ചിരിക്കാനറിയാതെ ....വിതുമ്പനറിയാതെ ....
എന്റെ നൊമ്പരമത്രയും കാറ്റുകൊണ്ട്പോവാതെ
നേര്‍ത്തു നേര്‍ത്തു പെയ്യുകയാണ് ഞാന്‍ .........

Thursday, 7 June 2012

എന്റെ കലാലയം

                  
                      
                                     ഓര്‍മകളില്‍ തേങ്ങലും തലോടലും സമ്മാനിച്ച നീണ്ട നാല് വര്‍ഷങ്ങള്‍ .ഓര്‍ത്തിരിക്കാന്‍ ഒരുപാടു തന്ന,മറക്കാനാവാത്ത വിരലിലെണ്ണാവുന്ന സുഹൃത്തുക്കളെ സമ്മാനിച്ച ജീവിതത്തിന്റെ ഏറ്റവും വില പിടിച്ച നിമിഷങ്ങള്‍ പകര്‍ന്നു തന്ന എന്റെ കലാലയം ...ഇണങ്ങിയും പിണങ്ങിയും കളി പറഞ്ഞു നടന്ന ദിനങ്ങള്‍..സ്വപ്നങ്ങള്‍ക്ക് നിറങ്ങള്‍ പകര്‍ന്നു തന്ന നാല് വര്‍ഷങ്ങള്‍.....
       വര്‍ഷങ്ങള്‍ എത്ര വേഗം കടന്നു പോയിരിക്കുന്നു.ഓര്‍ക്കുമ്പോള്‍ എല്ലാം ഇന്നലെ കഴിഞ്ഞ പോലെ..
ഒന്നും അറിയാതെ നെഞ്ചിടിപ്പോടെ സീനിയര്‍സിനെ പേടിച്ചു ഇടറുന്ന കാലടികളോടെ ആദ്യമായ് കലാലയത്തിന്റെ പടി ചവിട്ടിയത് ഇന്നും മായാതെ ഓര്‍മയില്‍ കിടക്കുന്നു..പിന്നിടങ്ങോട്ടുള്ള യാത്രയില്‍ ഏതോ മുന്‍ നിമിത്തം പോലെ നമ്മള്‍ സുഹൃത്തുക്കളായി.
ഇന്റെര്‍വല്‍ ന്റെ 10 മിനിറ്റില്‍ ക്യാന്റീന്‍  പോയ്‌ ചൂട് കാപ്പി കുടിച്ച്‌ ,തിരികെ മഴ നനഞ്ഞു എത്തിയപ്പോള്‍ സര്‍ ന്റെ ചോദ്യത്തിനു മുന്‍പില്‍ നുണ പറഞ്ഞു തടിതപ്പിയ എത്രയോ ദിനങ്ങള്‍..
                                1st ഇയര്‍  ന്റെ ദിനങ്ങള്‍ വളരെ പെട്ടെന്ന് കടന്നു പോയിരുന്നു..ഓര്‍ക്കാന്‍ അധികം ഒന്നും ഇല്ലെങ്കിലും പിന്നീടുള്ള ഓരോ ഇയര്‍  ഉം ഒരു ജന്മം മുഴുവന്‍ ഓര്‍ക്കാനുള്ള നിമിഷങ്ങള്‍ ആയിരുന്നു നല്‍കിയത്.
             2nd ഇയര്‍  ലേക്ക് കാലെടുത്തുവച്ച ദിനങ്ങള്‍.ഞാനും senior ആയി എന്നതിന്റെ അഹങ്കാരം ചെറുതൊന്നും അല്ലായിരുന്നു.എങ്കിലും 3rd ഇയര്‍  ഉം 4th ഇയര്‍സ്  ഉം ഇടക്കൊക്കെ ആ അഹങ്കാരത്തിന് കടിഞ്ഞാണിട്ടു .ഓണം,ക്രിസ്മസ്,ആര്‍ട്സ് ,5 ഡേ നീണ്ടു നിന്ന ഡി സോണ്‍ അങ്ങനെ എത്രഎത്ര ആഘോഷങ്ങള്‍ ..പിന്നെ മറക്കാനാവാത്ത ടൂര്‍ കളും ..എല്ലാം ആവുന്നത്ര ആഘോഷിച്ചു.
