ചിരിക്കാനറിയാതെ ....വിതുമ്പനറിയാതെ ....
എന്റെ നൊമ്പരമത്രയും കാറ്റുകൊണ്ട്പോവാതെ
നേര്‍ത്തു നേര്‍ത്തു പെയ്യുകയാണ് ഞാന്‍ .........

Wednesday, 11 April 2012

രാത്രിയുടെ നിലവിളി

കരിവളയുടഞ്ഞുതിര്‍ന്ന
ചുടുചോരയില്‍ കണ്ടത്
വര്‍ണങ്ങളുടെ 
വെറും ലയനങ്ങള്‍.
കിടപ്പറയുടെ വിമൂഖതകളില്‍ 
മറന്നുവച്ച നിശ്വാസങ്ങള്‍.
ഒരു വിളിപ്പാടകലെ
കൊഴിഞ്ഞു വീണ മോഹങ്ങള്‍.
അനാഥമായ നിലവിളികള്‍ക്കൊടുവില്‍
തളര്‍ന്നു വീണ ശരീരങ്ങള്‍.
അസ്തമയ സൂര്യന്‍ 
രാത്രിയെ വിളിച്ചുണര്‍ത്തി.
നിലാവ് അറിയാത്ത ഭാവം നടിച്ച്
എങ്ങോ പോയൊളിച്ചു.
ഇനിയുള്ളത് ,
മിഴികളിറുക്കിയടച്ചു 
നീണ്ടു പോകുന്ന ഇരുള്‍ വഴികളിലേക്ക് 
തിരിഞ്ഞുനോക്കാനാകാതെയുള്ള
വീഴ്ചകളാണ് ....

43 comments:

 1. വീണുകൊണ്ടേയിരിക്കട്ടെ...

  ReplyDelete
  Replies
  1. ഒരിക്കലുമില്ല..

   Delete
  2. ഈ ആത്മവിശ്വാസമാണ്‌ വേണ്ടത്. വീഴ്ച ഉണ്ടായാൽപ്പോലും പതനം ആകരുത്. ആശംസകൾ...

   Delete
 2. മിഴികളിറുക്കിയടച്ചു
  നീണ്ടു പോകുന്ന ഇരുള്‍ വഴികളിലേക്ക്
  തിരിഞ്ഞുനോക്കാനാകാതെയുള്ള
  വീഴ്ചകളാണ്
  :)

  ReplyDelete
  Replies
  1. വീഴ്ചകളില്‍ വീണുപോകാതെ ഇരിക്കട്ടെ..എല്ലാവരും..

   Delete
 3. വീണാലും നിലംപരിശാകരുത് എഴുന്നേല്‍ക്കൂ

  ReplyDelete
  Replies
  1. അതെ..വീഴ്ചകളില്‍ നിലം പരിശാകാതെ ഇരിക്കട്ടെ...നന്ദി

   Delete
 4. പുത്തനുയിർപ്പുകളുണ്ടാവട്ടെ...ആശംസകൾ...

  ReplyDelete
 5. വീണിതല്ലോ കിടക്കുന്നു ബ്ലോഗില്‍ / കമന്റുമണിഞ്ഞയ്യോ ശിവ ശിവ!!

  ReplyDelete
  Replies
  1. കമന്റ്‌ണിഞ്ഞതിനു നന്ദി കേട്ടോ..

   Delete
 6. വീഴ്ചകള്‍ ജീവിതത്തിന്റെ ഭാഗം ....തളരാതെ മുന്നോട്ടു പോകൂ...

  ReplyDelete
 7. രാത്രി എന്നും എനിക്കൊരാശ്വസമാണ്
  സ്വപങ്ങളൊക്കെ നിലവിളിച്ചു രാത്രിയോടോപ്പം
  സ്വരം ചേര്‍ന്ന് പോകുവാനാവാതെ രാത്രിയും
  ഈ മൗനത്തിനു നാവു നല്‍കി
  വേദനയെ ക്ഷണിക്കുവാന്‍ ഞാന്‍ ഒരുക്കമല്ല
  നീ അറിയാതെ പോയൊരു വഴിത്താരകളില്‍
  സ്വൈരമായി വിഹാരിക്കട്ടെ കവിത അതിന്‍ തലങ്ങളില്‍

  ReplyDelete
 8. മനസ്സിന്റെ വിമൂഖതയില്‍
  ഇടറി പൊകുന്ന ചിന്തകള്‍ക്കിടയില്‍
  കൊഴിഞ്ഞു വീണ മോഹങ്ങളുടെ
  നിമിഷങ്ങളെ വകഞ്ഞു മാറ്റി
  സ്വയം തീര്‍ത്ത ലോകത്തേക്ക്
  മിഴികളടച്ച് ഇരുട്ടാക്കി .. യാത്ര ..
  പുലരുവാന്‍ അധികം നിമിഷങ്ങളില്ലെങ്കിലും
  മനസ്സ് ഇരുട്ടു മൂടി കിടക്കും ഉടനീളം ..
  ഒരിറ്റ് സമാധാനം കൊതിക്കുന്നുണ്ടാവം ..

