ചിരിക്കാനറിയാതെ ....വിതുമ്പനറിയാതെ ....
എന്റെ നൊമ്പരമത്രയും കാറ്റുകൊണ്ട്പോവാതെ
നേര്‍ത്തു നേര്‍ത്തു പെയ്യുകയാണ് ഞാന്‍ .........

Sunday, 16 September 2012

"സദാചാരം ?"

 


                                              വഴിയരികിലെ ചായക്കടയില്‍,
                                              നഗരങ്ങളിലെ നിശാപാര്‍ട്ടികളില്‍,
                                              ആളനക്കമുള്ള ബസ്‌സ്റ്റോപ്പ്കളില്‍,
                                              ആള്‍തിരക്കുള്ള വീഥികളില്‍,
                                              ഒക്കെയും,
                                              പിന്തുടരുന്നതെന്തിനാണ് ?
                                              അവള്‍ അവനോടും,
                                              അവന്‍ അവളോടും,
                                              വാ തുറന്നപ്പോള്‍ 
                                              കയ്കോര്‍ത്തു നടന്നപ്പോള്‍ 
                                              ഒരു കപ്പ്‌ കാപ്പി കുടിച്ചപ്പോള്‍ 
                                              നിങ്ങള്‍ എന്തിന് 
                                              പല്ലിറുക്കുന്നു ?
                                              മുഷ്ടി ചുരുട്ടുന്നു?
                                              പെരുവിരലില്‍-
                                              നിന്നരിച്ചുകേറും
                                              കലിപ്പ് തീര്‍ക്കണമെങ്കില്‍,
                                              നടന്നുവന്ന വഴികളില്‍ 
                                              നിലവിളികളുതിര്‍ന്ന 
                                              നിലാവ് മറഞ്ഞ 
                                              കണ്ടിട്ടും കാണാതെ നടിച്ച 
                                              ഓരങ്ങളിലേക്ക്‌ 
                                              ഒന്ന് തിരിഞ്ഞുനടക്കുക.
                                              മകളെ പീഡിപ്പിച്ച,
                                              അച്ഛനും  
                                              അമ്മയെ കഴുത്തറുത്ത,
                                              മകനും 
                                              വെയില്‍ കായാനിറങ്ങിയിട്ടുണ്ട് .

22 comments:

 1. രേഷ്മ അതിഗംഭീരമായി വിവരിച്ചിരിക്കുന്നു ചില സത്ത്യങ്ങളെ

  ആശംസകള്‍
  http://admadalangal.blogspot.com/

  ReplyDelete
 2. കാണേണ്ടത് കാണാന്‍ കഴിയാത്തവര്‍

  ReplyDelete
 3. ഉള്ളിലേ രോക്ഷം വെളിവാകുന്നുണ്ട് ...!
  അവനവന് കഴിയാത്തത് മറ്റൊരുത്തന്‍ ചെയ്യുമ്പൊഴുള്ള
  ചിലതില്‍ നിന്നും ഉയിരെടുത്തതാകാം " സദാചാര പോലിസുകാര്‍ "
  പിന്നേ കൂട്ടത്തില്‍ നിന്ന് , സംത്രിപ്തിക്ക് ചെയ്തു കൂട്ടുന്ന ചിലതുമുണ്ട് ..
  തൊട്ടപ്പുറം നടക്കുന്ന , നേരുകളേ വിസ്മരിച്ച്
  ചില തലതൊട്ടപ്പന്മാര്‍ ഇറങ്ങിയിട്ടുണ്ട് , നാട് നന്നാക്കാന്‍ ..!
  ഇഷ്ടായീ ...

  ReplyDelete
 4. ചിലര്‍ ഇങ്ങനെയാണ്... സദാചാരത്തിന്റെ താക്കോല്‍ വാഹകര്‍ ...അവരെ ആദ്യം തല്ലിയോടിക്കുക..കവിത നന്നായി . അഭിനന്ദനങ്ങള്‍ !!!

  ReplyDelete
 5. ആത്മരോഷം ആളിപ്പടരുന്ന വരികള്‍ക്ക് അഭിനന്ദനങ്ങള്‍...

  ReplyDelete
 6. സദാചാരം ......
  ഒരുവശത്ത് നന്മയുടെ ഒരംശവും
  മറു വശത്ത് സത്യത്തില്‍ അസൂയയുടെ മുഖം മൂടിയും ...
  എന്തായാലം നന്നായി എഴുതി ....കവിതയ്ക്ക് നല്ല ഭാവം ....
  ആശംസകള്‍ ............

  ReplyDelete
 7. വളരെ നന്നായി എഴുതുന്നുണ്ടല്ലോ..ഇനിയും വ്യത്യസ്തയുള്ള പ്രമേയങ്ങള്‍ക്കായി കാത്തിരിക്കുന്നു.

  ReplyDelete
 8. Thanichallatha lokam...!

  Manoharam, Ashamsakal...!!!