സൌഹൃദത്തിന് ആഴം കൂടി വന്ന ദിനങ്ങള്‍.എന്തിനും ഏതിനും സുഹൃത്തുക്കള്‍ എല്ലാം ആയി തീര്‍ന്ന ദിനങ്ങള്‍..ആ വര്‍ഷവും അങ്ങനെ കടന്നു പോയിരിക്കുന്നു..
              3rd ഇയര്‍  ..അഹങ്കാരം പറഞ്ഞറിയിക്കേണ്ട കാര്യമില്ലലോ..ക്ലാസ്സ്‌ കട്ട്‌ ചെയ്യല്‍ സര്‍വസാധാരണമായിരിക്കുന്നു..(അല്ലെങ്കില്‍ ഇല്ല എന്ന് അല്ലാട്ടോ).പിന്നെ notes complete ചെയ്യാനുള്ള ഓടിപ്പയാല്‍ ആണ്..assignment ,mini project അങ്ങനെ എല്ലാം കൂടി busy days ..attendance shortage മാറ്റാന്‍ teachers ന്റെ കാലുപിടിക്കല്‍..അതിനിടയിലെ ഒരുപാടു ആഘോഷങ്ങള്‍..അതിന്റെ പേരിലുള്ള duty leave നു ആയുള്ള ഓട്ടം..അങ്ങനെ ഓടിപ്പാഞ്ഞു നടന്ന ദിനങ്ങള്‍ ആയി ആ വര്‍ഷവും കടന്നുപോയ്..
            വിടപറയലിന്റെ നൊമ്പരങ്ങള്‍ നല്കാന്‍ കടന്നു വന്ന നാലാം വര്‍ഷം..ഒരുപക്ഷെ,ഓര്‍ക്കാന്‍ ഒരുപാടു ഉണ്ടായിരുന്നിട്ടും,ഓര്‍മ്മിക്കാന്‍ നമ്മുടെ മനസ്സില്‍ ഇഷ്ടപ്പെടുന്ന ദിനങ്ങള്‍ അവസാന വര്‍ഷത്തെതായിരിക്കാം..ഓര്‍മയില്‍ മായാതെ കിടക്കുന്നതും അതായിരിക്കാം.അല്ലെ?..അത്രമാത്രം ആഘോഷിച്ചു തീര്‍ത്ത വര്‍ഷം..ഓണം,ക്രിസ്മസ് അങ്ങനെ എല്ലാം മായാതെ കിടക്കുനത് ആ വര്‍ഷത്തെയാണ് ഞങ്ങള്‍ക്ക്..തേച്ചു മിനുക്കിയ ഷര്‍ട്ട്‌ ന്റെയും മുണ്ടിന്റെയും കസവ് സാരിയുടെയും ഐശ്വര്യത്തോടെ പൂക്കളം  തീര്‍ത്തു തൃക്കരപ്പനെ വച്ച്,ഇലയിട്ടു സദ്യ വിളമ്പി ഒരുമിച്ചിരുന്നു ഉണ് കഴിച്ച ആ ദിനം ഒരിക്കലും മറക്കില്ലെന്ന് ഒരായിരംവട്ടം ഉറപ്പാണ്‌..അത്രമാത്രം ഞങ്ങള്‍ക്ക് പ്രിയപെട്ടതയിരുന്നു ആ ഓണം..പിന്നെ ക്രിസ്മസ് ..ഓണത്തിന്റെ അത്ര കേമമായില്ലെങ്കിലും,അവസാന വര്‍ഷത്തെ ആഘോഷമെന്ന നിലക്ക് ഓര്‍മയില്‍ അതും മായാതെ കിടക്കുന്നു..
          ഇനിയുള്ളത് പോകാന്‍ നേരത്തെ ഏറ്റവും വിലപിടിച്ച നിമിഷങ്ങള്‍ സമ്മാനിച്ച 3 ദിവസം നീണ്ടു നിന്ന "ദൃഷ്ടി" എന്ന ഫെസ്റ്റ്  ആയിരുന്നു..രാത്രി വരെ നീണ്ടു നിന്ന ആഘോഷങ്ങള്‍..അതെ,അന്നാദ്യമായാണ് രാത്രിയിലെ നിലാവിന്റെ അകമ്പടിയില്‍ ദീപാലംകൃതമായ കലാലയത്തിന്റെ സൌന്ദര്യം നമ്മള്‍ വേണ്ടുവോളം ആസ്വദിച്ചത്..നിലാവില്‍  ഒരായിരം വര്‍ണങ്ങളില്‍ മുങ്ങി കുളിച്ചു നില്‍ക്കുന്ന ഒരു സുന്ദരിയെ പോലെ ഓരോരുത്തരുടെയും മനസ്സില്‍ ഇന്നും മായാതെ കിടപ്പുണ്ടാകും ആ കാഴ്ച..ആ 3 ദിനങ്ങളും കടന്നു പോയിരുന്നു.കലാലയ ജീവിതത്തിന്റെ അവസാന ആഘോഷങ്ങള്‍..
