ച പുസ്തകകെട്ടുമായ് ഓടി മറഞ്ഞ വയല്‍ വരമ്പിലെ നനവ്‌ പറ്റിയ കാലടികള്‍..മഴ നനഞ്ഞു ഓടിയ വഴികളില്‍ എന്നോ ഇലക്കുടക്ക് കീഴെ ഇടം തന്ന കൂടുകാരന്‍..ഇടവഴിയിലെ ചെളിവെള്ളം തട്ടിതെറിപ്പിച്ചു അന്ന് പിണങ്ങിയതും,ഒടുവില്‍ ഒരു നാരങ്ങമിട്ടായിയില്‍ ആ പിണക്കം അലിഞ്ഞു ഇല്ലാതായതും എല്ലാം നനുത്ത ഓര്‍മ്മകള്‍..
    ഇലചാര്‍ത്തുകള്‍ക്കിടയിലൂടെ പൊഴിഞ്ഞു വീണ മഴതുള്ളികളെ നെഞ്ചോടു ചേര്‍ത്തുകൊണ്ട്,അവയ്ക്കിടയിലൂടെ ഒരു യാത്ര ...അവിടെ പെയ്തു തീരാത്ത ഒരു പേമാരി പോലെ,ഒരു രാത്രിമഴ പോലെ.,പെയ്തു ഉണരാനായ് നില്‍പു..നീ ഉണരുന്നതും കാത്ത്...ആ ഇലക്കുടക്ക് കീഴെ ഒരിക്കല്‍ കൂടി ഇടം തേടാനായ്...

Wednesday, 21 September 2011

ആത്മഹത്യകറിയ്ക്കരിഞ്ഞു വയ്ച്ചു 
അരി അടുപ്പതിട്ടപ്പോള്‍ 
അരികിലുണ്ടായിരുന്നു.
അരുതെന്ന് പറഞ്ഞു ശാസിച്ചപ്പോള്‍ 
കരയാതെ അരികിലിരുന്നു.
പുസ്തകമെടുത്തു 
പഠിക്കാനിറങ്ങിയപ്പോഴും 
പോയ്‌ വരാമെന്ന് പറഞ്ഞതാണ്‌.
നിറയാത്ത മിഴികളില്‍ അന്ന് 
അറിയാതെ പോയതെന്തോ 
കാണുവാനയത് പിന്നെ 
ഒരു മുഴം കയറിന്റെ തുമ്പില്‍ ആയിരുന്നു.

Sunday, 4 September 2011

അതിജീവനത്തിന്റെ അവസാന വാക്ക്

   

ഇവിടെ,
രക്തബന്ധങ്ങളുടെ വിഴുപ്പു ബാണ്ട്ടങ്ങളില്‍
നശിപ്പിക്കപെട്ട ബ്രുണങ്ങള്‍
മോക്ഷം കിട്ടാത്ത ആത്മാക്കളആയ് 
അശാന്തിയുടെ വിഷ വിത്തുകള്‍ 
വിതച്ചുകൊണ്ടേയിരിക്കുന്നു.
അവിടെ,അങ്ങകലെ 
ഇരുളിന്റെ പാതാളഗുഹകളില്‍ 
അധിനിവേശത്തിന്റെ കടവാവലുകള്‍ 
ആയുധമുനകള്‍ കൂര്‍പ്പിക്കയാണ്.
ആകാശത്തിനു കീഴിലത്രയും 
അണ്‌ബോംബുകള്‍ കഥ പറയുകയാണ്.
മരണത്തിന്റെ,
കറുത്ത പുകച്ചുരുള്‍ തീര്‍ത്ത്
വെടിയുണ്ടകള്‍ 
ആന്ജയനുസരിക്കയാണ്.
നാളെ ഉണരുമ്പോള്‍
നീയും ഞാനും ഉണ്ടാകാണമോയെന്നു 
തീരുമാനിക്കുന്നതവരണത്രെ.
എങ്കിലും
സമാധാനത്തിന്റെ,
പ്രതീക്ഷകളുടെ,
ഒരു വെള്ളതൂലികതൂവല്‍
ഞാനെന്റെ വിരലുകള്‍ക്കിടയിലും
ചിന്തകള്‍ക്കുള്ളിലും
സ്വരുക്കൂട്ടി വച്ചിട്ടുണ്ട്.
അതിജീവനത്തിന്റെ,
അവസാന വാക്കായ്...

