ചിരിക്കാനറിയാതെ ....വിതുമ്പനറിയാതെ ....
എന്റെ നൊമ്പരമത്രയും കാറ്റുകൊണ്ട്പോവാതെ
നേര്‍ത്തു നേര്‍ത്തു പെയ്യുകയാണ് ഞാന്‍ .........

Friday, 2 September 2011

ആയുധം

    

നാവിനു ബലമില്ല
കയ്യിനെ ബലം ഉണ്ടായിരുന്നുള്ളു
നിര്‍ത്താതെ സംസരികാരില്ലയിരുന്നു
പക്ഷെ,
വിരലുകള്‍ 
നിര്‍ത്താതെ സംസാരിച്ചു.
വായടപ്പിച്ചാലും 
ഞാനിന്നു സംസാരിക്കും 
പതറാതെ ,
വിരല്‍തുമ്പു വിറക്കാതെ.
ഇടറാതെ 
അടിതെറ്റി വീഴാതെ.
അത് കൊണ്ടാണല്ലോ ,
അന്ന് 
നീ കല്ലെറിഞ്ഞപ്പോള്‍ 
ഞാനൊരു പുതിയ പേന വാങ്ങിയത് .....


2 comments:

  1. ഈ ആയുധം ഇനി താഴെ വെയ്ക്കരുത് !! അത് മറ്റെന്തിനെക്കാളും ബലമുള്ളതും ഉര്‍ജസ്സുറ്റതുമല്ലേ !!

    (എന്നെ ഇവിടെ തിരയാം > http://mukeshbalu.blogspot.com/); ഈ നിലാവില്‍ ഇത്തിരിനേരം അലിയാന്‍ കഴിഞ്ഞതില്‍ സന്തോഷം !

    ReplyDelete