     പിന്നെ നമ്മുടെ main project .tvm bsnl ലേക്ക് project നു ആയുള്ള യാത്ര ഒരു ടൂര്‍ ആയി തന്നെ ആഘോഷിച്ചു ..ഒരുമിച്ചു ഉണ്ടും ഉറങ്ങിയും ദിനങ്ങള്‍.hostel ന്റെ 4 ചുമരുകള്‍ക്കുള്ളില്‍ കളിച്ചും തമാശ പറഞ്ഞും കഴിച്ച  ഉറക്കമില്ലാത്ത രാത്രികള്‍..രാവിലെ ഓടിപ്പിടഞ്ഞു ക്ലാസ്  നു പോകാനുള്ള തിരക്ക്..ക്ലാസ്സ്‌  കഴിഞ്ഞുള്ള "കറങ്ങാന്‍"പോകല്‍..തിരികെ നാട്ടിലേക്കുള്ള ട്രൈന്‍  കേറുമ്പോള്‍ എല്ലാവരുടെയും മനസ്സില്‍ ഒരു നൊമ്പരം..ഇനി ഇല്ല ഇങ്ങനെ ഒരുമിച്ചൊരു യാത്ര..അതെ,എല്ലാം തീര്‍ന്നിരിക്കുന്നു..തിരിച്ചു നാട്ടില്‍ എത്തിയപ്പോഴും എല്ലാവരുടെയും മനസ്സില്‍ ഒരു നഷ്ടബോധം മുള പൊട്ടിയിരുന്നു..ഒരിക്കലും തിരിച്ചുകിട്ടാത്ത കഴിഞ്ഞുപോയ സ്വപ്നനിമിഷങ്ങളെ ഓര്‍ത്തു..
                            അതെ,എല്ലാം നഷ്ടപെടുകയാണ് ഇനി..സമരപ്പന്തലുകളാല്‍ പ്രക്ഷുബ്ദമായ ക്ലാസ്സ്മുറികള്‍ ,കയ്‌ കോര്‍ത്ത്‌ നടന്ന നീണ്ട ഇടനാഴികള്‍,.ഒഴിവു വേളകളില്‍ "കത്തി "വച്ചിരുന്ന ഗോവണിപ്പടികള്‍,.ക്ലാസ്സ്‌ കട്ട്‌ ചെയ്തു assignment എഴുതി തീര്‍ക്കാനും ,b'day ആഘോഷിക്കാനായും ഒത്തു കൂടുന്ന കാന്റീന്‍.,പിന്നെ,കോളേജ് മാഗസിന്‍ ല്‍ ആരോ എഴുതിയിട്ട പോലെ "മെയിന്‍ ബ്ലോക്കിലേക്ക് തിരിയുന്നിടത്തെ മഞ്ഞ പൂക്കള്‍ പൊഴിക്കുന്ന ആ മരവും"...
                    അതെ,ഇവിടെ ഇ ക്ലാസ്സ്‌ മുറികളിലെ ഓരോ ഇരിപ്പിടവും ഇനിയും എന്തൊക്കെയോ എന്നോട് പറയാന്‍ ബാക്കി വച്ച പോലെ...ഒരു പക്ഷെ ഒരു നഷ്ട സൌഹൃദത്തിന്റെ ,അതുമല്ലെങ്കില്‍,വെയിലും മഴയും മാറി മാറി വന്നപ്പോഴും ഒരു കുടക്കീഴില്‍ ഒരുമിച്ചു ചേര്‍ന്ന നമ്മുടെ സൌഹൃദത്തെപറ്റി...നടന്നു വന്ന പാതകളില്‍ ഒക്കെയും ഇ കലാലയത്തില്‍ നാം ചിലവഴിച്ച ഓരോ നിമിഷവും മായാതെ കിടപ്പുണ്ട്..
പറയാതെ പോയ വാക്കുകളില്‍ അറിയാതെ പോയ ഒരു പ്രണയം ഓരോ ക്ലാസ്സ്‌ മുറികളിലും നമ്മെ തേടുന്നുണ്ടാകാം..പിന്നെ,പറഞ്ഞുപോയ വാക്കുകളില്‍ മുറിഞ്ഞുപോയ ഒരുപാട് സൌഹൃദങ്ങളും...
                              
