ചിരിക്കാനറിയാതെ ....വിതുമ്പനറിയാതെ ....
എന്റെ നൊമ്പരമത്രയും കാറ്റുകൊണ്ട്പോവാതെ
നേര്‍ത്തു നേര്‍ത്തു പെയ്യുകയാണ് ഞാന്‍ .........

Monday, 13 February 2012

modern പ്രണയം                                        
              വീണ്ടും ഒരു പ്രണയദിനം കൂടി ആഗതമായിരിക്കുന്നു..പ്രണയിക്കാനായ് ഒരു ദിനം ശരിക്കും ആവശ്യമാണോ ?ഓരോ നിമിഷത്തിലും പ്രണയിച്ചുകൊണ്ടിരിക്കുകയല്ലേ നമ്മള്‍ ??പിന്നെ പ്രണയത്തിനായ്‌ ഒരു ദിനം എന്തിനാണ് ?
ആ ...എല്ലാറ്റിനും ഓരോ ദിനങ്ങള്‍ ഉള്ള ലോകത്താണല്ലോ അല്ലെ നമ്മള്‍ ജീവിക്കുന്നത്.അപ്പോള്‍ പിന്നെ പ്രണയത്തിന് മാത്രമായ് ഇരിക്കട്ടെ ഒരു ദിനം.
   പക്ഷെ,പ്രണയദിനങ്ങളും പ്രണയവാക്കുകളും പ്രണയഉപഹാരങ്ങളും നിറഞ്ഞാടുന്ന ഇ ലോകത്തില്‍ ഇന്ന് പ്രണയത്തിനുള്ള പ്രസക്തി നാം ആലോചിക്കേണ്ടതാണ്.
            എവിടെ നോക്കിയാലും പ്രണയിതാക്കള്‍..എന്റെ ഇ കോളേജ് ജീവിതവും കുറെയേറെ പ്രണയിതാക്കളെ കാണിച്ചു തന്നു കേട്ടോ..


                  പണ്ടത്തെപോലെ മരം ചുറ്റി പ്രണയങ്ങള്‍ ഒന്നും ഇന്ന് ഇല്ല .കത്തുകളില്‍ കൂടിയുള്ള പ്രണയവികാരങ്ങള്‍ കയ്മാറിയിരുന്ന ശീലം പാടെ പോയ്‌ മറഞ്ഞിരിക്കുന്നു.ഇന്ന് മൊബൈല്‍ ,ഇന്റര്‍നെറ്റ്‌  പ്രണയമാണല്ലോ എങ്ങും..മൊബൈല്‍ കമ്പനികള്‍ ഓഫര്‍ കളുടെ പെരുമഴ പെയ്യിച്ചു കൊണ്ടിരിക്കുകയാണല്ലോ...സൌഹൃദങ്ങളും മൊബൈല്‍ വഴി തന്നെ..എന്തിനും ഏതിനും മൊബൈല്‍ തന്നെ ശരണം..exam portions വരെ മൊബൈല്‍ വഴിയാണ് അറിയുന്നതും..എപ്പോഴാ മൊബൈല്‍ vibrate ചെയ്യുന്നത് എന്ന് നോക്കി ആയിരിക്കും ഊണിലും ഉറക്കത്തിലും പഠനത്തിനിടയ്ക്കും ഓരോരുത്തരും കാതോര്‍ക്കുന്നത്..(ഇ ഞാനും അങ്ങനെ തന്നെ ).

          നിങ്ങള്‍ ഓരോരുത്തരും ഓരോ പ്രണയങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്നവരയിരിക്കും ...ഒരു പക്ഷെ നിങ്ങള്‍ പ്രണയിക്കുന്നവരും ആയിരിക്കും..

ഒരിക്കല്‍പോലും പ്രണയിക്കാതവരായ്‌ പ്രണയം മനസ്സില്‍ സൂക്ഷിയ്കാത്തവരായ്‌ ആരും തന്നെ ഉണ്ടാകുവാന്‍ ഇടയില്ല..അല്ലെ?

