ചിരിക്കാനറിയാതെ ....വിതുമ്പനറിയാതെ ....
എന്റെ നൊമ്പരമത്രയും കാറ്റുകൊണ്ട്പോവാതെ
നേര്‍ത്തു നേര്‍ത്തു പെയ്യുകയാണ് ഞാന്‍ .........

Tuesday 31 December 2013



വരൂ...
 മാറ്റത്തിന്റെ വസന്തങ്ങൾക്കായ്‌
ഇനി നമുക്ക് വിത്ത് പാകാം ...
കൊഴിഞ്ഞു വീണ ഓരോ ഇതളുകളിലും
വരാനിരിക്കുന്ന പോരാട്ടത്തിന്റെ
നാൾവഴികൾ കുറിയ്ക്കാം ...
ഇന്ന് ഈ ഡിസംബർ ന്റെ
അവസാന രാത്രിയും മറയുമ്പോൾ
 കുളിരുള്ള സ്വപ്നങ്ങൾ
ഇനി ജനുവരിയ്ക്ക് സ്വന്തം...
പുതിയ പ്രതീക്ഷകളുമായ്
വീണ്ടുമൊരു പുതുവർഷം ....
അടിപതറാതെ മനമിടറാതെ
നമുക്ക് വരവേൽക്കാം ....


               ആശംസകളോടെ
               രേഷ്മ പെരുനെല്ലി

Wednesday 9 October 2013








കടംകൊണ്ട വാക്കുകളിൽ
ഞാനഭയം തേടുമ്പോൾ
നീയെനിക്കായ്
ആശ്വാസവാക്കുകൾ പൊഴിക്കരുത്.
തിരിച്ചു നല്കാൻ
ഇനിയെന്നിൽ ഒന്നും അവശേഷിക്കുന്നില്ല .
തിരിഞ്ഞു നടക്കാൻ
ഇനിയെനിക്ക് പാതകളില്ല .
ഓര്മകളുടെ തണലിൽ
ഞാനിനിയൊരു കൂടോരുക്കട്ടെ.
അന്ന്,
എന്നെ തളര്തുന്ന നിന്റെ മൊഴികൾ
നീയെന്നില്നിന്നും തിരിച്ചെടുക്കുക..
കടലെടുത്ത സ്വപനങ്ങൾ
കൂട്ടിവെച്ചിനി
വരുംജന്മം നമുക്ക് തീര്ക്കാം .
സ്വപനങ്ങളുടെ വാതിലുകൾ
ഞാൻ താഴിട്ടു പൂട്ടുന്നു..
ഞാനറിയാത്ത എന്റെ വഴികളിൽ
ഇനി മരണമെന്ന സത്യം.
നീയെനിക്കു മാപ്പ് തരിക.....

Saturday 31 August 2013

നീ നിശബ്ദയായിരുന്നു






 നിശബ്ദതയുടെ ചരട്
നീ പൊട്ടിച്ചെറിഞ്ഞപ്പോഴും 
വാക്കുകൾ ഇടറി 
നീ താഴെ വീണപ്പോഴും 
അവൻ നിനക്ക് 
ആരെല്ലാമോ ആയിരുന്നു .
ഒരിക്കൽ 
ഓർമ നശിച്ച അവൻ 
ഓർത്തെടുത്തത്‌ 
നിൻറെ പേര് മാത്രം.
പക്ഷെ ,നീ അവനെ മറന്നു.
നിനക്കവൻ ആരുമല്ലായിരുന്നു .
നീ  നിശബ്ദയായിരുന്നു .

Monday 10 June 2013

പുനര്ജന്മം





                                                       നീയറിഞ്ഞുവോ
                                                       ഇന്നെന്റെ മന്ദാരങ്ങളിൽ
                                                       നിനക്കായ്‌ വിടർന്ന  പൂവിനെ ...
                                                       ഗുൽമോഹർ പൂത്ത വഴികളിൽ
                                                       നിനക്കായ്‌ കാത്തിരുന്ന ദിനങ്ങളെ ...
                                                       വസന്തത്തിന്റെ ,
                                                       തളിർത്ത  ചില്ലകളിൽ
                                                       നിനക്കായ്‌ ഒരുക്കിയ നിറഭേദങ്ങൾ ...
                                                       നീ ചുംബിച്ചുലച്ച എന്റെ ചുണ്ടുകൾ ...
                                                       ജന്മാന്തരങ്ങളിൽ
                                                       നീ പൂവായും
                                                       ഞാൻ വണ്ടായും
                                                       ഇനി ജനിക്കാം ...
                                                       ഋതുഭേദങ്ങളിൽ
                                                       നമുക്ക് കയ്മാറാം
                                                       ബാക്കിയാക്കിയ
                                                       ഒരുപിടി സ്വപ്‌നങ്ങൾ ...