                                അതെ ഇവിടെയാണ് ഞങ്ങളുടെ സ്വര്‍ഗം..
                                                 


                                                
    Dedicated to all my dear friends.....
                                                 
                                          miss u all ... 

27 comments:

 1. ഒരിക്കല്‍ക്കൂടി കലാലയസ്മൃതികള്‍ എന്നിലേക്ക് ഒഴുകിയെത്തി ഇതു വായിച്ചപ്പോള്‍. എന്റെ കലാലയത്തില്‍ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും മാത്രമല്ല, ഓരോ മുക്കിനും മൂലയ്ക്കും ഇരട്ടപ്പേരുകളുണ്ടായിരുന്നു. സമരം ആരംഭിക്കുന്ന ഇടം-സമരംമുക്ക്. ക്ലാസ് കട്ട് ചെയ്ത് കുത്തിയിരിക്കുന്ന ഇടം-മെനക്കേടുമുക്ക്. കമിതാക്കള്‍ ഒരുമിച്ചിരിക്കുന്ന ഇടം-പഞ്ചാരമുക്ക്.... അങ്ങനെയങ്ങനെയങ്ങനെ...
  മലയാളം എഴുതുന്നതിനിടയ്ക്ക് കഴിവതും ഇംഗ്ലീഷ് വാക്കുകള്‍ ഒഴിവാക്കുന്നതാണു നല്ലത്. കവിതകളിലൂടെ നല്ല പദസഞ്ചയമുണ്ടെന്നു തെളിയിച്ചിട്ടുള്ള രേഷ്മ എന്തിനാണ് ഇടയ്ക്കിടയ്ക്ക് ഇംഗ്ലീഷ് വാക്കുകള്‍ ഉപയോഗിച്ചത്? എന്തായാലും എഴുത്ത് നന്നായി... ആശംസകള്‍...

  ReplyDelete
 2. പൂർവ്വകാല സ്മരണകൾ നന്നായിരിക്കുന്നു. സുഹൃത്തുക്കൾ ഇത് വായിക്കുന്നുണ്ടായിരിക്കാം. ആശംസകൾ.

  ReplyDelete
 3. എല്ലാം നഷ്ടപെടുകയാണ് ഇനി..സമരപ്പന്തലുകളാല്‍ പ്രക്ഷുബ്ദമായ ക്ലാസ്സ്മുറികള്‍ ,കയ്‌ കോര്‍ത്ത്‌ നടന്ന നീണ്ട ഇടനാഴികള്‍,.ഒഴിവു വേളകളില്‍ "കത്തി "വച്ചിരുന്ന ഗോവണിപ്പടികള്‍,.ക്ലാസ്സ്‌ കട്ട്‌ ചെയ്തു assignment എഴുതി തീര്‍ക്കാനും ,b'day ആഘോഷിക്കാനായും ഒത്തു കൂടുന്ന കാന്റീന്‍.,പിന്നെ,college magazine ല്‍ ആരോ എഴുതിയിട്ട പോലെ "മെയിന്‍ ബ്ലോക്കിലേക്ക് തിരിയുന്നിടത്തെ മഞ്ഞ പൂക്കള്‍ പൊഴിക്കുന്ന ആ മരവും"...


  ജീവിതാവസാനം വരെ ഓരോരുത്തരെയും വേട്ടയാടുന്ന ഓര്‍മ്മകള്‍..,.. എന്നെയും..
  ഞാനും ഇപ്പൊ ഇത്തരത്തിലൊന്ന് എഴുതി വച്ചിട്ടുണ്ട്...
  എന്നേലും വായിച്ചു ഓര്‍മിച്ചു ഓമനിച്ചു വെക്കാന്‍ മാത്രം...

