ചിരിക്കാനറിയാതെ ....വിതുമ്പനറിയാതെ ....
എന്റെ നൊമ്പരമത്രയും കാറ്റുകൊണ്ട്പോവാതെ
നേര്‍ത്തു നേര്‍ത്തു പെയ്യുകയാണ് ഞാന്‍ .........

Saturday, 12 July 2014

യുദ്ധം

മൂകമായ തെരുവുകളില്‍
മഴയിലൊലിച്ചു രക്തപുഷ്പങ്ങള്‍ .
ഉറ്റവര്‍ക്കുള്ള തിരച്ചിലില്‍
കെട്ടുപോയ പ്രതീക്ഷകള്‍.
കൈവിട്ടുപോയ കുഞ്ഞിനെ തേടി
മുറിവേറ്റൊരു പക്ഷി.
ജീവനറ്റ ശരീരങ്ങള്‍ക്കുമേല്‍
മണം പിടിച്ചൊരു നായ.
ഒരുപക്ഷെ
അത് യജമാനനെ തേടുകയാവാം.
ചിതറിവീണ കുഞ്ഞിളം കൈകള്‍
എന്തോ തിരഞ്ഞുകൊണ്ടിരുന്നു.
ഉണങ്ങിയ ചില്ലകളില്‍
കാറ്റിന് പിടികൊടുക്കാതെ
അവസാന ജീവനും വീണുതിര്‍ന്നു.
നനഞ്ഞ മണ്ണിന് രക്തഗന്ധം. 

5 comments:

  1. ചില ദേശങ്ങളിലെ മണ്ണിന് രക്തഗന്ധം മാറുന്നതേയില്ല.

    ReplyDelete
  2. ഇതൊക്കെ സംഭവിച്ചേയാകണം എന്ന് ചിലർ...
    ഇതിനു ശേഷമത്രെ അന്തിമ സമാധാനം.!

    ReplyDelete