ചിരിക്കാനറിയാതെ ....വിതുമ്പനറിയാതെ ....
എന്റെ നൊമ്പരമത്രയും കാറ്റുകൊണ്ട്പോവാതെ
നേര്‍ത്തു നേര്‍ത്തു പെയ്യുകയാണ് ഞാന്‍ .........

Saturday 14 January 2012

"വാര്‍ത്തകള്‍ വായിക്കുന്നത് "

ഉദരം വിറ്റ ശേഷിപ്പുകള്‍.
അമര്‍ത്തിവയ്ക്കേണ്ടിയിരുന്ന
ഒരു ഉമ്മ
തൂക്കിവില്‍ക്കപെട്ട
കുഞ്ഞിളം മേനിക്കൊപ്പം
ഉപേക്ഷിക്കപെട്ടപ്പോള്‍
ക്യാമറകണ്ണില്‍ ഒപ്പിയെടുക്കാനായിരുന്നു
അവര്‍ക്ക് തിടുക്കം.
മിനിസ്ക്രീനില്‍
ജീവിതത്തിന്റെ ബിഗ്‌സ്സിനുകള്‍
റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടുകൊണ്ടിരുന്നു.
പ്രതികരിക്കാനറിഞ്ഞിട്ടും
മിണ്ടാതെ ഉരിയാടാതെ
"സൂം" ചെയ്തും
"ക്ലാരിറ്റി" കൂട്ടിയും
റെക്കോര്‍ഡ്‌ ചെയ്യുന്ന തിരക്കിലാണ്.
ഇടവേളകളില്ലാതെ.
"ബ്രേയ്കിംഗ് " ന്യൂസ്‌കള്‍ക്കിടയില്‍
കയ്‌മറിയപ്പെട്ട
ഒരു ചോരക്കുഞ്ഞിന്റെ കരച്ചില്‍.
"ഇനി ഒരിടവേള.
ക്യാമറ തിരിയട്ടെ,
തിരിച്ചു വരുമ്പോള്‍
നമുക്ക് പോകാം
അവിടെ,
രണ്ട്‌ വേഗതകള്‍ക്കിടയില്‍
നിലച്ചുപോയ
നിലവിളികളിലേക്ക്‌ .
അതിനും മുന്‍പേ
പോകേണ്ടതുണ്ട് തെരുവിലേക്ക്.
കല്ലേറ്റു പിടയുന്ന ജീവന്റെ-
ജീവനില്‍ ഇനിയെത്ര മിടിപ്പുകളെന്നു
റിപ്പോര്‍ട്ട്‌ ചെയ്യണം"

11 comments:

  1. കൊള്ളാം നന്നായിടുണ്ട് ............വളരെ നന്നായിടുണ്ട് ,.................ആശംസകള്‍

    ReplyDelete
  2. വിത്യസ്തം കാലികം ആശംസകള്‍..
    രണ്ട്‌ വേഗതകള്‍ക്കിടയില്‍
    നിലച്ചുപോയ
    നിലവിളികളിലേക്ക്‌ .
    ഇഷ്ടായി

    ReplyDelete
  3. പണ്ടെങ്ങോ എപ്പോഴോ നിലച്ചു പോയ ഒന്നാണ് മാനുഷികത.ഇന്നിപ്പോള്‍ എന്തും വാര്‍ത്തയാണ്,TRP റേറ്റിംഗ് കൂട്ടാന്‍ ഓടിനടക്കുന്നതിനിടെ വികാരങ്ങള്‍ക്ക് എന്ത് വില... ഇന്നത്തെ സാമൂഹിക സ്ഥിതി നന്നായി പറഞ്ഞു.ആശംസകള്‍...

    ReplyDelete
  4. പ്രതികരിക്കാനറിഞ്ഞിട്ടും
    മിണ്ടാതെ ഉരിയാടാതെ
    "സൂം" ചെയ്തും
    "ക്ലാരിറ്റി" കൂട്ടിയും
    റെക്കോര്‍ഡ്‌ ചെയ്യുന്ന തിരക്കിലാണ്.

    valare nannayittund...

    ithe peril njanum mump ezhuthiyittund ente blogil...

