ചിരിക്കാനറിയാതെ ....വിതുമ്പനറിയാതെ ....
എന്റെ നൊമ്പരമത്രയും കാറ്റുകൊണ്ട്പോവാതെ
നേര്‍ത്തു നേര്‍ത്തു പെയ്യുകയാണ് ഞാന്‍ .........

Friday 10 February 2012

പ്രണയം


നിന്റെ മിഴികളിലെ 
തീ ജ്വാലയില്‍ നിന്നും 
കത്തി പടര്‍ന്നതാണ് എന്‍ പ്രണയം.
നിന്റെ നെഞ്ചിലെ ചൂടേറ്റ്
ഉരുകിയൊലിച്ചു പോയ-
താണെന്റെ നോവുകള്‍.
നിന്റെ നിസ്വനങ്ങള്‍ക്കുള്ളില്‍ 
എന്റെ മൌനവും 
നിന്റെ ഹൃദയത്തിനുള്ളില്‍ 
എന്റെ ഹൃദയവും 
ചേര്‍ന്നിരിക്കുമ്പോള്‍
എനിക്കെങ്ങനെ നിന്നെ മറക്കാനാകും ?

16 comments:

  1. :))
    ഹിഹി!!
    ഇഷ്ടപ്പെട്ടൂ!!

    ReplyDelete
  2. സ്ത്രീയേ
    എനിക്കും നിനക്കും-
    തമ്മിലെന്ത്?

    ReplyDelete
  3. ചേര്‍ന്നിരിക്കുമ്പോള്‍
    എനിക്കെങ്ങനെ നിന്നെ മറക്കാനാകും ?

    ReplyDelete
  4. നിന്റെ ഹൃദയത്തിനുള്ളില്‍
    എന്റെ ഹൃദയവും
    ചേര്‍ന്നിരിക്കുമ്പോള്‍
    എനിക്കെങ്ങനെ നിന്നെ മറക്കാനാകും ?

    എന്നേം കൊണ്ടേ പോകുമെന്ന്...ല്ലേ...

    ReplyDelete
  5. പ്രണയം....പ്രണയം...സര്‍വ്വത്ര പ്രണയം..ഇഷ്ടായി ട്ടൊ..ആശംസകള്‍...

    ReplyDelete
  6. നല്ല വരികള്‍...,....ഇഷ്ടപ്പെട്ടു...
    തീ ജ്വാലയില്‍ നിന്നും
    കത്തിപ്പടര്‍ന്നതാണ് എന്‍ പ്രണയം...എന്നല്ലേ ശരി?

    ReplyDelete
  7. ഇതൊക്കെ വെറുതെ പറയുന്നതാണ്. അല്പം വെളുത്തയിടം.. അല്പം ഉയര്‍ന്നയിടം.. മതി. നിന്റെ പ്രണയം മറക്കുവാന്‍.

    ReplyDelete
    Replies
    1. അല്ലാലോ മാഷെ..യഥാര്‍ത്ഥ പ്രണയം നിറം ,കാലം ,പണം അങ്ങനെ ഒന്നിനെയും ആശ്രയിച്ചു മാറുന്നതല്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു..

      Delete
    2. ഞാനും.. ബാകിയൊന്നും പ്രണയമല്ല.. അതിനെ പ്രണയമെന്നു വിളിക്കാന്‍ ഞാന്‍ ഇഷ്ടപെടുന്നില്ല..പ്രണയം ഒരിക്കലേ തോന്നൂ,, ഒരാളോടെ തോന്നൂ എന്ന് ഞാന്‍ കരുതുന്നു.

      Delete
  8. ഈ പ്രണയ ദിനത്തില്‍ തന്നെ ഈ പ്രണയ വരികള്‍ വായിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം.
    പ്രണയ ദിനാശംസകള്‍

    ReplyDelete
  9. അടരുവാന്‍ വയ്യ.. നിന്‍ ഹൃദയത്തില്‍ നിന്നെനിക്കേതു സ്വര്‍ഗം വിളിച്ചാലും..

    ReplyDelete
  10. നീ എന്നെ ഏല്‍പ്പിച്ച നിന്റെ ഹൃദയം എന്നില്‍ കിടന്നു തുടിക്കുന്നു.. നല്ല വരികള്‍ രേഷ്മ....

    ReplyDelete
  11. വിട പറഞ്ഞു നീ നടന്നകന്നപ്പോൾ
    എനിക്കു നഷ്ട്ടപ്പെട്ടതു എന്നെത്തന്നെയാണ്‌
    നിലച്ചു പോയത് ഹൃദയത്തിന്റെ മിടിപ്പുകളാണ്‌

    ReplyDelete
  12. യഥാര്‍ത്ഥ പ്രണയം ശക്തമാണ്....നശികില്ല ഒരിക്കിലും ,പക്ഷെ യഥാര്‍ത്ഥ പ്രണയം ഇപ്പോള്‍ എത്രപേരില്‍ ഉണ്ടന്നത് സംശയമാണ്....

    ReplyDelete
  13. innathe.. kalalaya jeevithail sambavychu kondirikkunnathu....nalla prnyam nashtamkunnu verum oru time pass mathram

    ReplyDelete
  14. പറയണമെന്നെനിക്കും കേള്കണമെന്ന് നിനക്കും.........
    മഴവീട്

    ReplyDelete