Saturday 6 April 2013

ജനറേഷൻഗ്യാപ്‌


                               
                           
                                                          പണ്ട് ,വക്ക് പൊട്ടിയ സ്ലേറ്റിൽ
                                                          മറന്നുവച്ച പുസ്തകത്താളിൽ
                                                          അടരാൻ വയ്യാത്ത വിധം
                                                          നീ കുറിച്ചിട്ട വാക്കുകൽ
                                                          ഇന്ന് ,ലാപ്ടോപ്ന്റെ 
                                                          തെളിഞ്ഞ സ്ക്രീനിൽ
                                                          പരസ്പരം പഴിച്ച്
                                                          ചോദ്യംചെയ്തൊടുവിൽ
                                                          ഡിലീറ്റ് ബോക്സിലേക്ക് ....

Tuesday 5 March 2013

പുകയുന്ന ചോദ്യം

                                 


                                                              
                                                                 വിറളി പൂണ്ടവന്റെ
                                                            കാമ ഭ്രാന്തുകള്‍ക്കെതിരെ
                                                                  ഒച്ചയെടുത്തവള്‍
                                                        പിറ്റേന്ന് ,വാര്‍ത്തകളില്‍ താരം.
                                                                വോട്ടെടുപ്പ് തുടങ്ങി.
                                                             അഭിപ്രായ കോളത്തില്‍
                                                               അവര്‍ രേഖപ്പെടുത്തി
                                                      "പെണ്ണ് പുറത്തിറങ്ങേണ്ടത്തവള്‍".
                                                          "ന:സ്ത്രീ സ്വാതന്ത്ര്യമര്ഹതി".
                                                             മറ്റു ചിലര്‍ രേഖപ്പെടുത്തി.
                                                            "അവള്‍ ഒരു അഹംകാരി".
                                                               കൂട്ടത്തില്‍ ഒറ്റപെട്ട്
                                                                പുകഞ്ഞു പുകഞ്ഞു
                                                                    ഒരു ചോദ്യം..
                                                              "വിലങ്ങ് വയ്ക്കേണ്ടത്
                                                            സ്ത്രീ സ്വാതന്ത്ര്യത്തെയോ
                                                                       അതോ,
                                                                കഴുക കണ്ണുകളിലെ
                                                               കാമ ഭ്രാന്തിനെയോ ?".
                                                            തുരുമ്പെടുത്ത തത്വങ്ങള്‍
                                                                 വിളമ്പിയവരുടെ
                                                                നാവിനോരുത്തരം-
                                                       നല്കാനവാത്തത്‌ കൊണ്ടാവണം,
                                                                ഉത്തരങ്ങളില്ലാതെ
                                                            വീര്‍പ്പുമുട്ടി പൊറുതിമുട്ടി 
                                                              അത്തരം ചോദ്യങ്ങള്‍
                                                   വീണ്ടും വീണ്ടും പൊട്ടിത്തെറിക്കുന്നത് ....
   




      

Sunday 10 February 2013

സുര്യനെല്ലിയും ജസ്റ്റിസ്‌ ബസന്തും ..!!


                                            

                                               

