നീയറിഞ്ഞുവോ
ഇന്നെന്റെ മന്ദാരങ്ങളിൽ
നിനക്കായ് വിടർന്ന പൂവിനെ ...
ഗുൽമോഹർ പൂത്ത വഴികളിൽ
നിനക്കായ് കാത്തിരുന്ന ദിനങ്ങളെ ...
വസന്തത്തിന്റെ ,
തളിർത്ത ചില്ലകളിൽ
നിനക്കായ് ഒരുക്കിയ നിറഭേദങ്ങൾ ...
നീ ചുംബിച്ചുലച്ച എന്റെ ചുണ്ടുകൾ ...
ജന്മാന്തരങ്ങളിൽ
നീ പൂവായും
ഞാൻ വണ്ടായും
ഇനി ജനിക്കാം ...
ഋതുഭേദങ്ങളിൽ
നമുക്ക് കയ്മാറാം
ബാക്കിയാക്കിയ
ഒരുപിടി സ്വപ്‌നങ്ങൾ ...