  ReplyDelete
 4. എല്ലാമോര്‍മ്മകള്‍..

  ReplyDelete
 5. This comment has been removed by the author.

  ReplyDelete
 6. This comment has been removed by the author.

  ReplyDelete
 7. കലാലയ ഓര്‍മകള്‍ മണക്കുമോ ?
  എങ്കില്‍ ആ മണമുണ്ട് ഈ വരികളില്‍ ..
  ഒരിക്കലെങ്കിലും അതിലൂടെ കടന്നു പൊയവര്‍ക്ക്
  നെഞ്ചില്‍ വല്ലാതെ വിങ്ങല്‍ സമ്മാനിക്കുന്ന
  ജീവിതതിന്റെ ഒരു കണം , മരണം വരെ മായാതെ
  മനസ്സില്‍ തങ്ങി നില്‍ക്കുന്ന ഒന്നാണ് കലാലയ ജീവിതം ..
  നമ്മള്‍ കടന്നു വന്ന കാലത്തിലേ ഏറ്റം സുന്ദരമായ ഏട് ..
  നഷ്ടപെടലിന്റെ ഏറ്റവും തീവ്രത കൂടിയ നിമിഷങ്ങള്‍ ..
  ഈ വരികള്‍ കൂട്ടിയത് ഓര്‍മകളുടെ ആ തുരുത്തിലേക്കാണ്
  നമ്മള്‍ നമ്മളായി ഒരു ലോകം തീര്‍ത്ത തുരുത്തിലേക്ക് ..
  നന്ദി ..

  ReplyDelete
 8. കലാലയ ഓര്‍മ്മകള്‍ വിതറിയ വരികള്‍ എഴുതി തീര്‍ത്തതിനു ആശംസകള്‍ . ആ കാലം ഇനി തിരിച്ചു കിട്ടില്ലാ എന്ന തിരിച്ചറിവില്‍ മനസ്സ് പലപ്പോഴും ചില വരാന്തകളില്‍ ഒറ്റയ്ക്ക് പോയി നിക്കാറുണ്ട്. എന്‍റെ ചില കോളേജ് ഓര്‍മ്മകള്‍ ഞാനും എഴുതിയിട്ടുണ്ട്. യോഗ ക്ലാസും കോഴിക്കോടനും - ചില കോളേജ് ഓര്‍മ്മകള്‍, കോയമ്പത്തൂര്‍ നഗരത്തിലൂടെ ഒരു പാതിരാ യാത്ര-ചില കോളേജ് ഓര്‍മ്മകള്‍

  ReplyDelete
 9. ഇത്‌ അനുഭവ കഥയാണോ എന്ന് വായന അവസാനിപ്പിച്ചപ്പോള്‍ തോന്നിയെങ്കിലും ഇത്‌ ഒരു കഥന രീതിയാണെന്ന് ലാസ്റ്റ്‌ പാരഗ്രാഫ്‌ വായിച്ചപ്പോഴാണ്‌ മനസ്സിലായത്‌,,,, ഒരു ശരാശരി മനുഷ്യന്‌റെ മനോവ്യാപാരങ്ങള്‍ വര്‍ണ്ണിക്കുന്നതില്‍ താങ്കള്‍ കഴിവ്‌ പ്രകടിപ്പിച്ചു,,, ആശംസകള്‍

  ReplyDelete
 10. കലാലയം ........
  ''കണ്ണിലും കരളിലും
  ഒരിക്കലും മരിക്കാത്ത ഒരായിരം ഓര്‍മ്മകള്‍ തന്ന
  ഒരു കല്‍ മതില്‍ കെട്ടിനുള്ളിലെ
  മതിലുകളില്ലാത്ത മായിക ലോകം"
  നന്നായെഴുതി ... ആശംസകള്‍ ....!

  ReplyDelete
 11. സ്മരണകള്‍ മാത്രമവശേഷിച്ചു
  വിടപറഞ്ഞ നമ്മളെ
  കാത്തിരിക്കുന്നു കലാലയം

  സുന്ദരമായ വിവരണം, ആശംസകള്‍

  ReplyDelete
 12. കലാലയം- ഒരിക്കലും മറക്കാത്ത ഒന്നല്ലേ... ഞാനും പോയി അവിടേക്ക്..

