വിളിച്ചിറക്കിയപ്പോള്‍
വേച്ചു വേച്ചു നീയെന്‍ -
കൈയ്തലം പിടിച്ചപ്പോഴും
തിരിഞ്ഞു നോക്കാതെ
എന്‍ ഉറച്ച കാലടികളെ
പിന്തുടര്‍ന്നപ്പോഴും
നിന്റെ വസന്തത്തിന്റെ
ഇതളടരാപൂമൊട്ടുകള്‍
എനിക്കായ് നിവേദിച്ചപ്പോഴും
ഇടറിയ വാക്കും
പതറിയ നോക്കുമായ്
ഉരുകി ഉരുകി നീ-
ഇല്ലാതാകുന്നത് ഞാനറിഞ്ഞു.
അടിവയറ്റിലെ വേദനകൊണ്ട്
ആരുമറിയാതെ പുളയുമ്പോഴും
പുകയടുപ്പൂതിയൂതി
പകലിരുട്ടിക്കുന്നു നീ.
ഒടുവില്‍,നിഴലകന്ന രാത്രികളില്‍
തളര്‍ന്നു നീയുറങ്ങവേ
നിറം വറ്റിയ നിന്‍ ഇടംകഴുത്തില്‍
ഞാന്‍ ച്ചുംബിക്കുമ്പോഴെങ്കിലും
കൂടെപോന്നവളെ
നിനക്കൊന്ന്-
വിതുമ്പി വിതുമ്പി കരയരുതോ...
എല്ലാം മനസ്സിലാക്കുന്നു എന്ന അറിവ് വലിയ ആശ്വാസമാണ്.
ReplyDeleteലളിതമായ വരികള്‍
ഒരുപാട് നന്ദി..
Deleteരേഷ്മ വളരെ നന്നായിരിക്കുന്നു.. ലളിതമയ വരികള്‍.
ReplyDeleteആശംസകള്‍
ഒരുപാട് നന്ദി..
Deleteപുകയടുപ്പൂതിയൂതി പകലിരുട്ടിക്കുന്നവര്‍ ..
ReplyDeleteനല്ല വരികള്‍
അവര്‍ പുകഞ്ഞെന്നു വരും,കരയില്ല.
അതെ,, അവർഒരിക്കലും കരയില്ല...
Deleteഒരുപാട് നന്ദി..
ലളിതമെങ്കിലും കരള്‍ നിറയ്ക്കും, കണ്‍ നിറയ്ക്കും ....
ReplyDeleteചില ജന്മങ്ങളുടെയെങ്കിലും ...
കവിത മനോഹരം
ശുഭസംസകള്
നല്ല വരികള്‍.................. <<< ആശംസകള്‍ >>>
ReplyDeletekavitha manoharam.. jeevitha yadhyarthangal valare lalithavum hridayasparsiyumayi avatharipichirikunu.. aasamsakal...
ReplyDeleteകരഞ്ഞിട്ടൊന്നും ഇനി ഒരു കാര്യവുമില്ല, പെട്ട് പോയില്ലേ എന്ന ചിന്തായാവാം നിർവികാരതയോടെ മുന്നോട്ട് നയിക്കുന്നതവളെ !! :)
ReplyDeletekavitha nannayitundu.......
ReplyDeleteവായനക്കും അഭിപ്രായതിനും എല്ലാവർക്കും ഒരുപാട് നന്ദി..
ReplyDeleteതുടർന്നും പ്രതീക്ഷിക്കുന്നു...
Superb Really.......
ReplyDeleteഒരുപാട് നന്ദി..
Deletekollaaaam....penmanassil ninnum oraankavitha....:)
ReplyDelete:)
ReplyDelete