ഉദരത്തിന്റെ ഉള്‍ചൂടില്‍ നിന്നും
കാത്തിരിപ്പിന്റെ
ഒരാദ്യകരച്ചിലുമായ്
തുറന്നുവച്ച,
ആകാശത്തിനു കീഴേക്കിറങ്ങിയെത്താന്‍
ആദ്യസ്വപ്നം..
പിന്നെ,
പാല്‍മണം മാറും മുന്‍പേ
നിലയുറയ്ക്കാത്ത കാലുകളില്‍
നിഴലിനെ ഓടിപ്പിടിക്കണമെന്നും
തണലുവീണ വഴികളില്‍
താങ്ങായ് നിന്ന കരങ്ങളാല്‍
പിച്ചവച്ച് തുടങ്ങിയപ്പോഴേക്കും
കരുതലിന്റെ കരങ്ങള്‍ വിടുവിച്ച്
കൂടുവിട്ട് പറക്കണമെന്നും സ്വപ്നം..
ഒടുവിലൊരു നിമിഷത്തില്‍,
കണ്ട സ്വപ്നങ്ങളൊക്കെയും
കയ് വിടുനെന്നായപ്പോള്‍
അത് കൌമാരമെന്നറിഞ്ഞു..
ഇന്ന്,
ഇരുള്‍വീഥികളില്‍
മിഴിത്തുള്ളികളായ്
ഓര്‍മ്മകള്‍ പെയ്തുതീരുന്നു..
നാളെ,
പുതിയ പുലരി വിരിയുമ്പോള്‍
പാതിനിലച്ച സ്വപ്നങ്ങളെ
നീര് വറ്റിയ സിരകളിലേക്ക്
ഒരിക്കല്‍ക്കൂടി കുടഞ്ഞിടണം..
ഒരുപക്ഷെ,
നിലച്ചുപോയ സിരകളില്‍
എന്റെ സ്വപ്നങ്ങള്‍ക്കൊരു
പുനര്‍ജ്ജനി കാത്തിരിപ്പുവെങ്കിലോ ...
സ്വപ്നങ്ങള്‍ പുനര്‍ജനിച്ചിട്ടെന്ത്
ReplyDeleteസഫലമാകയല്ലേ വേണ്ടൂ
രേഷ്മാ....ഇഷ്ടായി....എല്ലാ വരികളും ഒരുപോലെ മനോഹരം..
ReplyDeleteപാതി നിലച്ച സ്വപ്‌നങ്ങളുടെ പുനര്‍ജനി പരിപാടി കൊള്ളാംട്ടോ.
ദീപാവലി ആശംസകളോടൊപ്പം ശുഭരാത്രി...
ഒരുപാട് നന്ദി ട്ടൊ...
Delete:)
സ്വപ്നം സഫലമാകട്ടെ.
ReplyDeleteദീപാവലി ആശംസകള്‍
നന്നായി എഴുതി
ReplyDeleteആശംസകള്‍
yes who knows..
ReplyDeletesome powerful lines...
ഇരുള്‍വീഥികളില്‍
ReplyDeleteമിഴിത്തുള്ളികളായ്
ഓര്‍മ്മകള്‍ പെയ്തുതീരുന്നു..
നന്നായിരിക്കുന്നു വരികള്‍ ആശംസകള്‍..
നല്ല സ്വപ്നങ്ങൾ കാണാൻ കഴിഞ്ഞെങ്കിൽ അവ സഫലമായെങ്കിൽ എന്ന് ആഗ്രഹിക്കുന്നു
ReplyDeleteആശംസകൾ രേഷ്മ... നമ്മുടെ ബ്ലോഗിലേക്കും ക്ഷണിക്കുന്നു :)
തീർച്ചയായും...:)
Deleteകാണുന്ന സ്വപ്നങ്ങള്‍ എല്ലാം സഫലമാകില്ല എങ്കിലും ,
ReplyDeleteസ്വപ്നങ്ങള്‍ എല്ലാം സഫലമാകും എന്നു തന്നെ ആശിക്കാം ...
സ്വപ്നങ്ങള്‍ ആന്നല്ലൊ ജീവിക്കാനുൽപ്രതീക്ഷ..
Deleteകൊള്ളാം നല്ല കവിത
ReplyDeleteഒരുപാട് നന്ദി
Deleteഎനിക്ക് ഇഷ്ടപ്പെട്ടു ..
ReplyDeleteനല്ല വരികള്‍
ഒരുപാട് നന്ദി :)
Delete