ചിരിക്കാനറിയാതെ ....വിതുമ്പനറിയാതെ ....
എന്റെ നൊമ്പരമത്രയും കാറ്റുകൊണ്ട്പോവാതെ
നേര്‍ത്തു നേര്‍ത്തു പെയ്യുകയാണ് ഞാന്‍ .........

Monday, 12 March 2012

വിലാസം


മുറിയില്‍ നിറയെ ക്ഷണക്കത്തുകള്‍ 
കുറിപ്പടികള്‍ പലതുമുണ്ട്.
എല്ലാറ്റിനും ഒരൊറ്റ ഉദ്ദേശ്യം.
ക്ഷണിക്കുക..
പക്ഷെ,എല്ലാം വിവിധ തിയ്യതികള്‍.
അപൂര്‍വം ചിലത് ഒരേ തിയ്യതി.
അതിലൊരെണ്ണം എടുത്തു.
അത്,ഒരു വിവാഹ ക്ഷണക്കത്ത്,
അതിനടിയില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു
"വധു വരന്മാരെ അനുഗ്രഹിക്കാന്‍ 
സാദരം ക്ഷണിച്ചു കൊള്ളുന്നു".
വിലാസം തിരഞ്ഞു.
പക്ഷെ,അതില്‍ വിലാസമില്ല .
വിലാസം ഇല്ലാത്ത ഒരാളെയെ -
ങ്ങനുഗ്രഹിക്കുമെന്നലോചിക്കവേ,
ഞാന്‍ ചിന്തിച്ചു,
ആര്‍ക്കാണുള്ളത് സ്വന്തമായ് വിലാസം..

16 comments:

  1. അഗാധമായ തത്വചിന്തയാണല്ലോ കുഞ്ഞിക്കവിതയില്‍.

    ReplyDelete
    Replies
    1. അത്ര വലിയ ചിന്ത ഒക്കെ എനിക്ക് ഉണ്ടോ എന്നറിഞ്ഞുടട്ടോ..വായിച്ചതിനും അഭിപ്രായത്തിനും ഒരുപാടു നന്ദി..

      Delete
  2. ആര്‍ക്കാണുള്ളത് സ്വന്തമായ് വിലാസം..
    പ്രശ്സ്തമായ ചോദ്യം..

    ReplyDelete
    Replies
    1. .വായിച്ചതിനും അഭിപ്രായത്തിനും ഒരുപാടു നന്ദി..

      Delete
  3. കവിത കൊള്ളാം. ഒപ്പം 'ആര്‍ക്കാണുള്ളത് സ്വന്തമായ് വിലാസം' എന്നുള്ള ചോദ്യവും !

    ReplyDelete
    Replies
    1. വായിച്ചതിനും അഭിപ്രായത്തിനും ഒരുപാടു നന്ദി..

      Delete
  4. വിലാസമറിയാതെയുള്ള അനുഗ്രഹിക്കലാണ്‌ യഥാർത്ഥ അനുഗ്രഹിക്കൽ.

    ReplyDelete
    Replies
    1. അഭിപ്രായത്തിനും ഒരുപാടു നന്ദി..

      Delete
  5. ഒരു ഉദയത്തിന്റേ കിരണങ്ങളില്‍
    നിന്നടര്‍ത്തിയാണ് ഞാന്‍ ആദ്യം
    സ്വപ്നം നെയ്തത് ..
    ഒരു മകര മഞ്ഞിന്റേ വിറയലാണ്
    വീടെന്ന ചിത്രം മനസ്സില്‍ വരച്ചത് ..
    മുനിഞ്ഞ് കത്തുന്ന മണ്ണെണ്ണ വിളക്കിന്റേ
    ഗതികേടിലാണ് അടിത്തറയിട്ടത് ..
    അപകര്‍ഷതാബോധത്തിന്റേ കടുത്ത
    ചീളുകള്‍ കൊണ്ടാണ് ചുവരുകള്‍ തീര്‍ത്തത് ..
    പ്രണയത്തിന്റേ പ്രാവുകള്‍ നല്‍കിയ
    തൂവലുകള്‍ കൊണ്ടാണ് മേല്‍ക്കൂര പണിതത് ..
    കരിന്തിരി എരിഞ്ഞ സന്ധ്യാദീപത്തിന്റേ
    കരി കൊണ്ടാണ് ചായം പൂശിയത് ...
    എന്നിട്ടും യഥാര്‍ത്ഥ്യത്തിന്റെ കാറ്റ്
    വന്നു മറിച്ചിട്ട് പൊയത് എന്റേ കിനാവുകളായിരുന്നു ..
    സ്വന്തമായീ വിലാസമെന്ന സ്വപ്നം ..
    അല്ലെങ്കിലും ആര്‍ക്കാണ് സ്വന്തമായീ വിലാസമുള്ളത് ..
    അതു കൊണ്ടു മാത്രം ഒന്നു ആശ്വസ്സിക്കാം ..
    സത്യം .. വരികളിളില്‍ നേരുണ്ട് ..
    ഒന്നൂടേ കാച്ചി കുറുക്കേട്ടൊ വരികള്‍ ..
    ആശംസകളോടെ ..

    ReplyDelete
    Replies
    1. വായിച്ചതിനും വിശദമായ അഭിപ്രായത്തിനും നന്ദി..വരികള്‍ കാച്ചി കുറുക്കന്‍ ശ്രമിക്കാം..

      Delete
  6. നല്ല കവിത, നല്ല ആശയം...
    ഇനിയും എഴുതുക....ആശംസകള്‍...
    പിന്നെ ഒരു ചിന്ന അക്ഷരപ്പിശക് , "ങ്ങനുഗ്രഹിക്കുമെന്നലോചിക്കവേ" എന്നതിന് പകരം "ങ്ങനനുഗ്രഹിക്കുമെന്നാലോചിക്കവേ" എന്നല്ലേ വേണ്ടത് ?
    അപൂര്‍വം മാറ്റി അപൂര്‍വ്വം എന്നും ....

    ReplyDelete
  7. ആര്‍ക്കാണുള്ളത് സ്വന്തമായ് വിലാസം..?

    ReplyDelete
  8. ആര്‍ക്കാണുള്ളത് സ്വന്തമായ് വിലാസം..?

    ReplyDelete
  9. എനിക്കും സ്വന്തമായി ഒരു വിലാസമില്ലല്ലോ, ആർക്കുമില്ലല്ലേ.... :)

    ഈ കവിത നന്നായി... ആശംസകൾ

    ReplyDelete
  10. വിലാസമില്ലാ എന്ന് പറയുമി
    വിലാസിനിയാര്ന്നവല്‍ തന്‍
    വിരല്‍ തുമ്പിലിനിയും
    വിരിയട്ടെ ഒരായിരം കവിതകളിനിയും

    ReplyDelete
  11. വിലാസം ഉണ്ടാക്കണം... സ്വന്തമായി..

    ReplyDelete