ചിരിക്കാനറിയാതെ ....വിതുമ്പനറിയാതെ ....
എന്റെ നൊമ്പരമത്രയും കാറ്റുകൊണ്ട്പോവാതെ
നേര്‍ത്തു നേര്‍ത്തു പെയ്യുകയാണ് ഞാന്‍ .........

Saturday, 24 September 2011

                                ഓര്‍മകളുടെ മഴക്കാടുകളില്‍ പ്രണയം പൂത്ത് നില്‍ക്കുന്നു.മാറോടടക്കിപ്പിടിച്ച പുസ്തകകെട്ടുമായ് ഓടി മറഞ്ഞ വയല്‍ വരമ്പിലെ നനവ്‌ പറ്റിയ കാലടികള്‍..മഴ നനഞ്ഞു ഓടിയ വഴികളില്‍ എന്നോ ഇലക്കുടക്ക് കീഴെ ഇടം തന്ന കൂടുകാരന്‍..ഇടവഴിയിലെ ചെളിവെള്ളം തട്ടിതെറിപ്പിച്ചു അന്ന് പിണങ്ങിയതും,ഒടുവില്‍ ഒരു നാരങ്ങമിട്ടായിയില്‍ ആ പിണക്കം അലിഞ്ഞു ഇല്ലാതായതും എല്ലാം നനുത്ത ഓര്‍മ്മകള്‍..
    ഇലചാര്‍ത്തുകള്‍ക്കിടയിലൂടെ പൊഴിഞ്ഞു വീണ മഴതുള്ളികളെ നെഞ്ചോടു ചേര്‍ത്തുകൊണ്ട്,അവയ്ക്കിടയിലൂടെ ഒരു യാത്ര ...അവിടെ പെയ്തു തീരാത്ത ഒരു പേമാരി പോലെ,ഒരു രാത്രിമഴ പോലെ.,പെയ്തു ഉണരാനായ് നില്‍പു..നീ ഉണരുന്നതും കാത്ത്...ആ ഇലക്കുടക്ക് കീഴെ ഒരിക്കല്‍ കൂടി ഇടം തേടാനായ്...

2 comments:

  1. നിറഞ്ഞു നില്‍ക്കുന്ന ബാല്യ കാലത്തിന്റെ ഓര്‍മ്മ മനസ്സില്‍ ഒരു കുളിര്‍മഴയായ്‌ പെയ്തുണരുന്നു

    ReplyDelete
  2. കൂടെ കരയാന്‍ ,ചിരിക്കുവാന്‍ ഓര്‍മകളെപ്പോഴും കൂട്ട്കാണും ..
    എഴുത്തു നന്നായി ..ഇനിയും വരാം.

    ReplyDelete