Saturday, 3 September 2011

അന്ത്യപുഷ്പം

    
ചുവന്ന പൂക്കള്‍ 
വിരിഞ്ഞു നിറഞ്ഞ പൂമരച്ചോട്ടില്‍ 
അവളെയും കാത്തിരുന്നു.
വഴിയില്‍,
ചോര മണക്കുന്ന 
ഒരു ചെന്നായ പറഞ്ഞു 
അവളിനി വരില്ലെന്ന്.
നനഞ്ഞ ഒരിളംകാറ്റ്
തഴുകിയകന്നു.
നെറുകയില്‍,
ഒരു പൂ കൊഴിഞ്ഞു വീണു.
അന്ത്യപുഷ്പം.

Friday, 2 September 2011

ആയുധം

    

നാവിനു ബലമില്ല
കയ്യിനെ ബലം ഉണ്ടായിരുന്നുള്ളു
നിര്‍ത്താതെ സംസരികാരില്ലയിരുന്നു
പക്ഷെ,
വിരലുകള്‍ 
നിര്‍ത്താതെ സംസാരിച്ചു.
വായടപ്പിച്ചാലും 
ഞാനിന്നു സംസാരിക്കും 
പതറാതെ ,
വിരല്‍തുമ്പു വിറക്കാതെ.
ഇടറാതെ 
അടിതെറ്റി വീഴാതെ.
അത് കൊണ്ടാണല്ലോ ,
അന്ന് 
നീ കല്ലെറിഞ്ഞപ്പോള്‍ 
ഞാനൊരു പുതിയ പേന വാങ്ങിയത് .....


Thursday, 1 September 2011

ഒലിച്ചു പോയ പ്രത്യയശാസ്ത്രങ്ങളെ നിങ്ങളിന്നു കണ്ടുവോ ?


 വേധാന്തങ്ങള്‍ ഉരുവിട്ടിരുന്ന 
ഉമ്മരക്കൊലയില്‍ നിന്നും 
നാമജപങ്ങളിന്നു 
പടിയിറങ്ങി പോയിരിക്കുന്നു.
നടുമുറ്റത്ത്ഒലിച്ചിറങ്ങിയ 
നീര്‍ തുള്ളികള്‍ക്ക് 
മഴവെള്ളത്തിന്റെ 
കുളിരുണ്ടയിരുനില്ല.
മുറ്റത്തേക്ക് ഇറങ്ങിയപ്പോഴാണ് 
മണ്ണ് ഒലിച്ചു പോയെന്നരിയുന്നത്.
നിലവറയുടെ ഇരുളകങ്ങളില്‍
നിലവിളക്ക് തെളിച്ചപ്പോഴാണ് 
മാറാല പടര്‍ന്നിറങ്ങിയ 
കണക്കെഴുത്തുകള്‍ കണ്ടു കിട്ടിയത് .
പൊട്ടിയ ഓടുകള്‍ക്കിടയിലൂടെ 
പുലരിയെ കണ്ണ്എറിഞ്ജപ്പോഴാണ്‌
ഇരവിന്റെ തെരുവില്‍ 
അത് നഷ്ടപെട്ടുവെന്ന്‍റിഞ്ഞത്.
ഒഴുകി ഒലിച്ചുപോയ 
പ്രത്യയശാസ്ത്രങ്ങളെ
നീ ഇനിയും കണ്ടുവോ?
അതോ ,
തീരാ നഷ്ടങ്ങളുടെ പട്ടികയില്‍ 
നിര തെറ്റിയ ഒരു വാക്കായ്
അതെന്നെ വരിഞ്ഞു മുറുക്കുമോ?
അപ്പോഴും,
ഇരുളിന്റെ രണ്ടു കോണുകളിലിരുന്നു 
ഞാന്‍ നിന്നെയും നീ എന്നെയും 
പരസ്പരം പഴിച്ചുകൊണ്ടിരിക്കും ....

