ചിരിക്കാനറിയാതെ ....വിതുമ്പനറിയാതെ ....
എന്റെ നൊമ്പരമത്രയും കാറ്റുകൊണ്ട്പോവാതെ
നേര്‍ത്തു നേര്‍ത്തു പെയ്യുകയാണ് ഞാന്‍ .........

Tuesday 20 December 2011

പ്രതിഷേധം

നിന്റെ ഉടല്‍
പൂ മെത്ത ആണെന്നവന്‍.
അനാഥത്വത്തിന്റെ
ബാഹ്യമുഖമെന്ന് ചിലര്‍.
വിശപ്പിന്റെ
വികൃതമുഖമെന്ന് മറ്റു ചിലര്‍.
ഇത്,
നാവരിയപ്പെട്ടവളുടെ
കണ്ണ് ചൂഴ്ന്നെടുതവര്‍ക്കുള്ള
ചെവിയടച്ചുള്ള
പ്രതിഷേധമെന്നവള്‍.
ഇനിയുള്ളത്
വിധി പറയലാണ് ...

7 comments:

  1. എന്റെ വിധി- നല്ല കവിത.

    ReplyDelete
  2. പ്രതിഷേധം!!!

    നന്നായിരിക്കുന്നു..
    അഭിനന്ദനങ്ങള്‍!

    ReplyDelete
  3. അപൂര്ന്ന്തയിലെ..പൂര്‍ണ്ണതയുള്ള.വരികള്‍...
    നന്നായിരിക്കുന്നു...ആശംസകള്‍..

    ReplyDelete
  4. good one!!
    അഭിനന്ദനങ്ങള്‍

    ReplyDelete
  5. കവിത എനിക്കൊരു ബാലികേറാമല ആയതില്‍ ഒന്നും മിണ്ടാതെ പോകുന്നു...
    എങ്കിലും കരുത്തുറ്റ ഈ അക്ഷരങ്ങള്‍ ചിലതിന് / ചിലര്‍ക്ക് നേരെയുള്ള പടവാള്‍ ആണെന്ന് ഞാന്‍ മനസിലാക്കുന്നു.......

    ReplyDelete
  6. "നാവരിയപ്പെട്ടവളുടെ
    കണ്ണ് ചൂഴ്ന്നെടുതവര്‍ക്കുള്ള
    ചെവിയടച്ചുള്ള
    പ്രതിഷേധമെന്നവള്‍.
    ഇനിയുള്ളത്
    വിധി പറയലാണ് ..."

    വരികള്‍ക്ക് പ്രധിഷേധതിന്റെ ചൂടും ചൂരും.നന്നായിരിക്കുന്നു... ആശംസകള്‍

    ReplyDelete
  7. മനോഹരമായ പ്രതിഷേധം.

    ReplyDelete