ചിരിക്കാനറിയാതെ ....വിതുമ്പനറിയാതെ ....
എന്റെ നൊമ്പരമത്രയും കാറ്റുകൊണ്ട്പോവാതെ
നേര്‍ത്തു നേര്‍ത്തു പെയ്യുകയാണ് ഞാന്‍ .........
Wednesday, 16 May 2012
Wednesday, 11 April 2012
രാത്രിയുടെ നിലവിളി
കരിവളയുടഞ്ഞുതിര്‍ന്ന
ചുടുചോരയില്‍ കണ്ടത്
വര്‍ണങ്ങളുടെ
വെറും ലയനങ്ങള്‍.
കിടപ്പറയുടെ വിമൂഖതകളില്‍
മറന്നുവച്ച നിശ്വാസങ്ങള്‍.
ഒരു വിളിപ്പാടകലെ
കൊഴിഞ്ഞു വീണ മോഹങ്ങള്‍.
അനാഥമായ നിലവിളികള്‍ക്കൊടുവില്‍
തളര്‍ന്നു വീണ ശരീരങ്ങള്‍.
അസ്തമയ സൂര്യന്‍
രാത്രിയെ വിളിച്ചുണര്‍ത്തി.
നിലാവ് അറിയാത്ത ഭാവം നടിച്ച്
എങ്ങോ പോയൊളിച്ചു.
ഇനിയുള്ളത് ,
മിഴികളിറുക്കിയടച്ചു
നീണ്ടു പോകുന്ന ഇരുള്‍ വഴികളിലേക്ക്
തിരിഞ്ഞുനോക്കാനാകാതെയുള്ള
വീഴ്ചകളാണ് ....
Tuesday, 27 March 2012
നിനക്കായ്...
ഒരു മഹാസാഗരം നിന്‍
ഹൃദയ വീഥിയില്‍ ഒഴുകീടുകില്‍
അതിലോരുകണമേറ്റെന്‍
ഹൃദയവേദന നീങ്ങിടുകില്‍
ഇനിയെനിക്കാവതില്ല
നിന്‍ ഇളംതെന്നലേറ്റതിന്‍
തലോടലിലോഴുകി നിന്‍-
ജീവിതയാത്രയിലൊരു
നീര്‍മുത്തായ് അലിയാതിരിക്കുവാന്‍.
ഇനിയീ വേദനകളില്‍
താങ്ങായ്,തണലായ്
തരിയകലമിടാതൊരു-
തിരിനാളമായ് നിന്‍-
വഴികളില്‍ വെളിച്ചം
വിതറിടുവാനിനിയെന്നും,
നിനക്കായ്.....
നിനക്കായ് മാത്രം......
ഹൃദയ വീഥിയില്‍ ഒഴുകീടുകില്‍
അതിലോരുകണമേറ്റെന്‍
ഹൃദയവേദന നീങ്ങിടുകില്‍
ഇനിയെനിക്കാവതില്ല
നിന്‍ ഇളംതെന്നലേറ്റതിന്‍
തലോടലിലോഴുകി നിന്‍-
ജീവിതയാത്രയിലൊരു
നീര്‍മുത്തായ് അലിയാതിരിക്കുവാന്‍.
ഇനിയീ വേദനകളില്‍
താങ്ങായ്,തണലായ്
തരിയകലമിടാതൊരു-
തിരിനാളമായ് നിന്‍-
വഴികളില്‍ വെളിച്ചം
വിതറിടുവാനിനിയെന്നും,
നിനക്കായ്.....
നിനക്കായ് മാത്രം......
Monday, 12 March 2012
വിലാസം
മുറിയില്‍ നിറയെ ക്ഷണക്കത്തുകള്‍
കുറിപ്പടികള്‍ പലതുമുണ്ട്.
എല്ലാറ്റിനും ഒരൊറ്റ ഉദ്ദേശ്യം.
ക്ഷണിക്കുക..
പക്ഷെ,എല്ലാം വിവിധ തിയ്യതികള്‍.
അപൂര്‍വം ചിലത് ഒരേ തിയ്യതി.
അതിലൊരെണ്ണം എടുത്തു.
അത്,ഒരു വിവാഹ ക്ഷണക്കത്ത്,
അതിനടിയില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു
"വധു വരന്മാരെ അനുഗ്രഹിക്കാന്‍
സാദരം ക്ഷണിച്ചു കൊള്ളുന്നു".
വിലാസം തിരഞ്ഞു.
പക്ഷെ,അതില്‍ വിലാസമില്ല .
വിലാസം ഇല്ലാത്ത ഒരാളെയെ -
ങ്ങനുഗ്രഹിക്കുമെന്നലോചിക്കവേ,
ഞാന്‍ ചിന്തിച്ചു,
ആര്‍ക്കാണുള്ളത് സ്വന്തമായ് വിലാസം..