തിര

          
എപ്പോഴും,
എനിക്കാവേശമായിരുന്നു നിന്നില്‍ 
ഒരു ഞൊടിയിടയില്‍ വന്നു പുല്‍കി 
പിന്‍ വലിയുംബോളും
ഒരു പ്രതികാര ദാഹിയായ് വന്നു
സ്വപ്നങ്ങളെ മായ്ക്കുമ്പോഴും
പിന്നെയും പിന്നെയും
ഞാന്‍ സ്നേഹിച്ചുകൊണ്ടെയിരുന്നു.
കാരണം ,
എത്ര ഉള്‍വലിഞ്ഞകന്നാലും 
നീ എന്നിലെക്കനയുമല്ലോ
അല്ലെങ്കില്‍,ഞാന്‍ നിന്നിലേക്കും....

Sunday, 15 May 2011

"ഇവിടെ
നിനക്കായ്‌ പാകിയ വിത്തുകള്‍
മുളച്ചു പൊന്തുന്നതും നോക്കിയിരിക്കാം ...
ഇലകള്‍ കിളിര്‍ക്കനായ് കാത്തിരിക്കാം ..
അതിന്റെ പച്ചയില്‍ നോക്കി ,
ഞാന്‍ എന്റെ വേദന മാറ്റാം .
പൂക്കള്‍ വിടരാന്‍ ഞാന്‍ തപസിരിക്കാം ..
അതിന്റെ വര്ന്നഗല്‍ കൊണ്ട് ,
സ്വപ്നങ്ങള്‍ നെയ്യാം ....
ഒടുവില്‍ ,
ഒരു വെയിലേറ്റു നീ വാടുമ്പോള്‍ ,
ഒരു കുളിര്‍ മഴയായ് ഞാന്‍
പെയ്തു നിന്നിലലിയാം.... "

ഓര്‍മകളുടെ നനവ്‌

ഓര്‍മകളുടെ കണക്കു പുസ്തകത്തില്‍
ഒരേട്‌ കിടന്നിരുന്നു ...
ചുവന്ന അക്ഷരങ്ങളാല്‍ ,
'എന്റെ' എന്ന ഒരു വരിക്കു മീതെ ,
കറുത്ത ഒരു വര അമര്‍ന്നു കിടന്നിരുന്നു ..
അര്‍ത്ഥശൂന്യമായ്‌....
അതൊരു തുടക്കമോ ,ഒടുക്കമോ ,
ഓര്തെടുക്കാനായില്ല..
വര്‍ഷങ്ങള്‍ക്കു മുന്‍പ് പെയ്തൊഴിഞ്ഞ ,
വേനല്‍ മഴയുടെ കുളിര്‍....
പുതുമഴ പെയ്തുണര്‍ത്തിയ,
നനഞ്ഞ മണ്ണിന്റെ ഗന്ധം ...
ചേമ്പിലതണ്ടില്‍,
നിലം പറ്റാതെ മാറോട്ചേര്‍ത്ത
മഴത്തുള്ളികളുടെ നനവ്‌ ...
മുഖം അമര്‍ത്തിപിടിച്ചു തേങ്ങിയ
തേങ്ങലിന്റെ ആര്‍ദ്ര നിസ്വനങ്ങള്‍ ...
നഷ്ടമായിട്ടും നഷ്ടമാകാതെ
അവയ്ക്കിടയിലുടെ
ഒഴുകി മറയുന്ന മുഖം ..
അതെ ,
ഓര്‍മകളുടെ നനവില്‍
മുഴുമിപ്പിക്കാനകാതെ പോയൊരാ-
വാക്കുകളിന്നും അപരിചിതം ....."