  ReplyDelete
 9. ബുക്ക്‌ മാര്‍ക്ക്‌ ചെയ്ത്‌ വെച്ചവ വായിച്ച്‌ വരുകയാണ്‌, അതിനിടെ ഇവിടെ എത്തി ലളിതമായ വരികളില്‍ തീക്ഷ്ണതയോടെ അവതരിപ്പിച്ചിരിക്കുന്നു കവിത രേശ്മ,

  ആശംസകള്‍

  എന്‌റെ പഴയ ബ്ളോഗ്‌ അടിച്ച്‌ പോയി, പുതിയ ബ്ളോഗാണിപ്പോള്‍... പുതിയ രചനകള്‍ ഒന്നും ഇട്ടിട്ടില്ല, സമയ ലഭ്യതക്കനുസരിച്ച്‌ വരുമെന്ന്‌ കരുതുന്നു... :)

  പഴയ ഫോളെവേഴ്സിനെ തേടുന്നു :)

  ReplyDelete
 10. സദാചാരം .. കോപ്പ് ... നാടിനു ഒരു ഉപയോഗവുമില്ലാത്ത കുറേപേര്‍ ഇറങ്ങിയിട്ടുണ്ട്... ഇത് ഒരുതരം മാനസികരോഗമാണ്. മറ്റുള്ളവര്‍ സന്തോഷിക്കുമ്പോള്‍, സൌഹൃദം പങ്കിടുമ്പോള്‍, അത് കാണുമ്പോള്‍ ഉണ്ടാകുന്ന ഒരുതരം ചൊറിച്ചില്‍ ... കൈവാക്കിന് കിട്ടിയാല്‍ രണ്ടെണ്ണം പറ്റിച്ച് വിട്ടേക്കണം.. അല്ല പിന്നെ!

  ReplyDelete
 11. സദാചാരം വേണം, അതില്ലാത്ത തലമുറ നശിക്കും കുട്ടീ,,

  ReplyDelete
  Replies
  1. സദാചാരം വേണ്ട എന്ന് ആരും പറഞ്ഞില്ല ചേട്ടാ..ഓരോ ആളുകളുടെയും ഉള്ളില്‍ ആണ് സദാചാര ബോധം ഉണ്ടാകേണ്ടത്..
   അല്ലാതെ ,സദാചാര പോലിസ് ചമഞ്ഞ് മറ്റുളളവരുടെ life ല്‍ കേറി ഒരുതരം ചൊറിച്ചില്‍ തീര്‍ക്കാന്‍ നടക്കുന്ന ഏര്‍പ്പാട് അല്ല വേണ്ടത്..അതിന്റെ പേരില്‍ ഉള്ള അതിക്രമങ്ങളും ചേട്ടന്‍ കേള്‍ക്കുന്നതല്ലേ..അതിനെ ഒക്കെ സദാചാരം എന്ന പേരിട്ടാണോ വിളിക്കേണ്ടത് ?..ഇതുപോലെ ഒരു തലമുറ ആണ് നമുക്ക് വേണ്ടതെങ്കില്‍ നശിക്കുന്നത് നമ്മുടെ സംസ്കാരം ആയിരിക്കും..

   Delete
 12. Kavalkkarillaatheyum ...!

  Manoharam, Ashamsakal...!!!

  ReplyDelete
 13. വരാൻ വൈകി..

  അവസാന വരികൾ നന്നായിഷ്ടപ്പെട്ടു

  ReplyDelete
 14. വേറിട്ട്‌ നില്‍ക്കുന്നു വെയില്‍ കായാന്‍ ഇറങ്ങിയ ഈ കവിത .
  ആശംസകള്‍

  ReplyDelete
 15. അവള്‍ അവനോടും,
  അവന്‍ അവളോടും,
  വാ തുറന്നപ്പോള്‍
  കയ്കോര്‍ത്തു നടന്നപ്പോള്‍
  ഒരു കപ്പ്‌ കാപ്പി കുടിച്ചപ്പോള്‍
  നിങ്ങള്‍ എന്തിന് പല്ലിറുക്കുന്നു ?

  താങ്കളുടെ മകളെ ഇതു പോലെ ഒരു സാഹചര്യത്തില്‍ കണ്ടാല്‍ താങ്കള്‍ എന്ത് ചെയ്യും?
  " ഭലേ..ഭേഷ്..മകള്‍ ആയാല്‍ ഇങ്ങിനെ വേണം എന്ന് പറയുമോ?കൂടെ നടക്കുന്നവന്‍ എങ്ങിനെ ഉള്ളവന്‍ ആണെന്ന് കൂടി നോക്കില്ലേ? അവന്‍ അടി മുടി ഒരു ഫ്രോഡ് ആണെങ്കിലോ?

  ReplyDelete
 16. "ഭലേ..ഭേഷ്..മകള്‍ ആയാല്‍ ഇങ്ങിനെ വേണം" ennu parayum ennu arelum parajo mashe..undo..kaala pettu ennu ketu kayaredukuna swabavm alla namuku vendathu..
  koode ullavan engane ullavan anennu nokunathu avanu 4 enam koduthitalla..
  niyamam kayyiledukan ningal arum thanne valarnitilla..athinu avakasamulla adikaramulla alkkar ullidatholam..
  sadachara police chamanju anyante jeevithathil kayari preshnanagal undakunavarkethire anu njan ivide prathikarikunathu..patram vayikuna oral akumlo thangalum..enitum karyagal mansilakkan patatheyo atho mansilakkan sramikatheyano..anyway
  anyante jeevithathil kayari oru tharam chorichil therkuna vruthyketa "sadachara police " nadinte sapam anu..

  ReplyDelete
 17. he he ,,avanu angane thanne venam

  ReplyDelete
 18. ഒരു പാട് ഇഷ്ടപ്പെട്ടു....gud work...

  ReplyDelete
 19. This one is more like it:)..got a bold view in it and the way you said it i can really get to people!!!congratz...u r a good kavi...it will be good only if you can influence readers and with this 1 u did!!!

  ReplyDelete