"പ്രണയം" അത് എന്തൊക്കെ പറഞ്ഞാലും മധുരമായ ഒരു വികാരം തന്നെ..രണ്ടു മനസുകള്‍ തമ്മിലുള്ള അകലം കുറയുമ്പോള്‍,പരസ്പരം മനസ്സിലാക്കാന്‍ തുടങ്ങുമ്പോള്‍ ബഹുമാനിക്കപ്പെടുമ്പോള്‍ ,എന്നും ജീവിതത്തിലുടനീളം ആ കൂട്ട് വേണമെന്ന് തോന്നുമ്പോള്‍ ....അവിടെ പ്രണയം ജനിക്കുന്നു..

          ഞാന്‍ ആദ്യമേ പറഞ്ഞല്ലോ ,എവിടെ നോക്കിയാലും ഇന്ന് പ്രണയിതാക്കള്‍ തന്നെ. ക്ലാസ്സ്‌ റൂമിലും ,വരാന്തകളിലും ലൈബ്രറിയിലും കാന്റീന്‍ ,ബസ്‌ സ്റ്റോപ്പ്‌ ലും...ഹോ കണ്ണ് ചെല്ലുന്നിടത്തും അല്ലാത്തിടത്തും ഇവരെക്കൊണ്ട് തോറ്റു ഞാന്‍..കണ്ണും കണ്ണും കോര്‍ത്ത്‌,കയ്യും കയ്യും ചേര്‍ത്ത്,ഇനി വേറെ വല്ലതും ചേര്‍ത്തിട്ടുണ്ടോ എന്ന് അറിഞ്ഞുടാട്ടോ..അല്ല ഇനി ഇപ്പൊ ഞാന്‍ കാണാത്തത്  കൊണ്ടാകാം..
ആ ...എന്തായാലും ഇമ്മാതിരി സീനുകള്‍ തന്നെ നോക്കുന്നിടത്തെല്ലാം..തൊട്ടും ഉരുമ്മിയും ഇരിക്കുന്ന ഇണക്കുരുവികളുടെ വിക്രിയകള്‍ ...ഹോ 
 അയ്യോ..തെറ്റിദ്ധരിക്കണ്ട ,ഞാന്‍ ഒരു പ്രണയ വിദ്വെഷിയെ അല്ലാട്ടോ..പിന്നെ എനിക്ക് അവരോടു കുശുമ്പ് ആണെന്നും കരുതണ്ട...പിന്നെ എന്തിന്റെ കേടു ആണ് ഇ പെണ്‍കുട്ടിക് എന്നാകും ചോദ്യം ..
പറഞ്ഞു തരാം ..
                  
                   നമ്മുടെ ഈ ഇണക്കുരുവികള്‍ എല്ലാം തൊട്ടും തലോടിയും ഒക്കെ ഇരുന്നു കോളേജ് കഴിയുന്നതോടു കൂടി ഒറ്റ പറക്കലാണ് സ്വന്തം കാര്യം നോക്കി..പിന്നെ അവരായ് അവരുടെ പാടായ്..അവര്‍ക്കൊക്കെ പ്രണയം (അല്ല,പ്രണയം എന്ന് പറഞ്ഞു വില കളയുന്നില്ല.)ആ "വികാരം" ഒരു നേരം പോക്കാണത്രെ .എങ്ങാനും അതിനെപറ്റി ചോദിച്ചാലോ "ഏയ്‌ ഞങ്ങള്‍ friends ആയിരുന്നു. അത്രേ ഉള്ളു ഡി "..ദെ വീണ്ടും പ്രണയത്തിന്റെ വില കളയുന്നത് പോരാഞ്ഞിട്ട്‌ friendship ന്റെ വിലയും കളഞ്ഞു കുളിച്ചു..ആ അതൊക്കെ കേട്ട് സഹിച്ചു ഇരിക്കന്നെ ...അല്ലാതെ എന്ത് ചെയ്യാന്‍..

                            എന്തായാലും പ്രണയിതാക്കളുടെ ഇ ദിവ്യമായ പ്രണയം കണ്ട്‌ വിസ്മയിച്ചിരുന്ന എനിക്ക് അതെല്ലാം അവരുടെ വെറും നേരംപോക്ക് ആണെന്ന് മനസിലാക്കാന്‍ കോളേജ് ന്റെ ഈ അവസാന വര്‍ഷം വരെ കാത്തു ഇരിക്കെണ്ടാതായ് വന്നു എന്നതാണ് സത്യം....