                                                     പത്ര മാധ്യമങ്ങളും ടി.വി ചാനെലുകളും തുറന്നാല്‍ കാണുന്നത് സ്ത്രീപീഡനങ്ങള്‍ മാത്രം..പത്രങ്ങളില്‍ സുര്യനെല്ലി നിറഞ്ഞാടുമ്പോള്‍ ഇരയാക്കപ്പെട്ട പെണ്‍കുട്ടിയുടെ വേദനയിലേക്ക് ഒന്ന് തിരിഞ്ഞു നോക്കാന്‍ പോലും മനസ്സ് കാട്ടാതെ ഇരയെ വീണ്ടും വീണ്ടും ഇരയാക്കപെടുന്നു എന്ന സത്യമാണ് നമുക്ക് കാണാനാവുന്നത് .കേസിലെ 35 പ്രതികളെയും വെറുതെ വിട്ട് ഹൈക്കോടതിയില്‍ വിധി പറഞ്ഞ ജസ്റ്റിസ്‌ ബസന്തിന്റെ വഴിപിഴച്ച പരാമര്‍ശങ്ങള്‍ ഏതൊരു പെണ്ണിനും സഹിക്കാവുന്നതിലും അപ്പുറമാണ് ..16 വര്‍ഷമായ്  നീതിക്കുവേണ്ടി പോരാടുന്ന ഒരു പെണ്‍കുട്ടിക്ക് നേരെയുള്ള നീചമായ പ്രവൃത്തിയെന്നു പറയാതെ വയ്യ..
     പെണ്കുട്ടിയുടെത് ബാല വേശ്യവൃത്തിയെന്നും ,ബാലവേശ്യവൃത്തി ബലാല്‍സംഗമല്ലെന്നും പറയുന്ന ബസന്ത് മറ്റൊരു കാര്യം കൂടി ചൂണ്ടികാട്ടുകയുണ്ടായ് .."പെണ്‍കുട്ടി പക്വത എത്താത്തവളെന്നു" ഉം ..അങ്ങനെയെങ്കില്‍ ബസന്തിന്റെ പരാമര്‍ശം തീര്‍ത്തും വിവരമില്ലായ്മ എന്നാണ് പറയേണ്ടത്..കാരണം,പക്വത എത്താത്ത ഒരു പെണ്‍കുട്ടിയെ വഴി നീളെ കൊണ്ട് നടന്നു പീഡിപ്പിച്ചത് എങ്ങനെയാണു അപ്പോള്‍ ബാലവേശ്യവൃത്തിആകുന്നത്‌..? യഥാര്‍ത്ഥ കുറ്റവാളികളെ രക്ഷപെടുത്താന്‍ ,16 വര്‍ഷത്തെ യാതനകള്‍ അനുഭവിച്ച ,നീതിക്ക് വേണ്ടി ഇന്നും തന്റെ മൊഴികളില്‍ ഉറച്ചുനിന്നു പോരാടുന്ന ഒരു പെണ്‍കുട്ടിയെ വഴിപിഴച്ചവള്‍ ആയി ചിത്രീകരിക്കാന്‍ ആണ് ബസന്തിനെ പോലുള്ളവര്‍ ഇത്തരം പരമര്‍ശങ്ങളിലൂടെ ശ്രമിക്കുനതെന്ന് വ്യക്തം..
 ഹൈക്കോടതി വിധിയില്‍ ഞെട്ടല്‍ രേഖപെടുത്തിയ സുപ്രീം കോടതിയെ പോലും പരിഹസിച്ചായിരുന്നു ബസന്തിന്റെ വാക്കുകള്‍....
     
                 
                               കാര്യങ്ങള്‍ ഇത്രയൊക്കെയായിട്ടും ഇതിനെതിരെ പ്രതികരിക്കുന്ന സമുഹത്തിന് നേരെയും ഒരു കൂട്ടം ആളുകള്‍ അസഭ്യങ്ങളും ,വിവരമില്ലാത്ത ചോദ്യങ്ങളുമായ് മുന്നോട്ട് വരുന്നതായ് കാണുകയുണ്ടായ് ..
"40 ഓളം പേര്‍ പീഡിപ്പിച്ചിട്ടും എന്തുകൊണ്ട് അവള്‍ ഒന്ന് എതിര്‍ത്തില്ല.,ഇറങ്ങി ഓടിയില്ല.,,"..
ഇത്തരം വിവരമില്ലാത്ത  ചോദ്യങ്ങള്‍ ചോദിക്കുന്ന സഹോദരന്മാര്‍ ഒന്ന് മനസ്സിലാക്കണം ,ഒരിക്കല്‍ പീഡിപ്പിക്കപെട്ട ഒരു പെണ്‍കുട്ടിയുടെ മാനസികാവസ്ഥ പെണ്ണായ്  പിറന്നവര്ക്കെ  അറിയൂ...അവള്‍ക്കു നേരെ ഇത്തരം ചോദ്യശരങ്ങള്‍ എറിയുന്നതിന് മുന്‍പ് അതൊന്നു മനസിലാക്കിയാല്‍ നന്നായിരിക്കും നിങ്ങള്‍....