  ReplyDelete
 13. എഴുതി കൊതിപ്പിച്ചു കളഞ്ഞല്ലോ കുട്ട്യേ ...

  ReplyDelete
 14. കലാലയം..
  എന്നും അതൊരു നഷ്ടസ്വപ്നമല്ലേ?
  ഇന്നത്തെ കാംപസ്സുകള്‍ പുതുമനസ്സുകളോട് പറയുന്നതെന്താണാവോ?

  ReplyDelete
 15. പൂർവ്വകാല സ്മരണകൾ നന്നായിരിക്കുന്നു

  ReplyDelete
 16. eniyum undu nammuku nalla nalukal.. may be last year tour is waiting for us.
  IES campus enik=yum nammuku anyamalla.. eniyumm kure nalukal nammuku avide pokanum kure ezhuthanum undu.. theeratha s''y kal.... athu eniyum ormakal sriahtikatte

  ReplyDelete
  Replies
  1. എഴുതാന്‍ ഇനിയും ഒരുപാടു ഉണ്ട്..ഒരിക്കലും തീരാത്ത അത്രയും..എല്ലാം എഴുതി തീര്‍ക്കാന്‍ വാക്കുകള്‍ പോരായ്ക വരും...അതുകൊണ്ട് ഇത്രയും എഴുതി...എന്റെ കലാലയം ....

   Delete
  2. I'm faizal filmil associate director anu plz cntct me 9048192782 i need ur hlp

   Delete
 17. നന്നായിരിക്കുന്നു, ഇനിയും ഒരുപാട് എഴുതാന്‍ സാധിക്കട്ടെ.. :)

  ReplyDelete
 18. സത്യം. കലാലയം - അതൊരു സ്വര്‍ഗമാണ്, ഭൂമിയിലെ സ്വര്‍ഗം. അവിടുന്ന് ഇറങ്ങിക്കഴിയുമ്പോള്‍ വീണ്ടും അവിടേക്ക് പോകാനുള്ള കൊതിയാണ്. എന്റെ കലായലത്തിലെ അവസാന ദിവസം... അത് ഇന്നും മറക്കാനാകുന്നില്ല...

  എന്തായാലും ഞാന്‍ ഇപ്പോഴേ തന്നെ ഞങ്ങളുടെ 2025 ഇല്‍ നടക്കുന്ന റീ-യൂണിയന്‍ നടത്തിക്കഴിഞ്ഞു.

  ഈ "വേട്ടയാടുന്ന" ഓര്‍മ്മകള്‍ എന്നൊക്കെ പറയാറില്ലേ? കോളേജിന്റെ ഓര്‍മ്മകള്‍ ആണ് ഏറ്റവും കൂടുതല്‍ നമ്മെ സെന്റി അടിപ്പിക്കുന്നത്! സംശയമില്ല!

  ReplyDelete
 19. "എല്ലാം ഓര്‍മ്മകള്‍ മാത്രമായ്..
  ഏതോ..നേര്‍ത്ത തന്‍ വിങ്ങലായ്..

  ReplyDelete
 20. ഇന്നിന്റെ നെറുകയില്‍ നിന്ന്,നൊസ്ററാള്‍ജിയക്കുട ചൂടിഒരു തിരിച്ചുപോക്ക്. ഇന്നലെകളിലേക്ക്...... എല്ലാം എരിഞ്ഞടങ്ങിയെങ്കിലും മറവിയുടെ പായലില്‍ വഴുതി ഞാന്‍ എന്നെത്തന്നെ മറന്ന് പോവാതിരിക്കാന്‍,എന്‍റെ കലാലയത്തിലൂടെ...ആരോ കുറിച്ചിട്ട അനുപമ പ്രണയത്തിന്റെ നിഴല്‍ വീണ വീഥികളിലൂടെ.... ഒരു വട്ടം കൂടി നമുക്കിത്തിരി നടക്കാം...


  Supr

  ReplyDelete
 21. വായനക്കും അഭിപ്രായങ്ങൽക്കും ഒരുപാട് നന്ദി....

  ReplyDelete
 22. നല്ല ഓര്മകുറിപ്പ്..ഒരിക്കലും മറക്കാത്ത കോളേജ് ലൈഫ്..

  സത്യം പറഞ്ഞാല്‍ വീണ്ടും കോളേജിലേക്ക് പോകാന്‍ മോഹം.......

  ReplyDelete