വേധാന്തങ്ങള്‍ ഉരുവിട്ടിരുന്ന
ഉമ്മരക്കൊലയില്‍ നിന്നും
നാമജപങ്ങളിന്നു
പടിയിറങ്ങി പോയിരിക്കുന്നു.
നടുമുറ്റത്ത്ഒലിച്ചിറങ്ങിയ
നീര്‍ തുള്ളികള്‍ക്ക്
മഴവെള്ളത്തിന്റെ
കുളിരുണ്ടയിരുനില്ല.
മുറ്റത്തേക്ക് ഇറങ്ങിയപ്പോഴാണ്
മണ്ണ് ഒലിച്ചു പോയെന്നരിയുന്നത്.
നിലവറയുടെ ഇരുളകങ്ങളില്‍
നിലവിളക്ക് തെളിച്ചപ്പോഴാണ്
മാറാല പടര്‍ന്നിറങ്ങിയ
കണക്കെഴുത്തുകള്‍ കണ്ടു കിട്ടിയത് .
പൊട്ടിയ ഓടുകള്‍ക്കിടയിലൂടെ
പുലരിയെ കണ്ണ്എറിഞ്ജപ്പോഴാണ്
ഇരവിന്റെ തെരുവില്‍
അത് നഷ്ടപെട്ടുവെന്ന്‍റിഞ്ഞത്.
ഒഴുകി ഒലിച്ചുപോയ
പ്രത്യയശാസ്ത്രങ്ങളെ
നീ ഇനിയും കണ്ടുവോ?
അതോ ,
തീരാ നഷ്ടങ്ങളുടെ പട്ടികയില്‍
നിര തെറ്റിയ ഒരു വാക്കായ്
അതെന്നെ വരിഞ്ഞു മുറുക്കുമോ?
അപ്പോഴും,
ഇരുളിന്റെ രണ്ടു കോണുകളിലിരുന്നു
ഞാന്‍ നിന്നെയും നീ എന്നെയും
പരസ്പരം പഴിച്ചുകൊണ്ടിരിക്കും ....
No comments:
Post a Comment