    വാര്‍ത്തകളുടെ രുചിയറിയാന്‍ കൊതിയോടെ കാത്തിരുന്ന,
    ജീവിതം വാര്‍ത്തയായിരുന്ന കാലം കടന്നുപോയി....
    വാര്‍ത്തയാണിന്നു കുറേപ്പേരുടെ ജീവിതമെങ്കിലും
    വായില്‍ക്കുത്തിക്കേറ്റിത്തരുമ്പോള്‍ ഓക്കാനിക്കുന്നു...
    ഒരു മാസമുറ തെറ്റുന്നിടത്ത് ഒരാഴ്ചത്തേക്കുള്ള
    ഉത്സവക്കാലത്തിന്‍റെ തുടക്കം ...

    .....................aashamsakal

    ReplyDelete
    Replies
    1. എല്ലാര്‍ക്കും ഒരുപാടു നന്ദി കേട്ടോ

      Delete
  5. സമകാലിനമായ ചിന്ത ..
    ഫ്ലാഷുകള്‍ക്ക് മുന്നില്‍ ജീവിതവും
    മനസ്സും പതറി പൊകുന്ന നിഷ്കളങ്കര്‍
    ചെയ്യാത്ത കുറ്റത്തിന് മാനം നഷ്ടമാകുമ്പൊള്‍
    വല വിശീ പിടിക്കുവാന്‍ കഴുകന്‍ കണ്ണുകള്‍
    മുക്കിനും മൂലയിലും പരതി നടക്കുമ്പൊള്‍
    ചെന്നു പെട്ടു പൊകുന്നത്..കാമമെന്ന വികാരം കൊണ്ടാകില്ല
    വിശപ്പെന്ന നേരിനോ,ഭയമെന്ന നോവിനൊ അടിമപ്പെട്ടാവാം ..
    മുന്നിലെത്താന്‍ കുതിക്കുന്ന ചലിക്കുന്ന വാര്‍ത്തകള്‍ക്ക്
    സ്വന്തം അമ്മയാണേലും അന്നിന്റെ പ്രയാണം പൂര്‍ത്തീക്കരിക്കണം ..
    ഉദരം പേറുന്ന ഭ്രൂണത്തേ പൊലും വെറുതേ വിടാത്ത
    കാലം സംജാതമായിരിക്കുന്നു,കാലികമായ നോവുണ്ട് -
    വേവുണ്ട് വരികളില്‍..ഇനിയുമെഴുതുക..ആശംസകള്‍ ..

    ReplyDelete
  6. ഇന്നിന്റെ മുഖം.....

    ആശംസകള്‍...

    ReplyDelete
  7. :)
    വാര്‍ത്തകള്‍ കച്ചവടമാണ്!

    ReplyDelete
  8. അപകടത്തില്‍ പെട്ട് മരണത്തോട് മല്ലടിക്കുന്നവന് ഒരു കൈത്താങ്ങ്‌ ആകുന്നതിനു പകരം, അവനെ രക്ഷിക്കുന്നതിനു പകരം, എല്ലാം മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തുന്ന പൊതു ജനങ്ങളെ മറന്നു പോയോ?
    ചാനലുകളില്‍ വേല ചെയ്യുന്നവര്‍ അവരുടെ ഡ്യൂട്ടി ചെയ്യുന്നു എന്നെങ്കിലും സമാധാനിക്കാം. പക്ഷെ വെറും കാഴ്ചക്കാരനായി, അന്യന്റെ മരണം ക്യാമറയില്‍ പകര്‍ത്താന്‍ വെമ്പുന്ന ഞാന്‍ ഉള്‍പ്പെടുന്ന സമൂഹത്തെ എന്താണ് പറയേണ്ടത്....??

    ReplyDelete
    Replies
    1. ശരിയാണ് സുഹൃത്തേ ,അന്യന്റെ മരണം ക്യാമറയില്‍ പകര്‍ത്താന്‍ നെട്ടോട്ടമോടുന്ന ഒരു സമൂഹത്തില്‍ ആണ് നാം ഇന്ന് ജീവിക്കുന്നത്..അത് ഒരിക്കലും മറന്നു പോയതല്ലാട്ടോ..

      Delete