ചിരിക്കാനറിയാതെ ....വിതുമ്പനറിയാതെ ....
എന്റെ നൊമ്പരമത്രയും കാറ്റുകൊണ്ട്പോവാതെ
നേര്‍ത്തു നേര്‍ത്തു പെയ്യുകയാണ് ഞാന്‍ .........

Tuesday, 27 March 2012

നിനക്കായ്‌...

ഒരു മഹാസാഗരം നിന്‍
ഹൃദയ വീഥിയില്‍ ഒഴുകീടുകില്‍
അതിലോരുകണമേറ്റെന്‍
ഹൃദയവേദന നീങ്ങിടുകില്‍
ഇനിയെനിക്കാവതില്ല
നിന്‍ ഇളംതെന്നലേറ്റതിന്‍
തലോടലിലോഴുകി നിന്‍-
ജീവിതയാത്രയിലൊരു
നീര്‍മുത്തായ്‌ അലിയാതിരിക്കുവാന്‍.
ഇനിയീ വേദനകളില്‍
താങ്ങായ്‌,തണലായ്‌
തരിയകലമിടാതൊരു-
തിരിനാളമായ് നിന്‍-
വഴികളില്‍ വെളിച്ചം
വിതറിടുവാനിനിയെന്നും,
നിനക്കായ്‌.....
നിനക്കായ്‌ മാത്രം......   

17 comments:

  1. എല്ലാം എല്ലാവർക്കും വേണ്ടി...

    ReplyDelete
  2. നിനക്കായ് മാത്രം എന്ന് പറഞ്ഞതുകൊണ്ട് ഞാന്‍ വായിച്ചില്ലാട്ടോ....!!!

    ReplyDelete
  3. ഇനിയീ വേദനകളില്‍
    താങ്ങായ്‌,തണലായ്‌
    തരിയകലമിടാതൊരു-
    തിരിനാളമായ് നിന്‍-
    വഴികളില്‍ വെളിച്ചം
    വിതറിടുവാനിനിയെന്നും,
    നിനക്കായ്‌.....
    നിനക്കായ്‌ മാത്രം......
    അരികില്‍ നിറയുന്ന നിമിഷവും
    കാതൊര്‍ത്ത് , മൃദു സ്പര്‍ശത്തിന്റെ
    നനുത്ത കരങ്ങളോടെ അവന്‍ ...
    പ്രതീഷകളുടെ ദീപം നിറയട്ടെ
    മനസ്സിലും ഹൃത്തിലും .. ഇനി വയ്യ ഈ വിരഹം ..
    ആര്‍ദ്രമീ .. വരികള്‍ ..

    ReplyDelete
    Replies
    1. ഒരുപാടു നന്ദി..

      Delete
  4. നിനക്കായ് നിനക്ക് മാത്രം.... :)

    ReplyDelete
  5. നിന്നില്‍ നിന്നും അകന്നു നില്‍ക്കുമവന്‍
    നിനക്കായി ഉള്ള സാമ്രാജ്യവും മഹലും
    തീര്‍ത്ത്‌ വന്നണയുകയില്ലേ നാളെ
    വേപതു പൂണ്ടു ദിനങ്ങളെ എണ്ണും
    കണ്ണും കാതും അവനായി മാറ്റി വച്ചൊരു
    കവ്യമെഴുതി ഈവണ്ണം മനോഹരം

    ReplyDelete
    Replies
    1. വായിച്ചതിനും അഭിപ്രായത്തിനും ഒരുപാടു നന്ദി..

      Delete
  6. "മഹാസാഗരം ഒഴുകുക" എന്ന പ്രയോഗം തെറ്റാണെന്നാണ് എന്റെ വിശ്വാസം. സാഗരം അലയടിയ്ക്കുകയല്ലേ ചെയ്ക? അത് പോലെ പുഴ ഒഴുകുകയും.. "ഒഴുകുകയായ് പുഴ പോലെ.. " എന്നൊക്കെ കേട്ടിട്ടില്ലേ.. അറിയുന്നവരോട് ചോദിച്ചു തെറ്റാണെങ്കില്‍ തിരുത്തുക.

    "പ്രണയിയ്ക്കാതിരിയ്ക്കുന്നതിനേക്കാള്‍ പ്രണയിച്ചു നഷ്ടപെടുകയാണ് നല്ലത്"
    പ്രണയത്തിന്റെ നോവും, നനവും ഒരു സുഖമുള്ളതാണ്‌..
    സുഖമുള്ള ഒരു തരാം നീട്ടം.. ഭ്രാന്തമായ അവസ്ഥ.. :-)
    പിണക്കങ്ങളും, പരിഭവങ്ങളുമില്ലാതെ എന്ത് സ്നേഹം..!

    ReplyDelete
    Replies
    1. പിണക്കങ്ങളും, പരിഭവങ്ങളുമില്ലാതെ എന്ത് സ്നേഹം..!

      Delete
  7. താങ്ങായ്‌,തണലായ്‌
    തരിയകലമിടാതൊരു-
    തിരിനാളമായ് നിന്‍-
    വഴികളില്‍ വെളിച്ചം
    വിതറിടുവാനിനിയെന്നും,
    നിനക്കായ്‌.....
    നിനക്കായ്‌ മാത്രം......

    വളരെ ഹൃദയ സ്പര്‍ശിയായ വരികള്‍...

    ReplyDelete
  8. അഭിനന്ദനങ്ങള്‍ :)

    ReplyDelete
  9. ഇനിയീ വേദനകളില്‍
    താങ്ങായ്‌,തണലായ്‌
    തരിയകലമിടാതൊരു-
    തിരിനാളമായ് നിന്‍-
    വഴികളില്‍ വെളിച്ചം
    വിതറിടുവാനിനിയെന്നും...
    ഇതാണു ബന്ധങ്ങളെ അര്‍ത്ഥവത്താക്കുന്നത്‌...

    ReplyDelete
    Replies
    1. വായിച്ചതിനും അഭിപ്രായത്തിനും ഒരുപാടു നന്ദി..

      Delete
  10. കണ്ണുനീർ തളംകെട്ടിയ ഹൃദയ സാഗരത്തിൽ ലക്ഷ്യം തെറ്റിയ ഒരു തോണി യുടെ കഥയാണ് എനിക്കും പറയാനുള്ളത് 😒

    ReplyDelete