വിറളി പൂണ്ടവന്റെ
കാമ ഭ്രാന്തുകള്‍ക്കെതിരെ
ഒച്ചയെടുത്തവള്‍
പിറ്റേന്ന് ,വാര്‍ത്തകളില്‍ താരം.
വോട്ടെടുപ്പ് തുടങ്ങി.
അഭിപ്രായ കോളത്തില്‍
അവര്‍ രേഖപ്പെടുത്തി
"പെണ്ണ് പുറത്തിറങ്ങേണ്ടത്തവള്‍".
"ന:സ്ത്രീ സ്വാതന്ത്ര്യമര്ഹതി".
മറ്റു ചിലര്‍ രേഖപ്പെടുത്തി.
"അവള്‍ ഒരു അഹംകാരി".
കൂട്ടത്തില്‍ ഒറ്റപെട്ട്
പുകഞ്ഞു പുകഞ്ഞു
ഒരു ചോദ്യം..
"വിലങ്ങ് വയ്ക്കേണ്ടത്
സ്ത്രീ സ്വാതന്ത്ര്യത്തെയോ
അതോ,
കഴുക കണ്ണുകളിലെ
കാമ ഭ്രാന്തിനെയോ ?".
തുരുമ്പെടുത്ത തത്വങ്ങള്‍
വിളമ്പിയവരുടെ
നാവിനോരുത്തരം-
നല്കാനവാത്തത് കൊണ്ടാവണം,
ഉത്തരങ്ങളില്ലാതെ
വീര്‍പ്പുമുട്ടി പൊറുതിമുട്ടി
അത്തരം ചോദ്യങ്ങള്‍
വീണ്ടും വീണ്ടും പൊട്ടിത്തെറിക്കുന്നത് ....
ചില ചോദ്യങ്ങള്‍ക്ക് ഉത്തരമില്ല ...!
ReplyDeleteഅതിങ്ങനെ മറച്ചു മറച്ച് , ഒളിച്ച് വയ്ക്കും ..
പലതിനും , തലയുയര്‍ത്തി നില്‍ക്കാന്‍ ..
വിദ്യാഭ്യാസവും , തലയുയര്‍ത്തി നടപ്പും
നിഷേധിച്ച ഒരു തലമുറ വളര്‍ന്നു വരുമ്പൊള്‍
എന്തിനാണ് ഉത്തരമുണ്ടാകുക , അത്
പുകഞ്ഞ് പുകഞ്ഞ് മനസ്സുകളില്‍ നിറയും ...
ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍
ReplyDeleteഉത്തരങ്ങളില്ലാതെ
ReplyDeleteവീര്‍പ്പുമുട്ടി പൊറുതിമുട്ടി
അത്തരം ചോദ്യങ്ങള്‍
ചോദ്യങ്ങള്‍ പൊട്ടിത്തെറിച്ചുകൊണ്ടേയിരിക്കുന്നു ....
ReplyDeleteഅതെ...
ReplyDeleteചോദ്യങ്ങള്‍ പൊട്ടിത്തെറിച്ചുകൊണ്ടേയിരിക്കുന്നു ....
ചോദ്യങ്ങളുടെ പെരുമഴക്കാലം
ReplyDeleteCool !
ReplyDeleteCool !
Kavitha
Kalkki
Ivide ithaadyammaanu
kamantu idunnathu.
Yezhuthuka ariyikkuka