             ഇങ്ങനെ പഠനകാലത്തെ "വിരസത" അകറ്റാന്‍ തൊട്ടും പിടിച്ചും സല്ലപിക്കാന്‍ മാത്രം പ്രണയം എന്ന ദിവ്യമായ വികാരത്തെ ചൂഷണം ചെയ്തു നടക്കുന്ന ഇവരെപ്പോലുള്ളവരെ കാണുമ്പോള്‍ പിന്നെ എങ്ങനെയാണു വെറുപ്പും അതിലുപരി രോഷവും വരാതിരിക്കുന്നത്..?(നിങ്ങള്‍ക്ക് വരണം എന്നില്ലട്ടോ..) 

                കുറച്ചു കാലത്തേക്ക് ചുറ്റി നടക്കാന്‍ മാത്രം ഒരാള്‍ ..അത് കഴിഞ്ഞു ജീവിതത്തിലേക്ക് കൂട്ടായ്‌ മറ്റൊരാള്‍..ഇതിനെയൊക്കെ പ്രണയം എന്ന് പേരിട്ടു വിളിക്കുന്ന കാലത്താണല്ലോ നമ്മള്‍ ജീവിക്കുന്നത് എന്ന് ഓര്‍ക്കുമ്പോള്‍ ഇത്തരമൊരു പ്രണയദിനത്തിന് എന്താണ് യഥാര്‍ത്ഥത്തില്‍ പ്രസക്തി..?
 പ്രണയത്തിന് പോലും പ്രസക്തിയിലാത്ത ആത്മര്തതയില്ലാത്ത ഇന്ന് എന്തിനാണ് ഒരു പ്രണയദിനം ??

                    ഇതൊക്കെ എന്റെ മാത്രം തോന്നലുകള്‍ ആകാം..എന്തൊക്കെ ആയാലും ഇത്തരം ഒരു പ്രണയത്തോട് ഞാന്‍ ഒരിക്കലും യോജിക്കുന്നുമില്ല...

              തല്ക്കാലം നിര്‍ത്തട്ടെ എന്റെ ഇത്തരം തോന്നലുകള്‍..


                                                            "പ്രണയിക്കുക ആത്മാര്‍ത്ഥമായ് മാത്രം.."

20 comments:

 1. "പ്രണയിക്കുക ആത്മാര്‍ത്ഥമായ് മാത്രം.."

  അതെ...

  ReplyDelete
 2. ഒരിക്കല്‍പോലും പ്രണയിക്കാതവരായ്‌ പ്രണയം മനസ്സില്‍ സൂക്ഷിയ്കാത്തവരായ്‌ ആരും തന്നെ ഉണ്ടാകുവാന്‍ ഇടയില്ല.

  ReplyDelete
 3. "പ്രണയിക്കുക ആത്മാര്‍ത്ഥമായ് മാത്രം.."

  ReplyDelete
 4. ഞാന്‍ ഇവിടെ ആദ്യം ആയിട്ടാ .........):

  പ്രണയവും ജീവിതവും തമ്മില്‍ വലിയ വ്യത്യാസം തോന്നാറുണ്ട് .....അതായതു ശരിക്കും പറഞ്ഞാല്‍ പ്രണയിച്ചു പ്രണയിച്ചു അവസാനം വിവാഹം കഴിച്ചു ജീവിതത്തില്‍ പ്രവേശിക്കുമ്പോള്‍ ..അ പഴയ കാമുകനെയോ കാമുകിയോ അല്ല അവിടെ കണ്നുന്നത് പകരം അവര്‍ പരസ്പരം ഇത് വരെ കൈമാറാതെ രഹസ്യം ആയി കൊണ്ട് നടന്ന ചില ദുശീലങ്ങള്‍ ആകും ..(പ്രണയത്തില്‍ അയീരുന്നപ്പൊല് മനപുര്‍വം മറച്ച വ ) അവസാനം അവരുടെ ജീവിതം ശരിക്കും ഹൈവേയില്‍ നിന്നും പോക്കറ്റ് റോട്ടിലേക്ക് കയറിയ വാഹനത്തെ പോലെ ആകും....

