ചിരിക്കാനറിയാതെ ....വിതുമ്പനറിയാതെ ....
എന്റെ നൊമ്പരമത്രയും കാറ്റുകൊണ്ട്പോവാതെ
നേര്‍ത്തു നേര്‍ത്തു പെയ്യുകയാണ് ഞാന്‍ .........

Thursday 15 December 2011

നിലവിളി

സയനൈഡ് പുരട്ടിയ ചുംബനങ്ങളില്‍
ഉണരാത്ത ഉറക്കത്തിലെക്കാണ്ട് പോകുമ്പോള്‍
വെന്ത വെന്നീറിന്റെ ചൂടില്‍
വേര്‍പിരിഞ്ഞകന്ന ആത്മാക്കള്‍
നിദ്രയുടെ വാതയനങ്ങല്‍ക്കപുറത്ത്
രാക്കിളികളുടെ സംഗീതത്തിനു മേല്‍
ഇരുള്‍ തീര്‍ത്തു.
നിര്‍ത്താതെയുള്ള നീണ്ട
ചൂളം വിളികള്‍ക്കിടയില്‍
അറിയാതെ പോയ നിലവിളികള്‍.
അകലെ
പോസ്റ്റ്‌മോര്‍ട മേശയില്‍
പുഴുവരിച്ച രാത്രിയില്‍
ചിറകറ്റു വീണ കിനാശലഭങ്ങള്‍
മരവിച്ചുറങ്ങുകയാണ്‌.
കൊത്തിവലിക്കാന്‍
കയ്യില്ലാതവനെ തേടി
തിരികെ വരുമെന്ന് പറഞ്ഞ്‌
ബലികാക്കകള്‍ വറ്റു കൊത്താതെ പോയി.
പിടഞ്ഞ്ഒഴുകിയ രക്തത്തിന്റെ
നിലവിളികള്‍.
ഒരു വിരല്‍ ദൂരത്തില്‍
പിച്ചിചീന്തിയ ശരീരസമസ്യകള്‍.
ചിതയെരിഞ്ഞ മണ്ണില്‍
അപായചങ്ങലയില്ലാതോടുന്ന യാഥാര്‍ത്ഥ്യം.
ഓര്‍മകളുടെ മുറ്റത്ത്‌
ചില്ല്കൊട്ടാരത്തിനുള്ളില്‍
അവളുറങ്ങുമ്പോള്‍
അവിടെ ,നിലാവ്
രക്തം കട്ട പിടിച്ച രാത്രിയില്‍
നീണ്ടു പോകുന്ന റയില്‍പാളങ്ങളില്‍
ഒറ്റകയ്യനെ തിരഞ്ഞുകൊണ്ടിരുന്നു ....
 

5 comments:

  1. "കൊത്തിവലിക്കാന്‍
    കയ്യില്ലാതവനെ തേടി
    തിരികെ വരുമെന്ന് പറഞ്ഞ്‌
    ബലികാക്കകള്‍ വറ്റു കൊത്താതെ പോയി...!"

    എല്ലാം മറവിയില്‍ മറയാന്‍ ദിവസങ്ങള്‍ മതി..
    കണ്ടും കാണാതെയും ,അറിഞ്ഞൂം അറിയാതെയും
    അഘോഷമയി ആടിമറയുന്നു..!
    കലിയുഗത്തിന്റെ സമാന്തരങ്ങളിലൂടെ
    അപായചങ്ങലയില്ലാതോടുന്ന യാഥാര്‍ത്ഥ്യം...!!

    ആശംസകളോടെ...പുലരി

    ReplyDelete
  2. 'നിര്‍ത്താതെയുള്ള നീണ്ട
    ചൂളം വിളികള്‍ക്കിടയില്‍
    അറിയാതെ പോയ നിലവിളികള്‍...'

    ഇങ്ങനെ എത്രയെത്ര നിലവിളികള്‍ നാം ദിനവും കേള്‍ക്കാതെ പോകുന്നു.
    ആശംസകള്‍...

    ReplyDelete
  3. നിര്‍ത്താതെയുള്ള നീണ്ട
    ചൂളം വിളികള്‍ക്കിടയില്‍
    അറിയാതെ പോയ നിലവിളികള്‍.

    ReplyDelete
  4. രക്തം കട്ട പിടിച്ച രാത്രിയില്‍
    നീണ്ടു പോകുന്ന റയില്‍പാളങ്ങളില്‍
    ഒറ്റകയ്യനെ തിരഞ്ഞുകൊണ്ടിരുന്നു ....

    നന്നായിരിക്കുന്നു....നല്ല മൂര്‍ച്ചയുള്ള വാക്കുകള്‍...
    ആശംസകള്‍!

    ReplyDelete
  5. രേഷ്മയുടെ തൂലികയ്ക്ക് കനം വച്ചല്ലോ ...
    ആശംസകള്‍ ..

    ReplyDelete