ചിരിക്കാനറിയാതെ ....വിതുമ്പനറിയാതെ ....
എന്റെ നൊമ്പരമത്രയും കാറ്റുകൊണ്ട്പോവാതെ
നേര്‍ത്തു നേര്‍ത്തു പെയ്യുകയാണ് ഞാന്‍ .........
Tuesday, 20 December 2011
Thursday, 15 December 2011
നിലവിളി
സയനൈഡ് പുരട്ടിയ ചുംബനങ്ങളില്‍
ഉണരാത്ത ഉറക്കത്തിലെക്കാണ്ട് പോകുമ്പോള്‍
വെന്ത വെന്നീറിന്റെ ചൂടില്‍
വേര്‍പിരിഞ്ഞകന്ന ആത്മാക്കള്‍
നിദ്രയുടെ വാതയനങ്ങല്‍ക്കപുറത്ത്
രാക്കിളികളുടെ സംഗീതത്തിനു മേല്‍
ഇരുള്‍ തീര്‍ത്തു.
നിര്‍ത്താതെയുള്ള നീണ്ട
ചൂളം വിളികള്‍ക്കിടയില്‍
അറിയാതെ പോയ നിലവിളികള്‍.
അകലെ
പോസ്റ്റ്‌മോര്‍ട മേശയില്‍
പുഴുവരിച്ച രാത്രിയില്‍
ചിറകറ്റു വീണ കിനാശലഭങ്ങള്‍
മരവിച്ചുറങ്ങുകയാണ്.
കൊത്തിവലിക്കാന്‍
കയ്യില്ലാതവനെ തേടി
തിരികെ വരുമെന്ന് പറഞ്ഞ്
ബലികാക്കകള്‍ വറ്റു കൊത്താതെ പോയി.
പിടഞ്ഞ്ഒഴുകിയ രക്തത്തിന്റെ
നിലവിളികള്‍.
ഒരു വിരല്‍ ദൂരത്തില്‍
പിച്ചിചീന്തിയ ശരീരസമസ്യകള്‍.
ചിതയെരിഞ്ഞ മണ്ണില്‍
അപായചങ്ങലയില്ലാതോടുന്ന യാഥാര്‍ത്ഥ്യം.
ഓര്‍മകളുടെ മുറ്റത്ത്
ചില്ല്കൊട്ടാരത്തിനുള്ളില്‍
അവളുറങ്ങുമ്പോള്‍
അവിടെ ,നിലാവ്
രക്തം കട്ട പിടിച്ച രാത്രിയില്‍
നീണ്ടു പോകുന്ന റയില്‍പാളങ്ങളില്‍
ഒറ്റകയ്യനെ തിരഞ്ഞുകൊണ്ടിരുന്നു ....
ഉണരാത്ത ഉറക്കത്തിലെക്കാണ്ട് പോകുമ്പോള്‍
വെന്ത വെന്നീറിന്റെ ചൂടില്‍
വേര്‍പിരിഞ്ഞകന്ന ആത്മാക്കള്‍
നിദ്രയുടെ വാതയനങ്ങല്‍ക്കപുറത്ത്
രാക്കിളികളുടെ സംഗീതത്തിനു മേല്‍
ഇരുള്‍ തീര്‍ത്തു.
നിര്‍ത്താതെയുള്ള നീണ്ട
ചൂളം വിളികള്‍ക്കിടയില്‍
അറിയാതെ പോയ നിലവിളികള്‍.
അകലെ
പോസ്റ്റ്‌മോര്‍ട മേശയില്‍
പുഴുവരിച്ച രാത്രിയില്‍
ചിറകറ്റു വീണ കിനാശലഭങ്ങള്‍
മരവിച്ചുറങ്ങുകയാണ്.
കൊത്തിവലിക്കാന്‍
കയ്യില്ലാതവനെ തേടി
തിരികെ വരുമെന്ന് പറഞ്ഞ്
ബലികാക്കകള്‍ വറ്റു കൊത്താതെ പോയി.
പിടഞ്ഞ്ഒഴുകിയ രക്തത്തിന്റെ
നിലവിളികള്‍.
ഒരു വിരല്‍ ദൂരത്തില്‍
പിച്ചിചീന്തിയ ശരീരസമസ്യകള്‍.
ചിതയെരിഞ്ഞ മണ്ണില്‍
അപായചങ്ങലയില്ലാതോടുന്ന യാഥാര്‍ത്ഥ്യം.
ഓര്‍മകളുടെ മുറ്റത്ത്
ചില്ല്കൊട്ടാരത്തിനുള്ളില്‍
അവളുറങ്ങുമ്പോള്‍
അവിടെ ,നിലാവ്
രക്തം കട്ട പിടിച്ച രാത്രിയില്‍
നീണ്ടു പോകുന്ന റയില്‍പാളങ്ങളില്‍
ഒറ്റകയ്യനെ തിരഞ്ഞുകൊണ്ടിരുന്നു ....
Thursday, 8 December 2011
പുതപ്പ്
എപ്പോഴും ഉണ്ടായിരുന്നു നീ.
യാത്ര കഴിഞ്ഞ്
ക്ഷീണിച്ചെത്തുമ്പോള്‍.
തണുപ്പിന്റെ
തൂമഞ്ഞു കുളിര്‍ വന്നു പുല്‍കുമ്പോള്‍.
പനിചൂടെടുത്ത്
ചുരുണ്ട് കൂടുമ്പോള്‍.
സ്വപ്നങ്ങളുടെ നിലാമഴയില്‍
കവിതയായ് വന്ന്
ആരോ ചുംബിക്കുമ്പോള്‍.
വാക്കുകളുടെ അസ്ത്രമുനകളില്‍ പെട്ട്
നെഞ്ചിന്‍കൂട് പിളരുമ്പോള്‍.
എപ്പൊഴുമുണ്ടായിരുന്നു നീ.
വിയര്‍പ്പിന്റെ ഗന്ധമറിഞ്ഞു
കലങ്ങിയ കണ്ണിന്റെ നനവറിഞ്ഞു
കണ്മഷിക്കറയറിഞ്
ഉള്‍ചൂടറിഞ്ഞ്
ഉള്‍തുടിപ്പിന്റെ
നേര്‍ത്ത നിശ്വാസമേറ്ററിഞ്ഞ്
എന്നിലലിഞ്ഞു ചേര്‍ന്ന്........
Subscribe to:
Posts (Atom)