ഇവിടെ,
രക്തബന്ധങ്ങളുടെ വിഴുപ്പു ബാണ്ട്ടങ്ങളില്‍
നശിപ്പിക്കപെട്ട ബ്രുണങ്ങള്‍
മോക്ഷം കിട്ടാത്ത ആത്മാക്കളആയ്
അശാന്തിയുടെ വിഷ വിത്തുകള്‍
വിതച്ചുകൊണ്ടേയിരിക്കുന്നു.
അവിടെ,അങ്ങകലെ
ഇരുളിന്റെ പാതാളഗുഹകളില്‍
അധിനിവേശത്തിന്റെ കടവാവലുകള്‍
ആയുധമുനകള്‍ കൂര്‍പ്പിക്കയാണ്.
ആകാശത്തിനു കീഴിലത്രയും
അണ്‌ബോംബുകള്‍ കഥ പറയുകയാണ്.
മരണത്തിന്റെ,
കറുത്ത പുകച്ചുരുള്‍ തീര്‍ത്ത്
വെടിയുണ്ടകള്‍
ആന്ജയനുസരിക്കയാണ്.
നാളെ ഉണരുമ്പോള്‍
നീയും ഞാനും ഉണ്ടാകാണമോയെന്നു
തീരുമാനിക്കുന്നതവരണത്രെ.
എങ്കിലും
സമാധാനത്തിന്റെ,
പ്രതീക്ഷകളുടെ,
ഒരു വെള്ളതൂലികതൂവല്‍
ഞാനെന്റെ വിരലുകള്‍ക്കിടയിലും
ചിന്തകള്‍ക്കുള്ളിലും
സ്വരുക്കൂട്ടി വച്ചിട്ടുണ്ട്.
അതിജീവനത്തിന്റെ,
അവസാന വാക്കായ്...
"നാളെ ഉണരുമ്പോള്‍
ReplyDeleteനീയും ഞാനും ഉണ്ടാകാണമോയെന്നു
തീരുമാനിക്കുന്നതവരണത്രെ."
എവിടെയോ കുറിക്കപ്പെട്ട വിധിയുടെ ഇരകളായ് നമ്മള്‍ മാറിയിരിക്കുന്നു