കറിയ്ക്കരിഞ്ഞു വയ്ച്ചു
അരി അടുപ്പതിട്ടപ്പോള്‍
അരികിലുണ്ടായിരുന്നു.
അരുതെന്ന് പറഞ്ഞു ശാസിച്ചപ്പോള്‍
കരയാതെ അരികിലിരുന്നു.
പുസ്തകമെടുത്തു
പഠിക്കാനിറങ്ങിയപ്പോഴും
പോയ് വരാമെന്ന് പറഞ്ഞതാണ്.
നിറയാത്ത മിഴികളില്‍ അന്ന്
അറിയാതെ പോയതെന്തോ
കാണുവാനയത് പിന്നെ
ഒരു മുഴം കയറിന്റെ തുമ്പില്‍ ആയിരുന്നു.
നന്നായ് എഴുതി നല്ല വരികള്‍
ReplyDeleteനന്ദി സുഹൃത്തേ ...
ReplyDelete