Monday, 13 February 2012
modern പ്രണയം
വീണ്ടും ഒരു പ്രണയദിനം കൂടി ആഗതമായിരിക്കുന്നു..പ്രണയിക്കാനായ് ഒരു ദിനം ശരിക്കും ആവശ്യമാണോ ?ഓരോ നിമിഷത്തിലും പ്രണയിച്ചുകൊണ്ടിരിക്കുകയല്ലേ നമ്മള്‍ ??പിന്നെ പ്രണയത്തിനായ് ഒരു ദിനം എന്തിനാണ് ?
ആ ...എല്ലാറ്റിനും ഓരോ ദിനങ്ങള്‍ ഉള്ള ലോകത്താണല്ലോ അല്ലെ നമ്മള്‍ ജീവിക്കുന്നത്.അപ്പോള്‍ പിന്നെ പ്രണയത്തിന് മാത്രമായ് ഇരിക്കട്ടെ ഒരു ദിനം.
പക്ഷെ,പ്രണയദിനങ്ങളും പ്രണയവാക്കുകളും പ്രണയഉപഹാരങ്ങളും നിറഞ്ഞാടുന്ന ഇ ലോകത്തില്‍ ഇന്ന് പ്രണയത്തിനുള്ള പ്രസക്തി നാം ആലോചിക്കേണ്ടതാണ്.
എവിടെ നോക്കിയാലും പ്രണയിതാക്കള്‍..എന്റെ ഇ കോളേജ് ജീവിതവും കുറെയേറെ പ്രണയിതാക്കളെ കാണിച്ചു തന്നു കേട്ടോ..
പണ്ടത്തെപോലെ മരം ചുറ്റി പ്രണയങ്ങള്‍ ഒന്നും ഇന്ന് ഇല്ല .കത്തുകളില്‍ കൂടിയുള്ള പ്രണയവികാരങ്ങള്‍ കയ്മാറിയിരുന്ന ശീലം പാടെ പോയ് മറഞ്ഞിരിക്കുന്നു.ഇന്ന് മൊബൈല്‍ ,ഇന്റര്‍നെറ്റ് പ്രണയമാണല്ലോ എങ്ങും..മൊബൈല്‍ കമ്പനികള്‍ ഓഫര്‍ കളുടെ പെരുമഴ പെയ്യിച്ചു കൊണ്ടിരിക്കുകയാണല്ലോ...സൌഹൃദങ്ങളും മൊബൈല്‍ വഴി തന്നെ..എന്തിനും ഏതിനും മൊബൈല്‍ തന്നെ ശരണം..exam portions വരെ മൊബൈല്‍ വഴിയാണ് അറിയുന്നതും..എപ്പോഴാ മൊബൈല്‍ vibrate ചെയ്യുന്നത് എന്ന് നോക്കി ആയിരിക്കും ഊണിലും ഉറക്കത്തിലും പഠനത്തിനിടയ്ക്കും ഓരോരുത്തരും കാതോര്‍ക്കുന്നത്..(ഇ ഞാനും അങ്ങനെ തന്നെ ).
നിങ്ങള്‍ ഓരോരുത്തരും ഓരോ പ്രണയങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്നവരയിരിക്കും ...ഒരു പക്ഷെ നിങ്ങള്‍ പ്രണയിക്കുന്നവരും ആയിരിക്കും..
ഒരിക്കല്‍പോലും പ്രണയിക്കാതവരായ് പ്രണയം മനസ്സില്‍ സൂക്ഷിയ്കാത്തവരായ് ആരും തന്നെ ഉണ്ടാകുവാന്‍ ഇടയില്ല..അല്ലെ?
"പ്രണയം" അത് എന്തൊക്കെ പറഞ്ഞാലും മധുരമായ ഒരു വികാരം തന്നെ..രണ്ടു മനസുകള്‍ തമ്മിലുള്ള അകലം കുറയുമ്പോള്‍,പരസ്പരം മനസ്സിലാക്കാന്‍ തുടങ്ങുമ്പോള്‍ ബഹുമാനിക്കപ്പെടുമ്പോള്‍ ,എന്നും ജീവിതത്തിലുടനീളം ആ കൂട്ട് വേണമെന്ന് തോന്നുമ്പോള്‍ ....അവിടെ പ്രണയം ജനിക്കുന്നു..
ഞാന്‍ ആദ്യമേ പറഞ്ഞല്ലോ ,എവിടെ നോക്കിയാലും ഇന്ന് പ്രണയിതാക്കള്‍ തന്നെ. ക്ലാസ്സ് റൂമിലും ,വരാന്തകളിലും ലൈബ്രറിയിലും കാന്റീന്‍ ,ബസ് സ്റ്റോപ്പ് ലും...ഹോ കണ്ണ് ചെല്ലുന്നിടത്തും അല്ലാത്തിടത്തും ഇവരെക്കൊണ്ട് തോറ്റു ഞാന്‍..കണ്ണും കണ്ണും കോര്‍ത്ത്,കയ്യും കയ്യും ചേര്‍ത്ത്,ഇനി വേറെ വല്ലതും ചേര്‍ത്തിട്ടുണ്ടോ എന്ന് അറിഞ്ഞുടാട്ടോ..അല്ല ഇനി ഇപ്പൊ ഞാന്‍ കാണാത്തത് കൊണ്ടാകാം..