  ReplyDelete
 5. മനുഷ്യന്‍ സ്നേഹിക്കാന്‍ മറന്നു പോകുന്ന ഇക്കാലത്ത് valentines day, പ്രണയിക്കുന്നവരുടെ ദിവസമായി ഒതുക്കാതെ, പരസ്പരംസ്നേഹിക്കാന്‍, അത് ഒര്മാപെടുത്ത ഒരു ദിനം ആകട്ടെ...ആശംസകള്‍

  ReplyDelete
 6. प्यार किया नहीं जाता हो जाता है ......
  എന്ന് കേട്ടിട്ടില്ലേ?അത് പോലെ സംഭവിച്ച്കഴിഞ്ഞാല്‍ പിന്നെ എന്ത് ഏതു എങ്ങിനെ എന്നൊന്നും അന്വേഷിക്കില്ല.അപ്പോള്‍ എല്ലാ ദിനവും പ്രണയദിനം ആയി തോന്നും

  ReplyDelete
 7. പ്രണയബിസിനസ്സ്..

  ReplyDelete
 8. എല്ലാം ഇന്നൊരു പ്രദര്‍ശനമാണ്...!!
  പിന്നെ എന്തിന് പ്രണയം അങ്ങിനല്ലാതിരിക്കണം...?
  ഈ പ്രകടനപരതയുടെ ഉല്പന്നമാണ് വാലെന്‍റൈന്‍സ് ഡേ..
  എന്തും മാര്‍ക്കറ്റ് ചെയ്യാന്‍ ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്ന കച്ചവടക്കാര്‍ സ്നേഹവും, പ്രണയവും എല്ലാം കച്ചവടച്ചരക്കാക്കി മാറ്റുന്നു...
  ഇനിയിപ്പൊ സ്നേഹമെന്ന വികാരം , പ്രണയമെന്ന വാക്ക് ഒക്കെ ഈ ഒരു ദിനത്തില്‍ മാത്രം കേള്‍ക്കേം , ഓര്‍ക്കേം ചെയ്യണ കാലം വരോ ആവൊ..

  ReplyDelete
 9. പ്രണയം ഒരു പ്രാര്‍ഥന പോലെ പരിശുദ്ധമാണ്.. അത് മനസിലാക്കാതെ പ്രണയിതാക്കള്‍ എന്ന് പറയുന്നവര്‍ ആ പരിശുദ്ധിയെ അവര്‍ അറിയാതെ നശിപ്പിക്കുന്നു..
  എഴുത്ത് നന്നായിട്ടുണ്ട്.. ആശംസകള്‍.. കൂടുതല്‍ പ്രദീക്ഷിക്കുന്നു.. ഞാനും ചേര്‍ന്നോട്ടെ ഈ സൈറ്റ് ഇല്‍.......
  സ്നേഹപൂര്‍വ്വം,
  www.pakalkinaavu.blogspot.com

  ReplyDelete
 10. പ്രണയിക്കുന്നവര്‍ക്ക് പ്രണയത്തിന്‍റെ പരിശുദ്ധിയും അര്‍ത്ഥവുമൊന്നും മാറിയിട്ടില്ല ഇന്നും,മാറിയത് പ്രണയം എന്തെന്ന് അറിയാത്ത ചിലര്‍ക്ക് പ്രണയത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ ആണ്.. ഇത് സൗഹൃദം മാത്രമായിരുന്നു എന്ന് പറയുന്നവര്‍ക്കിടയില്‍ എവിടെ പ്രണയം?..അതുകൊണ്ട് തന്നെയാണ് കുറ്റബോധമില്ലാതെ അവര്‍ പിരിയുന്നതും, പിന്നെ സ്വന്തമാക്കല്‍ മാത്രമല്ല പ്രണയം വിട്ടു കൊടുക്കലും കൂടി ആണെന്ന് വിശ്വസിക്കുന്നു ഞാന്‍,.. എഴുത്ത് നന്നായീട്ടോ രേഷ്മ, എല്ലാ ആശംസകളും..

