പത്ര മാധ്യമങ്ങളും ടി.വി ചാനെലുകളും തുറന്നാല്‍ കാണുന്നത് സ്ത്രീപീഡനങ്ങള്‍ മാത്രം..പത്രങ്ങളില്‍ സുര്യനെല്ലി നിറഞ്ഞാടുമ്പോള്‍ ഇരയാക്കപ്പെട്ട പെണ്‍കുട്ടിയുടെ വേദനയിലേക്ക് ഒന്ന് തിരിഞ്ഞു നോക്കാന്‍ പോലും മനസ്സ് കാട്ടാതെ ഇരയെ വീണ്ടും വീണ്ടും ഇരയാക്കപെടുന്നു എന്ന സത്യമാണ് നമുക്ക് കാണാനാവുന്നത് .കേസിലെ 35 പ്രതികളെയും വെറുതെ വിട്ട് ഹൈക്കോടതിയില്‍ വിധി പറഞ്ഞ ജസ്റ്റിസ് ബസന്തിന്റെ വഴിപിഴച്ച പരാമര്‍ശങ്ങള്‍ ഏതൊരു പെണ്ണിനും സഹിക്കാവുന്നതിലും അപ്പുറമാണ് ..16 വര്‍ഷമായ് നീതിക്കുവേണ്ടി പോരാടുന്ന ഒരു പെണ്‍കുട്ടിക്ക് നേരെയുള്ള നീചമായ പ്രവൃത്തിയെന്നു പറയാതെ വയ്യ..
പെണ്കുട്ടിയുടെത് ബാല വേശ്യവൃത്തിയെന്നും ,ബാലവേശ്യവൃത്തി ബലാല്‍സംഗമല്ലെന്നും പറയുന്ന ബസന്ത് മറ്റൊരു കാര്യം കൂടി ചൂണ്ടികാട്ടുകയുണ്ടായ് .."പെണ്‍കുട്ടി പക്വത എത്താത്തവളെന്നു" ഉം ..അങ്ങനെയെങ്കില്‍ ബസന്തിന്റെ പരാമര്‍ശം തീര്‍ത്തും വിവരമില്ലായ്മ എന്നാണ് പറയേണ്ടത്..കാരണം,പക്വത എത്താത്ത ഒരു പെണ്‍കുട്ടിയെ വഴി നീളെ കൊണ്ട് നടന്നു പീഡിപ്പിച്ചത് എങ്ങനെയാണു അപ്പോള്‍ ബാലവേശ്യവൃത്തിആകുന്നത്..? യഥാര്‍ത്ഥ കുറ്റവാളികളെ രക്ഷപെടുത്താന്‍ ,16 വര്‍ഷത്തെ യാതനകള്‍ അനുഭവിച്ച ,നീതിക്ക് വേണ്ടി ഇന്നും തന്റെ മൊഴികളില്‍ ഉറച്ചുനിന്നു പോരാടുന്ന ഒരു പെണ്‍കുട്ടിയെ വഴിപിഴച്ചവള്‍ ആയി ചിത്രീകരിക്കാന്‍ ആണ് ബസന്തിനെ പോലുള്ളവര്‍ ഇത്തരം പരമര്‍ശങ്ങളിലൂടെ ശ്രമിക്കുനതെന്ന് വ്യക്തം..
ഹൈക്കോടതി വിധിയില്‍ ഞെട്ടല്‍ രേഖപെടുത്തിയ സുപ്രീം കോടതിയെ പോലും പരിഹസിച്ചായിരുന്നു ബസന്തിന്റെ വാക്കുകള്‍....
കാര്യങ്ങള്‍ ഇത്രയൊക്കെയായിട്ടും ഇതിനെതിരെ പ്രതികരിക്കുന്ന സമുഹത്തിന് നേരെയും ഒരു കൂട്ടം ആളുകള്‍ അസഭ്യങ്ങളും ,വിവരമില്ലാത്ത ചോദ്യങ്ങളുമായ് മുന്നോട്ട് വരുന്നതായ് കാണുകയുണ്ടായ് ..
"40 ഓളം പേര്‍ പീഡിപ്പിച്ചിട്ടും എന്തുകൊണ്ട് അവള്‍ ഒന്ന് എതിര്‍ത്തില്ല.,ഇറങ്ങി ഓടിയില്ല.,,"..
ഇത്തരം വിവരമില്ലാത്ത ചോദ്യങ്ങള്‍ ചോദിക്കുന്ന സഹോദരന്മാര്‍ ഒന്ന് മനസ്സിലാക്കണം ,ഒരിക്കല്‍ പീഡിപ്പിക്കപെട്ട ഒരു പെണ്‍കുട്ടിയുടെ മാനസികാവസ്ഥ പെണ്ണായ് പിറന്നവര്ക്കെ അറിയൂ...അവള്‍ക്കു നേരെ ഇത്തരം ചോദ്യശരങ്ങള്‍ എറിയുന്നതിന് മുന്‍പ് അതൊന്നു മനസിലാക്കിയാല്‍ നന്നായിരിക്കും നിങ്ങള്‍....

പുരുഷവര്‍ഗത്തെ നിങ്ങള്‍ ഈ പരാമര്‍ശത്തിലൂടെ സ്വയം തരം താഴ്തുന്നല്ല്ലോ എന്നോര്‍ത്ത് സഹതാപം ആണ് തോന്നിപോകുന്നത് .. കഷ്ടം എന്നല്ലാതെ വേറെന്തു പറയാന്‍......
സ്വന്തം സ്വപ്നങ്ങളെയും ആഗ്രഹങ്ങളെയും മറച്ചു വച്ച്,അടക്കിപിടിച്ചു സ്വാതന്ത്ര്യമില്ലാതെ ഭയപ്പെട്ട് ജീവിക്കെണ്ടിവരുന്നത് ഏറ്റവും വലിയ നീതി നിഷേധമാണ് ..പകരം,,സ്ത്രീയെ ബഹുമാനിക്കാനും ,അവളുടെ ശരീരത്തെ മാത്രം നോക്കികാണാതെ ഒരു വ്യക്തി എന്ന നിലയില്‍ നോക്കി കാണാനും ശ്രമിച്ചാല്‍ തന്നെ നമ്മുടെ നാട് പീഡന വിമുക്തമാകും എന്ന സത്യം മറച്ച് വെച്ച് അവളോട് ക്രുരത കാണിക്കുന്നത് ഇത്തരക്കാരാണ് ...
ഇത്തരത്തില്‍ സ്വന്തം ആഗ്രഹങ്ങള്‍ക്കും സ്വപ്നങ്ങള്‍ക്കും മീതെ ക്രൂരതയുടെ കറുത്ത കരങ്ങളാല്‍ വേട്ടയാടപ്പെട്ട ഒരു പെണ്‍കുട്ടിയുടെ നേരെ,നീണ്ട 16 വര്‍ഷങ്ങള്‍ കടന്നു പോയിട്ടും നീതി നിഷേധിച്ച് വീണ്ടും വീണ്ടും വേട്ടയാടിക്കൊണ്ടിരിക്കുന്നു..നീതി നടപ്പാക്കേണ്ട ജസ്റ്റിസ് ബസന്തിനെ പോലുള്ളവരും ,നമ്മുടെ ഭരണ കൂടവും ആണ് ഇന്ന് സമുഹത്തിന് നാണക്കേട് ...
........നീതിദേവത കണ്ണ് തുറക്കട്ടെ.....അവളുടെ പോരാട്ടങ്ങള്‍ വിജയത്തിലെത്തട്ടെ ......