                  ഇനി മറ്റു ചില "സദാചാരവാഹകര്‍ " എന്ന് സ്വയം വിശേഷിപ്പിക്കുന്നവരുടെ കണ്ടെത്തലുകള്‍ ഇങ്ങനെ...,അസമയങ്ങളില്‍ സ്ത്രീകള്‍ പുറത്തിറങ്ങുന്നതും,അവളുടെ വസ്ത്രധാരണ രീതിയും ആണ് പുരുഷനെ പ്രലോഭിപ്പിക്കുന്നത് എന്നും ,അതുകൊണ്ട് സ്ത്രീകള്‍ ക്ക്  സ്വതന്ത്രമായ്  പുറത്തിറങ്ങി നടക്കാനുള്ള അവകാശമില്ല എന്നാണ്  അവരുടെ കണ്ടെത്തല്‍..പല സോഷ്യല്‍ മീഡിയ സൈറ്റ് കളിലും ആളുകളുടെ ഇത്തരം പ്രതികരണങ്ങള്‍ കാണുമ്പോള്‍ ലജ്ജ തോന്നിപോവുകയാണ്....ഒന്ന് പറഞ്ഞോട്ടെ ,,സ്ത്രീകളുടെ ശരീരത്തിനെ മാത്രം ,അവളെ ഒരു ഉപഭോഗ വസ്തുവായി മാത്രം കാണുന്ന വൃത്തികെട്ടവന്മാര്‍ ആണ് എന്ന് നിങ്ങള്‍ തന്നെ സമ്മതിച്ചു തരുകയാണ്‌ ഈ പരാമര്‍ശത്തിലൂടെ  എന്നതാണ് സത്യം...നിങ്ങള്‍ ഓരോരുത്തരും കാമവെറി പൂണ്ടു നടക്കുന്നവര്‍ ആണെന്നും ,അതുകൊണ്ട് നിങ്ങളുടെ മുന്നിലെത്തുന്ന ഏതൊരു സ്ത്രീയേയും പിച്ചിചീന്തും എന്നും,അതുകൊണ്ട്  "സ്ത്രീകളെ  നിങ്ങള്‍ ഞങ്ങളുടെ മുന്നില്‍ വരരുതേ " എന്നും ചുരുക്കം...
   പുരുഷവര്‍ഗത്തെ നിങ്ങള്‍ ഈ പരാമര്‍ശത്തിലൂടെ സ്വയം തരം താഴ്തുന്നല്ല്ലോ എന്നോര്‍ത്ത് സഹതാപം ആണ് തോന്നിപോകുന്നത് ..         കഷ്ടം എന്നല്ലാതെ വേറെന്തു പറയാന്‍......


                           സ്വന്തം സ്വപ്നങ്ങളെയും ആഗ്രഹങ്ങളെയും മറച്ചു വച്ച്,അടക്കിപിടിച്ചു  സ്വാതന്ത്ര്യമില്ലാതെ ഭയപ്പെട്ട് ജീവിക്കെണ്ടിവരുന്നത്‌ ഏറ്റവും വലിയ നീതി നിഷേധമാണ് ..പകരം,,സ്ത്രീയെ ബഹുമാനിക്കാനും ,അവളുടെ ശരീരത്തെ മാത്രം നോക്കികാണാതെ ഒരു വ്യക്തി എന്ന നിലയില്‍ നോക്കി കാണാനും ശ്രമിച്ചാല്‍ തന്നെ നമ്മുടെ നാട് പീഡന വിമുക്തമാകും  എന്ന സത്യം മറച്ച് വെച്ച് അവളോട്‌ ക്രുരത കാണിക്കുന്നത്  ഇത്തരക്കാരാണ് ...


                      ഇത്തരത്തില്‍ സ്വന്തം ആഗ്രഹങ്ങള്‍ക്കും സ്വപ്നങ്ങള്‍ക്കും മീതെ ക്രൂരതയുടെ കറുത്ത കരങ്ങളാല്‍ വേട്ടയാടപ്പെട്ട ഒരു പെണ്‍കുട്ടിയുടെ നേരെ,നീണ്ട 16 വര്‍ഷങ്ങള്‍ കടന്നു പോയിട്ടും നീതി നിഷേധിച്ച്  വീണ്ടും വീണ്ടും വേട്ടയാടിക്കൊണ്ടിരിക്കുന്നു..നീതി നടപ്പാക്കേണ്ട ജസ്റ്റിസ്‌ ബസന്തിനെ പോലുള്ളവരും ,നമ്മുടെ ഭരണ കൂടവും ആണ് ഇന്ന് സമുഹത്തിന് നാണക്കേട്‌ ...

              ........നീതിദേവത കണ്ണ് തുറക്കട്ടെ.....അവളുടെ പോരാട്ടങ്ങള്‍ വിജയത്തിലെത്തട്ടെ ......