  ReplyDelete
  Replies
  1. വായനക്ക് ഒരുപാടു നന്ദി ...

   Delete
 9. അസ്തമയ സൂര്യന്‍
  രാത്രിയെ വിളിച്ചുണര്‍ത്തി.
  നിലാവ് അറിയാത്ത ഭാവം നടിച്ച്
  എങ്ങോ പോയൊളിച്ചു.

  രസകരമായ ഭാവന..

  വീഴ്ചകള്‍ പുത്തനുയിര്‍പ്പിനുള്ളതാവട്ടെ..

  ReplyDelete
  Replies
  1. ഒരുപാടു നന്ദി ...

   Delete
 10. കൊള്ളാം... നല്ല രചന..

  ReplyDelete
 11. നന്നായിരിക്കുന്നു...
  പിന്നെ, വിഷു ആശംസകള്‍..

  ReplyDelete
 12. ഈ കവിത തരക്കേടില്ല... വീണാലും വീണിടത്ത്‌ നിന്ന് പിടഞ്ഞെഴുന്നേല്‍ക്കാന്‍ കെല്‍പുള്ളവര്‍ മര്‍ത്യര്‍... :) ആശംസകള്‍ രഷ്മീ...

  ReplyDelete
 13. പുനര്‍ജന്മങ്ങള്‍
  സ്നേഹിച്ചു തീരാത്തവര്ക്കുള്ളതാണ്
  കടലില്‍ ചേരാനാകാതെ
  പുഴകളൊന്നും
  വരണ്ട ഓര്‍മ്മയായ്‌
  മാറിയിട്ടില്ല.
  പുഴ മേഘമായും
  മേഘം മഴയായും
  മഴ പുഴയായും
  ജനിച്ചുകൊണ്ടെയിരിക്കും .....

  ReplyDelete
 14. ദൂരമറിയാത്ത ഈ യാത്ര ...

  എവിടെയാണാവോ ഇതിന്റെ അന്ത്യം

  ReplyDelete
  Replies
  1. ദൂരമറിയാത്ത യാത്ര ...

   Delete
 15. ...ജനി-മൃതികളുടെ ഇടവേളയിൽ സംഭവിക്കുന്നതൊക്കെ തീരാശാപങ്ങളും ദുരവസ്ഥകളും...ഓളങ്ങൾപോലെ. ഇതൊന്നും കണ്ടില്ലെന്നുനടിച്ച് നിലാവ് ഒളിച്ചോടുന്നു..... ഒരുനുള്ള് സത്യം ഒതുങ്ങിയ വരികളിൽ....ഭാവുകങ്ങൾ....

  ReplyDelete
 16. ഇവിടെ നേരത്തെ ഒന്ന് വന്നു പോയതാ
  കണ്ണൂക്കാരന്‍ പറഞ്ഞ പോലെ ഒന്ന്
  കമന്റുമണി ഞ്ഞു എന്ന് കരുതി
  പക്ഷെ ഇല്ല, അതായതിവിടെ
  എന്റെ ബ്ലോഗില്‍ ചേര്‍ന്ന വിവരം
  ഇന്നാണ് ശ്രദ്ധിച്ചത്, നന്ദി. പക്ഷെ.
  ഒരു കമന്റാണിഞ്ഞിരുന്നെങ്കില്‍
  കണ്ടു പോയെനേം. വൈകിയതില്‍ ക്ഷമ
  കവിത കുറിക്കു കൊള്ളുന്നത്‌ തന്നെ
  വീണ്ടും എഴുതുക അറിയിക്കുക
  നന്ദി
  വീണ്ടും കാണാം
  വളഞ്ഞവട്ടം ഏരിയല്‍ ഫിലിപ്പ്

  ReplyDelete
 17. നന്നായിരിക്കുന്നു

  ReplyDelete
 18. എങ്ങോ പോയൊളിച്ച നിലാവ്... കവിത കൊള്ളാം... ആശംസകള്‍

  ReplyDelete