ചിരിക്കാനറിയാതെ ....വിതുമ്പനറിയാതെ ....
എന്റെ നൊമ്പരമത്രയും കാറ്റുകൊണ്ട്പോവാതെ
നേര്‍ത്തു നേര്‍ത്തു പെയ്യുകയാണ് ഞാന്‍ .........

Saturday, 6 April 2013

ജനറേഷൻഗ്യാപ്‌


                               
                           
                                                          പണ്ട് ,വക്ക് പൊട്ടിയ സ്ലേറ്റിൽ
                                                          മറന്നുവച്ച പുസ്തകത്താളിൽ
                                                          അടരാൻ വയ്യാത്ത വിധം
                                                          നീ കുറിച്ചിട്ട വാക്കുകൽ
                                                          ഇന്ന് ,ലാപ്ടോപ്ന്റെ 
                                                          തെളിഞ്ഞ സ്ക്രീനിൽ
                                                          പരസ്പരം പഴിച്ച്
                                                          ചോദ്യംചെയ്തൊടുവിൽ
                                                          ഡിലീറ്റ് ബോക്സിലേക്ക് ....

12 comments:

 1. ഡിലീറ്റഡ്

  ReplyDelete
 2. ഇന്നാണ് ഡിലീറ്റ് ചെയ്യാന്‍ പഠിച്ചത്.

  ReplyDelete
 3. maybe comparison is not a right thing to do...

  ReplyDelete
 4. അന്നെഴുതുന്നത് ഹൃദയത്തിലായിരുന്നു ..
  കൈവെള്ളയില്‍ , ഒരു തുണ്ട് കടലാസില്‍
  മഷിതണ്ടിനാല്‍ മായ്ക്കപെടാത്ത് സ്ലേറ്റ്പൊട്ടില്‍ ...
  അതിനു കാലങ്ങളൊളം സഞ്ചരിക്കാന്‍ പ്രാപ്തിയുണ്ടായിരുന്നു .....!
  ഇന്ന് അത് രണ്ടു വാക്കിലൊതുങ്ങി
  പുതിയ "ഹായ്" വരെയുള്ളതില്‍ തീരുന്നു .........!

  ReplyDelete
 5. This comment has been removed by the author.

  ReplyDelete

 6. നല്ല ചിന്ത നല്ല വരികൾ

  ഈ ചിത്രം എവിടുന്നാണ് ?

  ReplyDelete
 7. ഇലക്ട്രോണിക്സിന്റെ ശുദ്ധി മാത്രമേ ഇപ്പോഴത്തെ
  വാക്കുകൾക്കു ഒള്ളൂ...ഹൃദയ ശുദ്ധി വളരെ കുറവ് .
  ഡിലീറ്റ് ചെയ്യൽ ഉത്തമം

  ReplyDelete
 8. new gen kavitha.....kollaaam

  ReplyDelete
 9. അന്ന് കടലാസിലെഴുതിയത് ഡിലീറ്റ് ചെയ്യാന്‍ അവസരം ഉണ്ടായിരുന്നില. അത് കൊണ്ട് തന്നെ ഉള്ളിലുള്ളത് തുറന്നു എഴുതാനും ഭയമായിരുന്നു. നൂറു പ്രാവശ്യം പറയാനും എഴുതാനും ആഗ്രഹിക്കുന്ന കാര്യം ഒരു പ്രാവശ്യം പോലും പറയാന്‍ പറ്റാരുണ്ടായിരുന്നില്ല. ഒരു നോക്ക് കാണുമ്പോഴുള്ള ഹൃദയമിടിപ്പും ഒരു അനുഭൂതിയായിരുന്നു. ഇന്ന് എന്ത് എഴുതിയാലും ഡിലീറ്റ് ചെയ്തു കളയാം . ഒരു തരി കറ പോലുമില്ലാതെ മായ്ച്ചു കളയാം, അത് കൊണ്ട് മുഖപുസ്തകത്തില്‍ കണ്ടുമുട്ടുമ്പോഴേക്കും പറയാന്‍ പാടില്ലാത്തത് പറയുന്നു, കേള്‍ക്കാന്‍ പാടില്ലാത്തത് കേള്‍ക്കുന്നു. ഹൃദയം തുടിക്കുന്നു പോലുമുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. എല്ലാം ഒരു കൊച്ചു പെട്ടിക്കുള്ളില്‍ ഭദ്രം. ഹൃദയം അധികം തുടിച്ചാല്‍ ബ്ലോക്ക്‌ ചെയ്തു കളയാം ...ഹല്ലാ പിന്നേ.!!!!

  ReplyDelete