  സ്നേഹപൂര്‍വ്വം ധന്യ..

  ReplyDelete
 11. മറക്കാന്‍ കഴിയാതെ മനസിന്‍റെ താളുകളില്‍
  എന്നോ ഞാന്‍ ഒളിപ്പിച്ചു വെച്ചിരുന്നു നിന്‍റെ മുഖം
  ആരും കാണാതെ ,ആരോടും പറയാതെ ഞാന്‍ നിന്നെ സ്നേഹിച്ചു
  വീണുടയുന്ന മഴതുള്ളി പോലെ എന്നെ തനിച്ചാക്കി എന്നോ നീ ആര്‍ക്കോ
  സ്വന്തമായെക്കാം..എങ്കിലും ഇന്നും ഞാന്‍ നിന്നെ സ്നേഹിക്കുന്നു
  ഒരിക്കല്‍ എന്‍റെ സ്നേഹം നീ തിരിച്ചരിയുമേന്ന്‍ പ്രതിക്ഷയോടെ .....

  ReplyDelete
 12. ഓരോരോ പേര് പറഞ്ഞു ഓരോ ദിനവും പകുത്തെടുത്ത് ഇപ്പൊ വര്‍ഷത്തില്‍ ദിവസം തികയാതായി!
  തല്‍കാലം ഒരു ദിവസമെന്കിലും നമുക്ക് പ്രണയിക്കാം ...

  ReplyDelete
 13. പ്രണയിക്കാനൊരു ദിവസത്തിന്റെ ആവശ്യമുണ്ടോ? ഇതെല്ലാം ഒരു വിപണന തന്ത്രമല്ലേ രേഷ്മേ... എന്തായാലും ലേഖനം നന്നായി എന്ന് തന്നെ പറയാം...

  പ്രണയം എനിക്കിഷ്ടമാണ്.

  ReplyDelete
 14. http://njanorupavampravasi.blogspot.com/2011/12/blog-post.html

  ഇവിടെയൊന്ന് വരുമല്ലോ?

  ReplyDelete
 15. പ്രണയിക്കുകയായിരുന്നു നാം ..ഓരോരോ ജന്മങ്ങള്‍.. പ്രണയം ആത്മാര്‍ത്ഥമാകട്ടെ !

  ReplyDelete
 16. "പ്രണയിക്കുക ആത്മാര്‍ത്ഥമായ് മാത്രം.."

  ReplyDelete
 17. മോഡേണ്‍ പ്രണയത്തിൽ ആനന്ദം കൊള്ളുന്ന ..കാമുകി കാമുകന്മാർ ഇത് വായിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു....

  ReplyDelete
 18. രേഷ്മയ്ക് പ്രണയിക്കാം നിലാവിനെ പുഴയെ പൂമ്പാറ്റകളെ ഉദയതെ അസ്തമയാതെ കാറ്റിനെ മലകളെ കൈവെള്ളയില്‍ ഒതുക്കനാഗ്രഹിക്കാതെ........

  ReplyDelete
 19. കോളേജു പ്രണയങ്ങൾക്ക് ആത്മാർത്ഥത ഇല്ലാ എന്നുള്ളത് സത്യമാണ്.ചിലർക്കത് കിട്ടാക്കനിയാണ്,ചിലർക്ക് സമയം പോക്ക്,ചിലർ സ്വപ്ന ലോകത്ത്,ചിലര്‍ പലതും ഒളിചുവെക്കുന്നു ,ജീവിതത്തിലേക്ക് വരുമ്പോഴോ ജിന്റോ പറഞ്ഞപോലെ ഹൈവേയില്‍ നിന്നും പോക്കറ്റ് റോട്ടിലേക്ക് കയറിയ വാഹനത്തെ പോലെ ആകും....ഒന്ന് പ്രണയിച്ചു കാണിച്ചു കൊടുത്തുകൂടെ ,അങ്ങനങ്ങ് പ്രതിഷേധിക്കൂ ..എന്താ....?

  ReplyDelete