ചിരിക്കാനറിയാതെ ....വിതുമ്പനറിയാതെ ....
എന്റെ നൊമ്പരമത്രയും കാറ്റുകൊണ്ട്പോവാതെ
നേര്‍ത്തു നേര്‍ത്തു പെയ്യുകയാണ് ഞാന്‍ .........
Sunday, 26 February 2012
Monday, 13 February 2012
modern പ്രണയം
വീണ്ടും ഒരു പ്രണയദിനം കൂടി ആഗതമായിരിക്കുന്നു..പ്രണയിക്കാനായ് ഒരു ദിനം ശരിക്കും ആവശ്യമാണോ ?ഓരോ നിമിഷത്തിലും പ്രണയിച്ചുകൊണ്ടിരിക്കുകയല്ലേ നമ്മള്‍ ??പിന്നെ പ്രണയത്തിനായ് ഒരു ദിനം എന്തിനാണ് ?
ആ ...എല്ലാറ്റിനും ഓരോ ദിനങ്ങള്‍ ഉള്ള ലോകത്താണല്ലോ അല്ലെ നമ്മള്‍ ജീവിക്കുന്നത്.അപ്പോള്‍ പിന്നെ പ്രണയത്തിന് മാത്രമായ് ഇരിക്കട്ടെ ഒരു ദിനം.
പക്ഷെ,പ്രണയദിനങ്ങളും പ്രണയവാക്കുകളും പ്രണയഉപഹാരങ്ങളും നിറഞ്ഞാടുന്ന ഇ ലോകത്തില്‍ ഇന്ന് പ്രണയത്തിനുള്ള പ്രസക്തി നാം ആലോചിക്കേണ്ടതാണ്.
എവിടെ നോക്കിയാലും പ്രണയിതാക്കള്‍..എന്റെ ഇ കോളേജ് ജീവിതവും കുറെയേറെ പ്രണയിതാക്കളെ കാണിച്ചു തന്നു കേട്ടോ..
പണ്ടത്തെപോലെ മരം ചുറ്റി പ്രണയങ്ങള്‍ ഒന്നും ഇന്ന് ഇല്ല .കത്തുകളില്‍ കൂടിയുള്ള പ്രണയവികാരങ്ങള്‍ കയ്മാറിയിരുന്ന ശീലം പാടെ പോയ് മറഞ്ഞിരിക്കുന്നു.ഇന്ന് മൊബൈല്‍ ,ഇന്റര്‍നെറ്റ് പ്രണയമാണല്ലോ എങ്ങും..മൊബൈല്‍ കമ്പനികള്‍ ഓഫര്‍ കളുടെ പെരുമഴ പെയ്യിച്ചു കൊണ്ടിരിക്കുകയാണല്ലോ...സൌഹൃദങ്ങളും മൊബൈല്‍ വഴി തന്നെ..എന്തിനും ഏതിനും മൊബൈല്‍ തന്നെ ശരണം..exam portions വരെ മൊബൈല്‍ വഴിയാണ് അറിയുന്നതും..എപ്പോഴാ മൊബൈല്‍ vibrate ചെയ്യുന്നത് എന്ന് നോക്കി ആയിരിക്കും ഊണിലും ഉറക്കത്തിലും പഠനത്തിനിടയ്ക്കും ഓരോരുത്തരും കാതോര്‍ക്കുന്നത്..(ഇ ഞാനും അങ്ങനെ തന്നെ ).
നിങ്ങള്‍ ഓരോരുത്തരും ഓരോ പ്രണയങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്നവരയിരിക്കും ...ഒരു പക്ഷെ നിങ്ങള്‍ പ്രണയിക്കുന്നവരും ആയിരിക്കും..
ഒരിക്കല്‍പോലും പ്രണയിക്കാതവരായ് പ്രണയം മനസ്സില്‍ സൂക്ഷിയ്കാത്തവരായ് ആരും തന്നെ ഉണ്ടാകുവാന്‍ ഇടയില്ല..അല്ലെ?
"പ്രണയം" അത് എന്തൊക്കെ പറഞ്ഞാലും മധുരമായ ഒരു വികാരം തന്നെ..രണ്ടു മനസുകള്‍ തമ്മിലുള്ള അകലം കുറയുമ്പോള്‍,പരസ്പരം മനസ്സിലാക്കാന്‍ തുടങ്ങുമ്പോള്‍ ബഹുമാനിക്കപ്പെടുമ്പോള്‍ ,എന്നും ജീവിതത്തിലുടനീളം ആ കൂട്ട് വേണമെന്ന് തോന്നുമ്പോള്‍ ....അവിടെ പ്രണയം ജനിക്കുന്നു..
ഞാന്‍ ആദ്യമേ പറഞ്ഞല്ലോ ,എവിടെ നോക്കിയാലും ഇന്ന് പ്രണയിതാക്കള്‍ തന്നെ. ക്ലാസ്സ് റൂമിലും ,വരാന്തകളിലും ലൈബ്രറിയിലും കാന്റീന്‍ ,ബസ് സ്റ്റോപ്പ് ലും...ഹോ കണ്ണ് ചെല്ലുന്നിടത്തും അല്ലാത്തിടത്തും ഇവരെക്കൊണ്ട് തോറ്റു ഞാന്‍..കണ്ണും കണ്ണും കോര്‍ത്ത്,കയ്യും കയ്യും ചേര്‍ത്ത്,ഇനി വേറെ വല്ലതും ചേര്‍ത്തിട്ടുണ്ടോ എന്ന് അറിഞ്ഞുടാട്ടോ..അല്ല ഇനി ഇപ്പൊ ഞാന്‍ കാണാത്തത് കൊണ്ടാകാം..
