എപ്പോഴും ഉണ്ടായിരുന്നു നീ.
യാത്ര കഴിഞ്ഞ്
ക്ഷീണിച്ചെത്തുമ്പോള്‍.
തണുപ്പിന്റെ
തൂമഞ്ഞു കുളിര്‍ വന്നു പുല്‍കുമ്പോള്‍.
പനിചൂടെടുത്ത്
ചുരുണ്ട് കൂടുമ്പോള്‍.
സ്വപ്നങ്ങളുടെ നിലാമഴയില്‍
കവിതയായ് വന്ന്
ആരോ ചുംബിക്കുമ്പോള്‍.
വാക്കുകളുടെ അസ്ത്രമുനകളില്‍ പെട്ട്
നെഞ്ചിന്‍കൂട് പിളരുമ്പോള്‍.
എപ്പൊഴുമുണ്ടായിരുന്നു നീ.
വിയര്‍പ്പിന്റെ ഗന്ധമറിഞ്ഞു
കലങ്ങിയ കണ്ണിന്റെ നനവറിഞ്ഞു
കണ്മഷിക്കറയറിഞ്
ഉള്‍ചൂടറിഞ്ഞ്
ഉള്‍തുടിപ്പിന്റെ
നേര്‍ത്ത നിശ്വാസമേറ്ററിഞ്ഞ്
എന്നിലലിഞ്ഞു ചേര്‍ന്ന്........
ഇഷ്ടായി ഈ പുതപ്പ്...
ReplyDeleteഅവശ്യം കഴിഞ്ഞാല്‍ നമ്മളും മറക്കുകയാണല്ലോ പതിവ് എല്ലാ പുതപ്പുകളും ..
വാക്കുകളുടെ അസ്ത്രമുനകളില്‍ പെട്ട്
ReplyDeleteനെഞ്ചിന്‍കൂട് പിളരുമ്പോള്‍.
എപ്പൊഴുമുണ്ടായിരുന്നു നീ...!
നല്ല എഴുത്ത്..!
ഇഷ്ട്ടായീട്ടോ..
ആശംസകളോടെ....പുലരി
@സതീശന്‍,പ്രഭന്‍: വായിക്കാന്‍ ശ്രമിച്ചതിനു ഒരുപാട് നന്ദി ,തുടര്‍ന്നും പ്രതീക്ഷികുന്നു.
ReplyDeleteനല്ല വരികൾ.. തുടരുക.. ഭാവുകങ്ങൾ..
ReplyDeletemanassine puthappu moodathirikkatte....
ReplyDeleteനന്നായിട്ടുണ്ട്.. അഭിനന്ദനങ്ങള്‍...
ReplyDelete