ചിരിക്കാനറിയാതെ ....വിതുമ്പനറിയാതെ ....
എന്റെ നൊമ്പരമത്രയും കാറ്റുകൊണ്ട്പോവാതെ
നേര്‍ത്തു നേര്‍ത്തു പെയ്യുകയാണ് ഞാന്‍ .........

Friday, 11 April 2014

പട്ടം

കാറ്റും 
മഴക്കോളുകള്‍ക്കും ഇടയില്‍ 
നൂല് പൊട്ടിയലഞ്ഞു.
ചുരങ്ങള്‍  കയറിയിറങ്ങി 
കൂര്‍ത്ത മുള്‍പടര്‍പ്പിലും 
ഉണങ്ങിയ കൊമ്പുകളിലും 
തട്ടി തട്ടി ഒഴുകി വീഴുന്നു.
ദിക്കറിയാതെ
വഴി തെറ്റി അലയുമ്പോള്‍ 
എത്തിപ്പിടിക്കാനാവാതെ
പാദങ്ങളില്‍ 
കുത്തിചൂഴുന്ന വേദന.
പടര്‍പ്പുകള്‍ക്കിടയില്‍  നിന്ന്
ഒടുവില്‍  കണ്ടുകിട്ടുമ്പോള്‍
എല്ല് നുറുങ്ങി
തൊലി പൊളിഞ്ഞ്
നീ നീയല്ലതായിതീര്‍നിരുന്നു ..

6 comments:

 1. നൂലുപോട്ടി ഒരു ദീർഘയാത്രതന്നെ നടത്തിയിരിക്കുന്നു.

  ReplyDelete
 2. കവിത ഇഷ്ട്ടമായി , ബ്ലോഗ്ഗ് ഒന്ന് പൊടിതട്ടി അടുക്കിയൊതുക്കൂ ............

  ReplyDelete
 3. പറത്തുന്നവന്റെ സന്തോഷമല്ലേ പട്ടത്തിന്റെ സന്തോഷം!

  ReplyDelete
 4. Nannayittund,,,,,,
  Aashamsakal

  ReplyDelete