ആ ...എന്തായാലും ഇമ്മാതിരി സീനുകള്‍ തന്നെ നോക്കുന്നിടത്തെല്ലാം..തൊട്ടും ഉരുമ്മിയും ഇരിക്കുന്ന ഇണക്കുരുവികളുടെ വിക്രിയകള്‍ ...ഹോ
അയ്യോ..തെറ്റിദ്ധരിക്കണ്ട ,ഞാന്‍ ഒരു പ്രണയ വിദ്വെഷിയെ അല്ലാട്ടോ..പിന്നെ എനിക്ക് അവരോടു കുശുമ്പ് ആണെന്നും കരുതണ്ട...പിന്നെ എന്തിന്റെ കേടു ആണ് ഇ പെണ്‍കുട്ടിക് എന്നാകും ചോദ്യം ..
പറഞ്ഞു തരാം ..
നമ്മുടെ ഈ ഇണക്കുരുവികള്‍ എല്ലാം തൊട്ടും തലോടിയും ഒക്കെ ഇരുന്നു കോളേജ് കഴിയുന്നതോടു കൂടി ഒറ്റ പറക്കലാണ് സ്വന്തം കാര്യം നോക്കി..പിന്നെ അവരായ് അവരുടെ പാടായ്..അവര്‍ക്കൊക്കെ പ്രണയം (അല്ല,പ്രണയം എന്ന് പറഞ്ഞു വില കളയുന്നില്ല.)ആ "വികാരം" ഒരു നേരം പോക്കാണത്രെ .എങ്ങാനും അതിനെപറ്റി ചോദിച്ചാലോ "ഏയ് ഞങ്ങള്‍ friends ആയിരുന്നു. അത്രേ ഉള്ളു ഡി "..ദെ വീണ്ടും പ്രണയത്തിന്റെ വില കളയുന്നത് പോരാഞ്ഞിട്ട് friendship ന്റെ വിലയും കളഞ്ഞു കുളിച്ചു..ആ അതൊക്കെ കേട്ട് സഹിച്ചു ഇരിക്കന്നെ ...അല്ലാതെ എന്ത് ചെയ്യാന്‍..
എന്തായാലും പ്രണയിതാക്കളുടെ ഇ ദിവ്യമായ പ്രണയം കണ്ട് വിസ്മയിച്ചിരുന്ന എനിക്ക് അതെല്ലാം അവരുടെ വെറും നേരംപോക്ക് ആണെന്ന് മനസിലാക്കാന്‍ കോളേജ് ന്റെ ഈ അവസാന വര്‍ഷം വരെ കാത്തു ഇരിക്കെണ്ടാതായ് വന്നു എന്നതാണ് സത്യം....
ഇങ്ങനെ പഠനകാലത്തെ "വിരസത" അകറ്റാന്‍ തൊട്ടും പിടിച്ചും സല്ലപിക്കാന്‍ മാത്രം പ്രണയം എന്ന ദിവ്യമായ വികാരത്തെ ചൂഷണം ചെയ്തു നടക്കുന്ന ഇവരെപ്പോലുള്ളവരെ കാണുമ്പോള്‍ പിന്നെ എങ്ങനെയാണു വെറുപ്പും അതിലുപരി രോഷവും വരാതിരിക്കുന്നത്..?(നിങ്ങള്‍ക്ക് വരണം എന്നില്ലട്ടോ..)
കുറച്ചു കാലത്തേക്ക് ചുറ്റി നടക്കാന്‍ മാത്രം ഒരാള്‍ ..അത് കഴിഞ്ഞു ജീവിതത്തിലേക്ക് കൂട്ടായ് മറ്റൊരാള്‍..ഇതിനെയൊക്കെ പ്രണയം എന്ന് പേരിട്ടു വിളിക്കുന്ന കാലത്താണല്ലോ നമ്മള്‍ ജീവിക്കുന്നത് എന്ന് ഓര്‍ക്കുമ്പോള്‍ ഇത്തരമൊരു പ്രണയദിനത്തിന് എന്താണ് യഥാര്‍ത്ഥത്തില്‍ പ്രസക്തി..?
പ്രണയത്തിന് പോലും പ്രസക്തിയിലാത്ത ആത്മര്തതയില്ലാത്ത ഇന്ന് എന്തിനാണ് ഒരു പ്രണയദിനം ??
ഇതൊക്കെ എന്റെ മാത്രം തോന്നലുകള്‍ ആകാം..എന്തൊക്കെ ആയാലും ഇത്തരം ഒരു പ്രണയത്തോട് ഞാന്‍ ഒരിക്കലും യോജിക്കുന്നുമില്ല...
തല്ക്കാലം നിര്‍ത്തട്ടെ എന്റെ ഇത്തരം തോന്നലുകള്‍..
"പ്രണയിക്കുക ആത്മാര്‍ത്ഥമായ് മാത്രം.."
Friday, 10 February 2012
Subscribe to:
Posts (Atom)