ചിരിക്കാനറിയാതെ ....വിതുമ്പനറിയാതെ ....
എന്റെ നൊമ്പരമത്രയും കാറ്റുകൊണ്ട്പോവാതെ
നേര്‍ത്തു നേര്‍ത്തു പെയ്യുകയാണ് ഞാന്‍ .........

Wednesday 9 October 2013








കടംകൊണ്ട വാക്കുകളിൽ
ഞാനഭയം തേടുമ്പോൾ
നീയെനിക്കായ്
ആശ്വാസവാക്കുകൾ പൊഴിക്കരുത്.
തിരിച്ചു നല്കാൻ
ഇനിയെന്നിൽ ഒന്നും അവശേഷിക്കുന്നില്ല .
തിരിഞ്ഞു നടക്കാൻ
ഇനിയെനിക്ക് പാതകളില്ല .
ഓര്മകളുടെ തണലിൽ
ഞാനിനിയൊരു കൂടോരുക്കട്ടെ.
അന്ന്,
എന്നെ തളര്തുന്ന നിന്റെ മൊഴികൾ
നീയെന്നില്നിന്നും തിരിച്ചെടുക്കുക..
കടലെടുത്ത സ്വപനങ്ങൾ
കൂട്ടിവെച്ചിനി
വരുംജന്മം നമുക്ക് തീര്ക്കാം .
സ്വപനങ്ങളുടെ വാതിലുകൾ
ഞാൻ താഴിട്ടു പൂട്ടുന്നു..
ഞാനറിയാത്ത എന്റെ വഴികളിൽ
ഇനി മരണമെന്ന സത്യം.
നീയെനിക്കു മാപ്പ് തരിക.....

17 comments:

  1. പിന്‍ തിരിഞ്ഞൊന്ന് നോക്കുക ,
    മിഴികള്‍ തേടുന്നത് നിന്നെയാകും ..
    വസന്തങ്ങള്‍ അവസ്സാനിക്കില്ല , വര്‍ഷവും ..
    ഈ വേനലാഴത്തിന്റെ വേവില്‍ നീ പകച്ച് പൊകരുത് ..
    നിന്നില്‍ പൂക്കുന്ന പലതിലും അവന്റെ നിശ്വാസ്സമുണ്ടാകും
    എത്ര പറിച്ചെടുത്ത് കളഞ്ഞാലും സുഗന്ധം നഷ്ടമാകാത്തവ ...

    ReplyDelete
    Replies
    1. sariyanu... എത്ര പറിച്ചെടുത്ത് കളഞ്ഞാലും സുഗന്ധം നഷ്ടമാകാത്തവ ...

      Delete
  2. ഒന്ന് ഇരുട്ടിവെളുത്താല്‍ പ്രഭാതമാണ്

    ReplyDelete
  3. ഉദിച്ചു വരട്ടെ ഉദയ സൂര്യൻ.
    വരികൾ നന്നായി.

    ReplyDelete
  4. ആശംസകള്‍ വരികള്‍ക്ക്; ഒരു തലക്കെട്ട്‌ കൊടുക്കാമായിരുന്നു !!

    ReplyDelete
  5. thanku.... thalakkettu kitiyilla dwani...

    ReplyDelete
  6. താഴിട്ടുപൂട്ടിയാലും മുട്ടിവിളിക്കും അതാണ്‌ സ്വപ്‌നങ്ങൾ ..

    ReplyDelete
  7. കടം കൊണ്ട വാക്കുകള്‍ കോര്‍ത്തിണക്കി മികവുറ്റ കവിത മെനഞ്ഞതിനാല്‍
    കവയിത്രി തന്‍ ഭാവ-ഭാവനാധാരക്ക് അഭിനന്ദനങ്ങള്‍ നേരുന്നു ഞാന്‍ ,
    ഇനിയുമാ തൂലികത്തുമ്പില്‍ വിടരട്ടെ വസന്തങ്ങള്‍ ആയിരം നിര്‍ഗളമായ്...
    -ആശംസകള്‍

    ReplyDelete
  8. സ്വപ്നങ്ങൾ ഇല്ലാതെയൊരു ജീവിതത്തെ പറ്റി സങ്കല്പ്പിക്കാൻ കഴിയുമോ ??
    ആശംസകളോടെ,

    ReplyDelete
  9. നന്നയി എഴുതി ..ആശംസകൾ
    ഇതാണ് എന്റെ ബ്ലോഗ്‌
    http://www.vithakkaran.blogspot.in/
    വായിക്കുമല്ലോ

    ReplyDelete
  10. വേറൊരു നിലാമഴയെ കണ്ടതില്‍ സന്തോഷം. :) ഞാനുമൊരു നിലാമാഴയാണ്.

    ReplyDelete
  11. രാത്രി പകലിനോടെന്ന പോലെ യാത്ര ചോദിക്കയാണോ !"സ്വപനങ്ങളുടെ വാതിലുകൾ
    ഞാൻ താഴിട്ടു പൂട്ടുന്നു.."മനോഹരമായ വരികൾ ,ഇനിയും എഴുതുക.

    ReplyDelete
  12. ഒരിക്കൽ അക്ബർ ചക്രവർത്തി തനിക്കു മുന്നിൽ എത്തിപ്പെട്ടൊരു ചിത്രകാരനോട് പറഞ്ഞു .
    തന്റെ കൊട്ടാരച്ചുവരിൽ ഒരു ചിത്രം വരയ്ക്കാൻ.
    ദുഃഖിക്കുന്നവർ സതോഷിക്കുകയും സതോഷിക്കുന്നവർ ദുഃഖികയും ചെയ്യുന്ന ഒരു ചിത്രം ,,
    ആ ചിത്രകാരൻ
    കുറച്ചു ചിന്തിച്ചു എന്നിട്ടവിടെ എങ്ങനെ എഴുതി .
    '' ഈ നിമിഷവും കടന്നു പോകും ''

    ReplyDelete