ആ ...എന്തായാലും ഇമ്മാതിരി സീനുകള്‍ തന്നെ നോക്കുന്നിടത്തെല്ലാം..തൊട്ടും ഉരുമ്മിയും ഇരിക്കുന്ന ഇണക്കുരുവികളുടെ വിക്രിയകള്‍ ...ഹോ
അയ്യോ..തെറ്റിദ്ധരിക്കണ്ട ,ഞാന്‍ ഒരു പ്രണയ വിദ്വെഷിയെ അല്ലാട്ടോ..പിന്നെ എനിക്ക് അവരോടു കുശുമ്പ് ആണെന്നും കരുതണ്ട...പിന്നെ എന്തിന്റെ കേടു ആണ് ഇ പെണ്‍കുട്ടിക് എന്നാകും ചോദ്യം ..
പറഞ്ഞു തരാം ..
നമ്മുടെ ഈ ഇണക്കുരുവികള്‍ എല്ലാം തൊട്ടും തലോടിയും ഒക്കെ ഇരുന്നു കോളേജ് കഴിയുന്നതോടു കൂടി ഒറ്റ പറക്കലാണ് സ്വന്തം കാര്യം നോക്കി..പിന്നെ അവരായ് അവരുടെ പാടായ്..അവര്‍ക്കൊക്കെ പ്രണയം (അല്ല,പ്രണയം എന്ന് പറഞ്ഞു വില കളയുന്നില്ല.)ആ "വികാരം" ഒരു നേരം പോക്കാണത്രെ .എങ്ങാനും അതിനെപറ്റി ചോദിച്ചാലോ "ഏയ് ഞങ്ങള്‍ friends ആയിരുന്നു. അത്രേ ഉള്ളു ഡി "..ദെ വീണ്ടും പ്രണയത്തിന്റെ വില കളയുന്നത് പോരാഞ്ഞിട്ട് friendship ന്റെ വിലയും കളഞ്ഞു കുളിച്ചു..ആ അതൊക്കെ കേട്ട് സഹിച്ചു ഇരിക്കന്നെ ...അല്ലാതെ എന്ത് ചെയ്യാന്‍..
എന്തായാലും പ്രണയിതാക്കളുടെ ഇ ദിവ്യമായ പ്രണയം കണ്ട് വിസ്മയിച്ചിരുന്ന എനിക്ക് അതെല്ലാം അവരുടെ വെറും നേരംപോക്ക് ആണെന്ന് മനസിലാക്കാന്‍ കോളേജ് ന്റെ ഈ അവസാന വര്‍ഷം വരെ കാത്തു ഇരിക്കെണ്ടാതായ് വന്നു എന്നതാണ് സത്യം....
ഇങ്ങനെ പഠനകാലത്തെ "വിരസത" അകറ്റാന്‍ തൊട്ടും പിടിച്ചും സല്ലപിക്കാന്‍ മാത്രം പ്രണയം എന്ന ദിവ്യമായ വികാരത്തെ ചൂഷണം ചെയ്തു നടക്കുന്ന ഇവരെപ്പോലുള്ളവരെ കാണുമ്പോള്‍ പിന്നെ എങ്ങനെയാണു വെറുപ്പും അതിലുപരി രോഷവും വരാതിരിക്കുന്നത്..?(നിങ്ങള്‍ക്ക് വരണം എന്നില്ലട്ടോ..)
കുറച്ചു കാലത്തേക്ക് ചുറ്റി നടക്കാന്‍ മാത്രം ഒരാള്‍ ..അത് കഴിഞ്ഞു ജീവിതത്തിലേക്ക് കൂട്ടായ് മറ്റൊരാള്‍..ഇതിനെയൊക്കെ പ്രണയം എന്ന് പേരിട്ടു വിളിക്കുന്ന കാലത്താണല്ലോ നമ്മള്‍ ജീവിക്കുന്നത് എന്ന് ഓര്‍ക്കുമ്പോള്‍ ഇത്തരമൊരു പ്രണയദിനത്തിന് എന്താണ് യഥാര്‍ത്ഥത്തില്‍ പ്രസക്തി..?
പ്രണയത്തിന് പോലും പ്രസക്തിയിലാത്ത ആത്മര്തതയില്ലാത്ത ഇന്ന് എന്തിനാണ് ഒരു പ്രണയദിനം ??
ഇതൊക്കെ എന്റെ മാത്രം തോന്നലുകള്‍ ആകാം..എന്തൊക്കെ ആയാലും ഇത്തരം ഒരു പ്രണയത്തോട് ഞാന്‍ ഒരിക്കലും യോജിക്കുന്നുമില്ല...
തല്ക്കാലം നിര്‍ത്തട്ടെ എന്റെ ഇത്തരം തോന്നലുകള്‍..
"പ്രണയിക്കുക ആത്മാര്‍ത്ഥമായ് മാത്രം.."
Friday, 10 February 2012
Subscribe to:
Posts (Atom)






