ചിരിക്കാനറിയാതെ ....വിതുമ്പനറിയാതെ ....
എന്റെ നൊമ്പരമത്രയും കാറ്റുകൊണ്ട്പോവാതെ
നേര്‍ത്തു നേര്‍ത്തു പെയ്യുകയാണ് ഞാന്‍ .........

Sunday, 26 February 2012

നിന്റെ മണല്‍പരപ്പിന്റെ
പൊള്ളിക്കുന്ന ചൂടില്‍
പെയ്യാന്‍ കൊതിച്ചിട്ടും
ഒന്നെത്തി നോക്കാതെ പോയ മഴ
ഇന്ന്
എന്റെ കണ്ണിലേക്ക്‌ പടര്‍ന്നപ്പോഴാണ്
അടങ്ങാതെ ഇരമ്പിമറയുന്ന
കടലിന്റെ ആഴം ഞാനറിഞ്ഞത്..

38 comments:

  1. Replies
    1. വായിച്ചതിനും അഭിപ്രായത്തിനും ഒരുപാടു നന്ദി..

      Delete
  2. Replies
    1. വായനക്ക് നന്ദി ..

      Delete
  3. നല്ല ചിത്രം.
    കടലിന്റെ ആഴങ്ങളിൽ ഇരമ്പമില്ല. അനന്തമായ ശാന്തത.

    ReplyDelete
    Replies
    1. ഇരമ്പി മറിയുന്ന കടല്‍..അതിന്റെ ആഴം എന്നാണ് ഞാന്‍ എഴുതിയിരിക്കുനത് സുഹൃത്തേ...
      വായനക്കും അഭിപ്രായത്തിനും നന്ദി..

      Delete
  4. നല്ല വരികള്‍....

    ReplyDelete
    Replies
    1. നന്ദി..സുഹൃത്തേ...

      Delete
  5. ഈ നല്ല വരികള്‍ക്ക് ഒരായിരം ആശംസകള്‍.....

    ReplyDelete
    Replies
    1. ഈ നല്ല അഭിപ്രായത്തിന് ഒരായിരം നന്ദി സുഹൃത്തേ..

      Delete
  6. Replies
    1. ഒരായിരം നന്ദി raihana

      Delete
  7. കബിയത്രി ഉദ്ദേശിച്ച കാര്യം പുടി കിട്ടി..ആശംസകൾ

    ReplyDelete
    Replies
    1. ഹാവു..പിടികിട്ടിയല്ലോ. ..അത് മതി എന്തായാലും...
      ഒരുപാടു നന്ദി വായനക്ക്..

      Delete
  8. Replies
    1. വായനക്ക്..നന്ദി

      Delete
  9. അടങ്ങാത്ത നോവിന്റെ തിരയടികളില്‍
    പ്രണയം കൊതിക്കുന്ന തീരത്തിനേ പുല്‍കാന്‍
    വെമ്പുന്ന തിരയുടെ ആഴങ്ങളേ തേടുമ്പൊള്‍ ...
    ചെറിയൊരു പൊരുത്തമില്ലായ്മ തോന്നീ
    എന്റേ തൊന്നലാവാം കേട്ടൊ ..
    "പെയ്യാന്‍ കൊതിച്ചിട്ടും ഒന്നെത്തി നോക്കാതെ
    പോയ മഴ " പെയ്യാന്‍ കൊതിക്കുക എന്നാല്‍
    സ്വയം ആഗ്രഹിക്കുക എന്നാണ്
    പിന്നീട് ഒന്നെത്തി നോക്കാതെ എന്നും എഴുതി കണ്ടു
    അതിനുള്ളിലേ വികാരം എന്താണ് ..?
    എങ്കിലും ഒരു മഴയുടെ നനുത്ത കുളിര്‍
    മിഴികളില്‍ പടരുമ്പൊള്‍ കാത്ത് വച്ച
    പ്രണയത്തിനപ്പുറം ഒരു കടലിന്റെ ആഴമതില്‍-
    കണ്ടത് ,അതു വരികളിലേക്ക് പകര്‍ന്നത് .. രസമുണ്ട് ..
    ആശംസകള്‍ ..

    ReplyDelete
    Replies
    1. പെയ്യാന്‍ കൊതിച്ചിട്ടും സാധ്യമാകാതെ പോയ മഴ...ആഗ്രഹിക്കുനതെല്ലാം നടക്കാറില്ലല്ലോ ..
      വായനക്ക് ഒരുപാടു നന്ദി..

      Delete
  10. ഒരു തുള്ളി കണ്ണുനീരില്‍ അടങ്ങുന്ന ദുഖ സാഗരം.

    ReplyDelete
    Replies
    1. വായനക്ക് ഒരുപാടു നന്ദി..

      Delete
  11. Replies
    1. വായനക്ക് നന്ദി..

      Delete
  12. നല്ല വരികള്‍....
    ആശംസകൾ

    ReplyDelete
    Replies
    1. വായിച്ചതിനും അഭിപ്രായത്തിനും ഒരുപാടു നന്ദി..

      Delete
  13. Replies
    1. ഒരുപാടു നന്ദി..

      Delete
  14. നന്നായിരിക്കുന്നു..
    ആശംസകള്‍ !

    ReplyDelete
    Replies
    1. നന്ദി..സുഹൃത്തേ...

      Delete
  15. ഒരു വേള ഞാനും കരുതി അത്..
    കടല്‍ തിര തന്നെയാണെന്ന് കാരണം
    അതിനു ഉപ്പു രസമായിരുന്നു

    ReplyDelete
    Replies
    1. കടലിനും കണ്ണീരിനും എന്നും ഉപ്പുരസം ആണല്ലോ...
      വായനക്ക് അഭിപ്രായത്തിനും നന്ദി ..

      Delete
  16. കൊള്ളാവുന്ന വരികള്‍ അഭിനന്ദനങ്ങള്‍ ആശംസകള്‍ @ പുണ്യാളന്‍

    ReplyDelete
    Replies
    1. പുണ്യാളനും ഒരുപാടു നന്ദി..

      Delete
  17. ചിറിയ മഴ..
    വലിയ തുള്ളികള്‍...
    മനോഹരം...ആശംസകള്‍...

    www.ettavattam.blogspot.com

    ReplyDelete
    Replies
    1. ഒരുപാടു നന്ദി..

      Delete
  18. Replies
    1. നന്ദി..കൊച്ചുമോള്‍

      Delete
  19. നുരഞ്ഞു പതയും നീര്‍ ചുഴിയില്‍ പെടുമ്പോഴും
    നുണയല്ല ഞാന്‍ നിന്നെ മാത്രം ഓര്‍ത്ത്‌ കൊണ്ടിരുന്നു
    നുകം ആഴ്ന്നു ഇറങ്ങിയ ചാലുകളില്‍ വിരിയും ഒരു
    നുള്ള് നെല്ക്കതിരായി മാറുമ്പോഴും നിന്‍ സാമീപ്യമാറിഞ്ഞു കവിതേ

    ReplyDelete